ഞാനിപ്പോൾ ആസ്വദിച്ച് ഇരിക്കുകയാണ്. അതിനുള്ള കാരണം ഇതാണ്
വളരെപ്പെട്ടന്ന് മുൻ നിര നായിക പദവിയിലേക്ക് കയറിവന്ന നായികയാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണ കുമാറിന്റെ നാല് പെൺമക്കളിൽ മൂത്ത മകളാണ് അഹാന, മറ്റ് മക്കളായ ദിയ, ഇഷാനി, ഹൻസിക തുടങ്ങിയവരെയെല്ലാം തന്നെ മലയാളികൾക്ക് ഏറെ പ്രിയ്യങ്കരികളാണ്. അഹാനയുടെ ആദ്യ ചിത്രം അത്ര വിജയകരമായിരുന്നില്ല എങ്കിലും പിന്നീട് ചെയ്ത് ചിത്രങ്ങൾ വിജയകരമായിരുന്നു. അതിൽ ടോവിനോയുടെ നായികയായി ചെയ്ത് ‘ലൂക്ക’ വൻ വിജയമായിരുന്നു, അതിൽ അഹാനയുടെ അഭിനയം വളരെ മികച്ച അഭിപ്രായം സ്വന്തമാക്കിയിരുന്നു.
ഇപ്പോൾ താരം വളരെ കുറച്ച് ദിവസങ്ങളായി ഏകാന്തത അനുഭവിക്കുകയാണ് അതിന് കാരണം കഴിഞ്ഞ ദിവസം അഹാനയുടെ കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയിരുന്നു, അതിനെ തുടർന്ന് അഹാന ഇപ്പോൾ ക്വാറന്റൈനിലാണ്. താരം തന്റെ ഇൻസ്റ്റ സ്റ്റോറിൽ ഇങ്ങനെ കുറിച്ചു. ‘കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് പോസിറ്റീവായി. അതിനു ശേഷം ഏകാന്തതയില്‍, എന്റെ തന്നെ സാന്നിധ്യം ആസ്വദിച്ച് ഇരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് ആരോഗ്യനില മെച്ചപ്പെട്ടിരിക്കുകയാണ്. വൈകാതെ ടെസ്റ്റ് നെഗറ്റീവ് ആവുമെന്ന് കരുതുന്നു. ആവുമ്ബോള്‍ അറിയിക്കാം’ എന്നാണ് അഹാനയുടെ പോസ്റ്റ്. ദുൽഖർ സൽമാന്റെ പ്രൊഡക്ഷനിൽ നിർമിക്കുന്ന പുതിയ ചിത്രത്തിലാണ് അഹാന ഒടുവിൽ അഭിനയിച്ചത്, ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ധ്രുവന് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ചിത്രത്തിന്റെ സംവിധാനം പ്രശോഭ് വിജയന് ആണ്. തിരക്കഥ രതീഷ് രവിയുടെയും. ചിത്രത്തിന്റെ ലൊക്കേഷനലിൽ നിന്നുള്ള ചിത്രങ്ങളും വിശേഷങ്ങളും അഹാന ഇടക്കൊക്കെ സോഷ്യൽ മീഡിയിൽ പങ്കു വെക്കാറുണ്ടായിരുന്നു. ഷൂട്ടിങ് തീർന്ന ദിവസം ദുൽഖറും ഭാര്യ അമാലുവും അഹാനയ്ക്ക് ഒരു സമ്മാനവും നൽകിയിരുന്നു.അടുത്തതായി അഹാന ചെയ്യുന്ന ചിത്രമാണ് നാന്‍സി റാണി. താരത്തിന് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്. ഒരു ലൊക്കേഷനിൽ നിന്നും മറ്റൊരു ലൊക്കേഷനിലേക്ക് തിരക്കുപിടിച്ചുള്ള ഷെഡ്യൂളിനിടയിലാണ് താരത്തിന് കോവിഡ് പോസിറ്റീവ് ആയത്. കൃഷ്ണകുമാറും കുടുംബവും എപ്പോഴും സോഷ്യൽ മീഡിയിൽ സജീവമാണ്,
വീട്ടിലെ എല്ലാ അംഗങ്ങൾക്കും സ്വന്തമായി യുട്യൂബ് ചാനൽ ഉണ്ട്, അതിലൂടെ ഇവരുടെ വീട്ടിൽ നടക്കുന്ന മിക്ക കാര്യങ്ങളും എല്ലാവരും വിഡിയോ ആക്കാറുണ്ട്, അതിൽ ചിലതെല്ലാം വൈറലാകാറുമുണ്ട്. സഹോദരി ഇഷാനി മമ്മൂട്ടിയുടെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം ‘വണ്ണിൽ’ അഭിനയിച്ചിരുന്നു. അമ്മ സിന്ധു കൃഷ്നയുടെ യുട്യൂബ് ചാനലിൽ മിക്കവാറും കുക്കിങ്ങ് വിഡിയോകൾ ആണ് വരാറുള്ളത്.അഹാന അടുത്തിടെ ചില പരാമർശങ്ങളുടെ പേരിൽ സൈബർ ആക്രമണം നേരിട്ടിരുന്നു.
അച്ഛൻ കൃഷ്ണകുമാർ അദ്ദേഹത്തിന്റെ പാർട്ടി പ്രവർത്തനത്തിന്റെ പേരിൽ അദ്ദേഹവും ചില മോശം വിമർശനങ്ങൾ കേട്ടിരുന്നു. പക്ഷെ അച്ഛനും മകളും അതിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായി പ്രതികരിച്ചിരുന്നു. ഹൻസിക ലൂക്ക എന്ന ചിത്രത്തിൽ അഹാനയുടെ ബാല്യം അവതരിപ്പിച്ചുകൊണ്ടാണ് അരങ്ങേറിയത്. നാല് പേരുടെയും ഫാഷൻ സെൻസിനും ആരാധകർ ഏറെയാണ്. അഹാനയ്ക്ക് പിന്നാലെ സഹോദരിമാരായ ഇഷാനിയും ഹൻസികയും അഭിനയത്തിലേക്ക് ചുവടു വെച്ചു കഴിഞ്ഞു. മമ്മൂട്ടി നായകനാകുന്ന വൺ എന്ന ചിത്രത്തിലൂടെയാണ് ഇഷാനി സിനിമയിലേക്ക് എത്തിയിരിക്കുന്നത്. 2014ൽ രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന അഭിനയ രംഗത്തേക്ക് എത്തിയത്.
Leave a Reply