
അവൻ ഇപ്പോൾ എങ്ങനെയാണ് എന്നറിയാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ! 15 വർഷങ്ങൾക്ക് ശേഷം കൊച്ചുണ്ടാപ്രിയും സനുഷയും കണ്ടുമുട്ടിയപ്പോൾ ! യഷിന്റെ ഇപ്പോഴത്തെ വിശേഷങ്ങൾ !
ചില സിനിമകൾ നമ്മുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കും. അത്തരത്തിൽ മലയാളികൾ ഹൃദയത്തിലേറ്റിയ ചിത്രമാണ് മെഗാസ്റ്റാർ മമ്മൂട്ടി തകർത്ത് അഭിനയിച്ച ചിത്രം കാഴ്ച. നാട്ടിൻ പുറത്തിൻറെ സൗന്ദര്യവും നന്മയുള്ള മനുഷ്യരും, ആഴമേറിയ സ്നേഹ ബന്ധങ്ങളുടെ കഥ പറഞ്ഞ ചിത്രം കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ആസ്വദിച്ച ചിത്രമാണ്. മമ്മൂട്ടി, പദ്മപ്രിയ, മനോജ് കെ ജയൻ, സനുഷ എന്നിവർ തകർത്ത് അഭിനയിച്ചപ്പോൾ ആ ചിത്രം ഏറ്റവും കൂടുതൽ ജനപ്രിയമാക്കിയത് അതിലെ മറ്റൊരു കുട്ടി താരമായിരുന്നു. സംവിധായകാൻ ബ്ലസിയുടെ ഏറ്റവും മികച്ചത്രങ്ങളിൽ ഉൾപ്പെടുന്ന ചിത്രം കൂടിയാണിത്.
ഇന്നും കൊച്ചുണ്ടാപ്രി നമ്മുടെ ഉള്ളിൽ തന്നെ ഉണ്ട്, ആ ചിത്രത്തിന് ശേഷം ആ കൊച്ചു മിടുക്കൻ പിന്നെ നമ്മൾ ആരും കണ്ടിരുന്നില്ല, എന്നാൽ ഇപ്പോഴിതാ പതിനഞ്ച് വർഷങ്ങൾക്ക് ശേഷം നമ്മുടെ പ്രിയപ്പെട്ട കൊച്ചുണ്ടാപ്രിയെ കണ്ട സന്തോഷത്തിലാണ് പ്രേക്ഷകർ ഒന്നടങ്കം. ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച സനുഷയും ഇപ്പോൾ തന്റെ പ്രിയ കൂട്ടുകാരൻ കൊച്ചുണ്ടാപ്രിയെ കാണാനുള്ള ആകാംക്ഷയിലാണ്.
യഷ് എന്നാണ് നമ്മുടെ കൊച്ചുണ്ടാപ്രിയുടെ യഥാർഥ പേര്. അതിൽ ഏറ്റവും വലിയ ഒരു പ്രത്യേകത യഷും യാഥാർഥത്തിൽ ഒരു ഗുജറാത്തി പയ്യൻ തന്നെയാണ് എന്നതാണ്.കാഴ്ച എന്ന ചിത്രത്തിന് ശേഷം ഞങ്ങൾ ഒരുമിച്ച് ഒരു പരസ്യം കൂടി ചെയ്തിരുന്നു, അതല്ലാതെ അവനെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല എന്നാണ് സനുഷ പറഞ്ഞിരുന്നത്. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഒക്കെ തപ്പിയാലോ എന്ന് ഓര്‍ത്തു, എന്നാല്‍ അത് വേണ്ടെന്ന് വെച്ചു, സനൂഷ പറയുന്നു. നേരില്‍ കാണുമ്പോള്‍ ഉള്ള ആകാംക്ഷ അത് കൂട്ടുമത്രേ ഇപ്പോൾ വീണ്ടും അവനെ കാണാനുള്ള ആഗ്രഹത്തിലാണ് താനെന്നും സനുഷ പറയുന്നു.

ശേഷം ഇരുവരും തമ്മിൽ കണ്ട ശേഷം സനുഷ പറയുന്നത് ഇങ്ങനെ, യഷിന്റെ സ്വഭാവത്തിന് ഒട്ടും മാറ്റമില്ല. ഞാനിങ്ങനെ റേഡിയോ പോലെ ചറപറാ പറഞ്ഞ് കൊണ്ടിരിക്കുന്നു. ഇവനാണെങ്കില്‍ ഒന്നും മിണ്ടുന്നുമില്ലെന്ന് സനുഷ പറയുന്നു. ഞാനും അതാണ് ആലോചിച്ചതെന്നാണ് യഷ് പറഞ്ഞത്. കാഴ്ചയില്‍ അഭിനയിച്ചപ്പോള്‍ എനിക്ക് ഏഴ് വയസേയുള്ളു. ഇപ്പോള്‍ ജയ്പൂരില്‍ എംബിഎ ചെയ്യുന്നു. കോഴ്സ് കഴിഞ്ഞു. ഇനി രണ്ട് മാസം കൊച്ചിയില്‍ ഇന്റേന്‍ഷിപ്പുണ്ട്. അന്നും ഇന്നും എനിക്ക് മലയാളം അത്ര അറിയില്ല. ഡയലോഗൊക്കെ വായിച്ച് അച്ഛനന്ന് പറഞ്ഞ് പഠിപ്പിച്ചതാണ്.
തടിച്ചുരുണ്ട് ഇരിക്കുന്ന കൊച്ചുണ്ടാപ്രി ആയിരുന്നു സിനിമയിൽ നമ്മൾ കണ്ടത്. എന്നാലിന്ന് വളരെയധികം മെലിഞ്ഞിരിക്കുന്നു. അതിന്റെ രഹസ്യം എന്താണെന്ന് സനുഷ യഷിനോട് ചോദിച്ചിരുന്നു. താൻ മെലിഞ്ഞത് സ്പോര്‍ട്സിലൂടെയായിരുന്നു. സിനിമയില്‍ നിന്നിറങ്ങിയിട്ട് ഞാന്‍ സ്പോര്‍ട്സിലേക്ക് കയറി. ക്രിക്കറ്റിലും ടേബിള്‍ ടെന്നീസിലും സ്റ്റേറ്റ് ലെവലില്‍ കളിച്ചു. മെലിഞ്ഞിട്ടും ചിലര്‍ എന്നെ കണ്ടുപിടിക്കും. ദേ ഇതാണ് കാഴ്ചയിലെ പയ്യനെന്ന് പറഞ്ഞ് ചൂണ്ടി കാണിക്കുമെന്നും യഷ് പറയുന്നു.
Leave a Reply