
ദേശിയ പുരസ്‌കാരം, മമ്മൂട്ടിയെ പിന്നിലാക്കി, മികച്ച നടൻ റിഷഭ് ഷെട്ടി ! നടി മലയാളികളുടെ ഇഷ്ട താരം ! സൗദി വെള്ളക്ക മികച്ച മലയാള ചിത്രം !
ഇന്ന് മലയാള സിനിമ താരങ്ങളെ സംബന്ധിച്ച് ഏറെ നിർണ്ണായക ദിവസമായിരുന്നു, കാരണം കേരള സംസ്ഥാന അവാർഡും അതുപോലെ ദേശിയ ചലച്ചിത്ര പുരസ്കാരവും ഒരേ ദിവസമാണ് പ്രഖ്യാപിച്ചത്, കേരള സംസ്ഥാന അവർഡ് മമ്മൂട്ടിയെ പിന്നിലാക്കി പൃഥ്വിരാജ് നേടുകയായിരുന്നു, ഇപ്പോഴിതാ ദേശിയ പുരസ്കാരത്തിലും അവസാന റൗണ്ടിൽ മമ്മൂട്ടിയും റിഷഭ് ഷെട്ടിയും തമ്മിലായിരുന്നു, ഇപ്പോഴിതാ മമ്മൂട്ടിയെ പിന്നിലാക്കി റിഷഭ് ഷെട്ടി മികച്ച നടനുള്ള ദേശിയ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ്.
വലിയ വിജയമായി മാറിയ ചിത്രം കാന്താരയാണ് റിഷഭ് ഷെട്ടിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. അതുപോലെ തന്നെ മലയാളികൾക്ക് അഭിമാനമായി മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് അടക്കം മൂന്ന് പുരസ്‌കാരങ്ങള്‍ നേടി ദേശീയതലത്തില്‍ തിളങ്ങിയിരിക്കുകയാണ് ‘ആട്ടം’. മികച്ച ജനപ്രിയ ചിത്രം ‘കാന്താര’ ആണ്. മികച്ച മലയാള സിനിമ ‘സൗദി വെള്ളയ്ക്ക’ നേടിയത്. മികച്ച നടിക്കുള്ള പുരസ്‌കാരം നിത്യ മേനോനും മാനസി പരേഖും പങ്കിട്ടു.

മികച്ച നടനുള്ള പുരസ്കാരത്തിന് മമ്മൂട്ടി ഫൈനല്‍ റൗണ്ടിലെത്തിയിരുന്നു. നൻപകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങളാണ് ദേശിയ പുരസ്കാരത്തിനായി പരിഗണിച്ചിരിക്കുന്നത്. മമ്മൂട്ടിക്ക് ഒപ്പം നടൻ റിഷഭ് ഷെട്ടിയെയാണ് മത്സരത്തിന് അവസാന റൗണ്ടിൽ ഉണ്ടായിരുന്നത്. കാന്താര എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റിഷഭ് ഷെട്ടിയെ പരിഗണിച്ചിരിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ ജൂറി അധ്യക്ഷന്‍. സംവിധായകന്‍ പ്രിയാനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍.
Leave a Reply