
മോഹൻലാൽ ഒരു കാപട്യം നിറഞ്ഞ ആളായിരുന്നു എങ്കിൽ പിന്നെ എന്തിനാണ് അയാൾക്ക് വേണ്ടി കഥാപാത്രങ്ങളെ ഉണ്ടാക്കിയത് ! കത്ത് വൈറൽ !
ശ്രീനിവാസനും മോഹൻലാലും എന്നും മലയാളികളുടെ പ്രിയങ്കരരാണ്. ഇരുവരും ഒന്നിച്ച സിനിമകൾ എല്ലാം മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചവയാണ്. പക്ഷെ കഴിഞ്ഞ കുറച്ച് നാളുകളായി ശ്രീനിവാസൻ മോഹൻലാലിനെതിരെ പല രീതിയിലുളള വിമർശനങ്ങളും ഉയർത്തിയിരിരുന്നു. അസുഖ ബാധിതനായി തിരികെ വന്ന ശേഷവും അദ്ദേഹം പഴയതുപോലെ മോഹന്ലാനെതിരെ സംസാരിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഇതിനെ കുറിച്ച് പറഞ്ഞുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ ഒരു ആരാധകന്റെ കത്ത് ശ്രദ്ധ നേടുകയാണ്.
ആ കത്തിൽ പറയുന്നത് ഇങ്ങനെ, പ്രിയപ്പെട്ട ശ്രീനിയേട്ടാ.. നിങ്ങൾ രണ്ടാളും ഒരുമിച്ച് ജീവിച്ച് കാണിച്ചപ്പോൾ നിങ്ങളെക്കാൾ കൂടുതൽ സന്തോഷിച്ചത് ഞങ്ങളാണ്. പട്ടിണി കിടന്നപ്പോഴും ഒരുമിച്ച് ചെന്നൈ നഗരത്തിൽ എത്തിയപോലും അമേരിക്കയിൽ എത്തിയപ്പോഴും ദാസനേയും വിജയനേയും മലയാളി നെഞ്ചിൽ ചേർത്തു. മലയാളികൾ നിങ്ങളെ ഒരുമിച്ച് കാണാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ… ഇന്ന് നിങ്ങളുടെ അഭിപ്രായങ്ങൾ ഒരുപാട് പേരെ വേദനിപ്പിക്കുണ്ട്.

എന്തിന് അതികം പറയുന്നു നിങ്ങളുടെ മക്കൾക്ക് പോലും നിങ്ങൾ പറയുന്ന ഈ കാര്യങ്ങൾ കേട്ട് മറ്റുള്ളവരുടെ മുന്നിൽ തല താഴ്ത്തി നിൽക്കേണ്ടി വരുന്നുണ്ട്. ഒരുപാട് സങ്കടമുണ്ട് നിങ്ങൾ ആ മഹാനായ നടനെ ഇത്ര തരം താഴ്ത്തി സംസാരിക്കുമ്പോൾ. മോഹൻലാൽ എന്ന നടൻ ഒരു മോശം വ്യക്തിയോ കാപട്യങ്ങൾ നിറഞ്ഞ നടനോവാണെന്ന് നിങ്ങൾക്ക് അറിയാമായിരുന്നെങ്കിൽ എന്തിനായിരുന്നു നിങ്ങൾ ആ മനുഷ്യന്റെ കൂടെ ഇത്രെയും നാൾ അഭിനയിച്ചത്. എന്തിന് വേണ്ടി ആയിരുന്നു അയാൾക്ക് വേണ്ടി കഥാപാത്രങ്ങളെ ഉണ്ടാക്കിയത്,. മോഹൻലാൽ എന്ന ആ മനുഷ്യൻ നിങ്ങളെയോ വേറെ ഒരാളെയോ ഈ കഴിഞ്ഞ വർഷങ്ങളിൽ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ല.
നിങ്ങൾ ആ മഹാനാടനെ അപമാനിക്കുമ്പോഴു കുറ്റപ്പെടുത്തുമ്പോഴും ശെരിക്കും തോറ്റുപോകുന്നത് നിങ്ങളെ ഇഷ്ടപെട്ട നിങ്ങളുടെ സിനിമകളെ നെഞ്ചോട് ചേർത്ത ഞാൻ അടക്കം ഉള്ള മലയാളികളാണ്. അയാൾ പ്രതികരിക്കില്ലായിരിക്കും… പക്ഷെ പ്രണവ് സഹിതം ഇതിൽ വിഷമിക്കുന്ന ഒരു കുടുബം കൂടി അദ്ദേഹത്തിനുണ്ട്. തന്റെ സുഹൃത്തിന്റെ ആരോഗ്യം മോശമായപ്പോൾ താൻ നൽകിയ ആ ചുംബനം പോലും മറ്റൊരു രീതിയിൽ എടുത്ത ശ്രീനിയേട്ടാ നിങ്ങളെ ഓർത്ത് അയാൾ വിഷമിക്കും തെറ്റുകൾ ആർക്കും പറ്റും വാക്കുകൾ കൊണ്ട് ഉള്ള മുറിവുകൾ മായ്ക്കാൻ ഒരുപാട് സമയം വേണ്ടി വന്നേക്കാം, എന്നായിരുന്നു കുറിപ്പ്
Leave a Reply