
500 രൂപ പ്രതിഫലത്തിൽ തുടങ്ങി, ഷൂട്ടിംഗ് സെറ്റിലേക്ക് ബൈക്കിൽ എത്തിയപ്പോൾ പരിഹാസം ! റോക്കി ഭായിയിലേക്കുള്ള വഴി അത്ര എളുപ്പമായിരുന്നില്ല ! യാഷ് പറയുന്നു !
യാഷ് എന്ന നടൻ ഇന്ന് ഒരു പാൻ ഇന്ത്യ സ്റ്റാർ ആയി മാറിക്കഴിഞ്ഞു, അതിനു കാരണം കെജിഫ് എന്ന ഒരൊറ്റ ചിത്രം കൊണ്ടുതന്നെയാണ്. എന്നാൽ വളരെ സാധാരണ ഒരു നടനിൽ നിന്നും ലോകമെങ്ങും ആരാധനയോടെ നോക്കുന്ന റോക്കി ഭയിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല എന്നാണ് യഷ് പറയുന്നത്. ഇന്ന് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ അഭിമാന താരമാണ് കന്നഡ സ്റ്റാര്‍ യാഷ്. മുന്‍പും യാഷ് സിനിമയില്‍ സജീവമായിരുന്നു. നായകനായും സഹനടനായുമെല്ലാം യാഷ് കന്നഡ സിനിമയില്‍ സജീവമായിത്തന്നെ നിലനിന്നു. എന്നാല്‍ ആ സമയത്ത് തന്റെ ജീവിതം വളരെ ദുസ്സഹമായതായിരുന്നു എന്നാണ് യാഷ് പറയുന്നത്.
ടെലിവിഷൻ സീരിയലുകളിലൂടെയാണ് കരിയറിന്റെ തുടക്കം, സീരിയലുകളില്‍ അഭിനയിക്കുമ്പോള്‍ വെറും 500 രൂപ മാത്രമായിരുന്നു യാഷിന്റെ പ്രതിഫലം. ഷൂട്ടിംഗ് സെറ്റിലേക്ക് എല്ലാവരും കാറില്‍ എത്തുമ്പോള്‍ ബൈക്കിലാണ് സെറ്റില്‍ എത്തിയിരുന്നത്. ഇത് പല കാലിയാക്കലുകൾക്കും കാരണമായിട്ടുണ്ട്. എന്നാല്‍ ടെലിവിഷന്‍ സീരിയലുകളാണ് തനിക്ക് ഒരു പ്ലാറ്റ് ഫോം തന്നതെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. തന്റെ പ്രതിഫലം 500 ഇത് നിന്ന് മാറ്റമുണ്ടായത് ഇനി അഭിനയിക്കാൻ വരുന്നില്ല എന്ന നിലപാടോടെയാണ്.

അങ്ങനെ ഒരു ദിവസം അവർ 1500 രൂപ തരാമെന്ന് പറഞ്ഞു വിളിച്ചു. അന്ന് പണത്തിനു വളരെ ആവശ്യമുള്ള കാലമായിരുന്നു. സീരിയലുകളില്‍ എത്തുമ്പോള്‍ കോസ്റ്റിയൂംസ് ഒക്കെ നമ്മള് തന്നെ വാങ്ങണം. അതുകൊണ്ടുതന്നെ പ്രതിഫലം കൂട്ടി നല്കിയാല് കുടുംബത്തിന്റെ മറ്റ് ചിലവുകള്‍ നിര്‍വ്വഹിക്കാമല്ലോ എന്നും കരുതി. അങ്ങനെ കുറച്ച് കാലം ജീവിതം തളളിനീക്കിക്കൊണ്ടുപോയി. കഷ്ട്ടപാടും കട ബാധ്യതയും കൂടിയപ്പോൾ ഉണ്ടായിരുന്ന ബന്ധുക്കൾ ഞങ്ങളെ അകറ്റിനിർത്തി. അതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല എന്നും അദ്ദേഹം പറയുന്നു.
സീരിയലില്‍ നിന്നും സിനിമയിലേക്കുള്ള തനറെ ആദ്യ ചിവടുവെയ്പ്പ് 2008 ല്‍ ആയിരുന്നു. ‘മൊഗ്ഗിന മനസു’ എന്ന ചിത്രത്തിലാണ് യാഷ് ആദ്യമായി അഭിനയിക്കുന്നത്. ആദ്യ കഥാപാതത്തിന്റെ പേരും റോക്കി എന്നായിരുന്നു. പ്രതിഫലം കൂട്ടിവെച്ച് ആദ്യമായൊരു കാർ വാങ്ങിയതും നഗ്ന എല്ലാം എന്നും മനസ്സിൽ സൂക്ഷിക്കും. വന്ന വഴി ഒരിക്കലും മറക്കില്ല. ഇപ്പോൾ എനിക്ക് ബന്ധുക്കൾ ആരുമില്ല, ആപത്ത് സമയത്ത് കൂടെ നിക്കാത്തവൻ എങ്ങനെ ബന്ധുക്കൾ ആകും, എന്റെ കൂടെപ്പിറപ്പുകളും ബന്ധുക്കളും എല്ലാം ഇപ്പോൾ പ്രേക്ഷകർ ആണെന്നും ആരാധകരാണ് തനിക്ക് യെല്ലാമെന്നും അദ്ദേഹം പറയുന്നു. നടി രാധികയാണ് അദ്ദേഹത്തിന്റെ ഭാര്യ ഇവർക്ക് രണ്ടു മക്കളും ഉണ്ട്.
റോക്കി ഭായിയുടെ രണ്ടാം വരവിനായി ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഏപ്രില്‍ 14-ന് ആണ് കെജിഎഫ് ചാപ്റ്റര്‍ 2 റിലീസിനെത്തുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഉള്‍പ്പടെയുള്ള ഭാഷകളിലാകും സിനിമ റിലീസ് ചെയ്യുക. കഴിഞ്ഞ ദിവസം യാഷ് കൊച്ചിയിൽ എത്തിയിരുന്നു.
Leave a Reply