
ഏട്ടൻ പോയി, അച്ഛനും അമ്മയും വേണ്ടെന്ന് പറഞ്ഞു ! കാശൊക്കെ തീർന്നു, മൊബൈലടക്കം വിറ്റു ! വൈറൽ ഒളിച്ചോട്ടത്തിൽ ട്വിസ്റ്റ് !
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറെ ശ്രദ്ധ നേടിയ ഒരു ഒളിച്ചോട്ടത്തിന്റെ വിഡിയോ വളരെയധികം ചർച്ചചെയ്യപ്പെട്ട ഒന്നായിരുന്നു. ഭാര്യയുടെ സഹോദരിയുമായി യുവാവ് ഒളിച്ചോടിയ സംഭവത്തിന്‍റെ ലൈവ് വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാണ്. ഒളിച്ചോട്ടത്തിനിടെ ഓട്ടോറിക്ഷയില്‍ വച്ച് യുവാവും യുവതിയുമാണ് ഫേസ്ബുക്ക് ലൈവ് റെക്കോര്‍ഡ് ചെയ്തത്. ഇനി ഞങ്ങളെ തിരക്കി വരേണ്ട എന്ന് വീട്ടുകാരെ അറിയിക്കാനാണ് ഈ വിഡിയോ എന്നാണ് ഇരുവരും പറഞ്ഞിരിക്കുന്നത്.
പക്ഷെ ഇപ്പോഴിതാ ഈ സംഭവത്തിൽ വലിയ ട്വിസ്റ്റ് നടന്നിരിക്കുകയാണ്. ഈ പെൺകുട്ടിയെ യുവാവ് ഉപേക്ഷിച്ചു എന്നാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കാശൊക്കെ തീര്‍ന്നു. മൊബൈലടക്കം വിറ്റു. നാട്ടിലേക്ക് മടങ്ങിവരുന്നത് മുന്‍പ് തന്നെ അവന്‍ പോയി’ എന്ന ഒരു ശബ്ദസന്ദേശം സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ഗുരുവായൂരായിരുന്നു ഇവിടുന്ന് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. അച്ഛനും അമ്മയും പെണ്‍കുട്ടിയെ വേണ്ടെന്ന് പറഞ്ഞു. ഏട്ടനും ഉപേക്ഷിച്ചു. ഇനി അനാഥാലയത്തിലേക്ക് പോകും മുസ്ലിമായി മതപരിവര്‍ത്തനം ചെയ്യും എന്നൊക്കെയാണ് പെണ്‍കുട്ടി പറയുന്നത് എന്നാണ് പെൺകുട്ടിയുടെ ശബ്ദ സന്ദേശത്തിൽ നിന്നും മനസിലാവുന്നത്.

ചേച്ചിയുടെ ഭർത്താവ് ആണെങ്കിലും അദ്ദേഹത്തിന് ഞാൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ല എനിക്കും അങ്ങനെ തന്നെയാണ്, ഏട്ടൻ ഇല്ലാത്ത ഒരു ജീവിതം ചിന്തിക്കാൻ പോലും കഴിയില്ല എന്നുമാണ് അദ്ദേഹത്തെ വിഡിയോയിൽ പെൺകുട്ടി പറയുന്നത്. ചേച്ചിക്ക് എല്ലാ കാര്യങ്ങളും അറിയാമെന്നും പെൺകുട്ടി പറഞ്ഞിരുന്നു, അതുപോലെ ഞങ്ങളെ ആരും അന്വേഷിച്ചു വരരുത്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് എല്ലാത്തിനും സമ്മതിച്ചത്. ഞങ്ങള്‍ ആത്മാര്‍ഥമായി സ്നേഹിക്കുന്നു, പിരിയാന്‍ പറ്റില്ല. എവിടെയെങ്കിലും പോയി ജീവിക്കട്ടെ എന്നാണ് യുവാവിനെ ചേര്‍ത്തുപിടിച്ച് പെണ്‍കുട്ടി ആദ്യത്തെ വിഡിയോയിൽ പറഞ്ഞത്…
Leave a Reply