
ഒരു പെണ്ണിനെ എടുക്കുക എന്നത് മോഹൻലാലിനെ സംബന്ധിച്ചിടത്തോളം സന്തോഷമുള്ള കാര്യമാണ്, അത് ശോഭന കൂടിയാകുമ്പോൾ ഇരട്ടി സന്തോഷം ! വിപിൻ മോഹൻ പറയുന്നു
മലയാളത്തിലെ ഒരുപിടി ഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ആളാണ് ഛായാഗ്രാഹകൻ വിപിൻ മോഹൻ. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളായ പട്ടണ പ്രവേശം, നാടോടിക്കാറ്റ്, സന്ദേശം, പിൻഗാമി, ഒരു മറവത്തൂർ കനവ്, മയിൽപീലിക്കാവ്, പട്ടാഭിഷേകം തുടങ്ങിയ നിരവധി സിനിമകളുടെ ദൃശ്യവിരുന്നുകൾക്ക് പിന്നിൽ വിപിന്റെ കരങ്ങളായിരുന്നു. ഇപ്പോഴിതാ സത്യൻ അന്തിക്കാട് സിനിമയായ നാടോടികാറ്റിനെ കുറിച്ചും മോഹൻലാൽ, ശ്രീനിവാസൻ, ശോഭന എന്നീ താരങ്ങൾക്കൊപ്പം പ്രവർത്തിച്ചപ്പോഴുള്ള ഓർമകളും പങ്കുവെച്ചിരിക്കുകയാണ് വിപിൻ. റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആ വാക്കുകൾ ഇങ്ങനെ, നാടോടിക്കാറ്റ് എന്ന സിനിമയുടെ ഓരോ നിമിഷങ്ങളും ഇന്നും എന്റെ മനസിലുണ്ട്. മലയാള സിനിമയുടെ ഭാഗ്യമാണ് മോഹൻലാലും ശ്രീനിവാസനും , പോലെയുള്ള പ്രതിഭകൾ, സിനിമക്ക് പുറത്ത് അവർ കാണിക്കുന്ന കോമഡി കണ്ടു ചിരിച്ച് ക്യാമറ വരെ തട്ടിയിട്ട് ഞാൻ അറിയാതെ ചിരിച്ചുപോയിട്ടുണ്ട്. മോഹന്‍ലാലെന്ന് പറയുന്നത് ഒരു കംപ്ലീറ്റ് ആക്ടറാണ്. അതുല്യ നടന്‍. അദ്ദേഹത്തിന്റെ മുഴുവന്‍ അഭിനയവും ഷോട്ട് സമയത്തെ വരൂ.
ഞാന്‍ ഷോട്ട് സമയത്ത് അദ്ദേഹത്തിന്റെ അഭിനയം കണ്ട് കരഞ്ഞിട്ടുണ്ട്. സത്യന്‍ ഒക്കെ അല്ലെയെന്ന് ചോദിച്ചാല്‍ ആണെന്ന് പറയാന്‍ പോലും എനിക്കപ്പോള്‍ കഴിഞ്ഞിട്ടില്ല. കാരണം ഞാന്‍ കരയുകയായിരുന്നു. അത്രയും നല്ല അഭിനേതാവ് എന്റെ മുന്നില്‍ ഇരിക്കുന്നത്. എന്നെ ചിരിപ്പിച്ചിട്ടുള്ളതും കരയിപ്പിച്ചിട്ടുള്ളതുമായ ഒരു നടൻ മോഹൻലാൽ തന്നെയാണ്.

ഇന്നത്തെ പോലെയല്ല, ഓരോ സീറ്റും ഒരു കുടുംബമാണ്, എല്ലാവരും ഒരേ മനസോടെ വർക്ക് ചെയ്യും, നമ്മളൊക്കെ ഷൂട്ടിങ് എഞ്ചോയ് ചെയ്തിരുന്നു. ഇന്ന് പക്ഷെ എഞ്ചോയ് ചെയ്യുന്നുണ്ടോയെന്ന് അറിയില്ല, കാരണം ഇന്ന് ഒരു ജോലിയാണ് ഷൂട്ടിങ്. സീനെടുക്കുക പോവുക എന്നതാണ് രീതി. മോഹൻലാൽ അടുത്തതായി എന്താണ് ചെയ്യാൻ പോകുന്നതെന്ന് നമുക്ക് അറിയാൻ കഴിയില്ല. തിലകൻ ചേട്ടനെപ്പോലെയാണ് ലാലും സീൻ കൊടുത്താൽ എല്ലാം വായിച്ച് നോക്കി ചിലപ്പോൾ തനിക്ക് പറയാൻ പറ്റുന്ന രീതിയിൽ ഡയലോഗ് മാറ്റി അവതരിപ്പിക്കും. തിലകൻ ചേട്ടനും അതുപോലെയാണ്. മോഹൻലാലിന് മറ്റൊരു പകരക്കാരനില്ല. ലാലിന് പകരം ലാൽ മാത്രം..
അതുപോലെ സിനിമയുടെ ക്ലൈമാക്സ് രംഗത്തിൽ ലാൽ ശോഭനയെ എടുക്കുന്ന സീനിനെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ ഒരു പെണ്ണിനെ എടുക്കുക എന്നത് മോഹൻലാലിനെ സംബന്ധിച്ചിടത്തോളം സന്തോഷമുള്ള കാര്യമാണ്. പ്രത്യേകിച്ച് ശോഭന കൂടിയാകുമ്പോൾ… ശോഭന ആ സമയത്ത് സിനിമയിൽ പൂത്ത് പന്തലിച്ച് നിൽക്കുന്ന സമയമാണ്. ഒരു പക്ഷെ ആ സമയത്ത് നടുവേദന ലാൽ മറന്നിട്ടുണ്ടാകും. ശോഭനയെ എടുക്കാൻ പറഞ്ഞാൽ അത് ഞാനായാലും മറക്കുമെന്നും രസകരമായ അനുഭവങ്ങൾ പങ്കുവെച്ച് വിപിൻ മോഹൻ പറയുന്നു.
Leave a Reply