ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം നാളെ ! മികച്ച നടനുള്ള മത്സരത്തിൽ മമ്മൂട്ടിയും പൃഥ്വിരാജൂം ! സാധ്യത കൂടുതൽ ഈ നടന് !
നടൻ മമ്മൂട്ടിക്ക് നാളെത്തെ ദിവസം വളരെ നിർണ്ണായകമാണ്, സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരവും ഓഗസ്റ്റ് 16, നാളെയാണ് പ്രഖ്യാപിക്കുന്നത്. 70 മത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനമാണ് നാളെ നടക്കുന്നത്. 54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഉച്ചയ്ക്ക് 12 മണിക്കും ദേശീയ ചലച്ചിത്ര പുരസ്കാരം ഉച്ചതിരിഞ്ഞ് മൂന്നു മണിക്കുമാണ് നടക്കുക. ദേശീയ അവാര്‍ഡില്‍ 2022ലെ പുരസ്കാരങ്ങളാണ് പ്രഖ്യാപിക്കുന്നത്. 2023ലെ ചിത്രങ്ങളാണ് സംസ്ഥാന അവാര്‍ഡിന് വരുന്നത്.
എന്നാൽ നിർണ്ണായകമായ ഒരു കാര്യം, റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത് പ്രകാരം ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മികച്ച നടനുള്ള പുരസ്കാരത്തിന് മമ്മൂട്ടി ഫൈനല്‍ റൗണ്ടിലെത്തിയിട്ടുണ്ട് എന്നതാണ്. രണ്ട് പുരസ്കാരങ്ങളും ലഭിക്കുകയാണെങ്കില്‍ അത് മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം അപൂർവ നേട്ടമായിരിക്കും. ഒരേ ദിവസം മികച്ച നടനുള്ള ദേശീയ, സംസ്ഥാന അവാർഡുകള്‍ നേടുന്ന താരമെന്ന നേട്ടമാകും മമ്മൂട്ടിയെ തേടിയെത്തുക. നൻപകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങളാണ് ദേശിയ പുരസ്കാരത്തിനായി പരിഗണിച്ചിരിക്കുന്നത്.
അതേസമയം മമ്മൂട്ടിക്ക് ഒപ്പം കന്നഡ നടൻ റിഷഭ് ഷെട്ടിയെയാണ് മത്സരത്തിന് അവസാന റൗണ്ടിൽ ഉള്ളത്. കാന്താര എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റിഷഭ് ഷെട്ടിയെ പരിഗണിച്ചിരിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ ജൂറി അധ്യക്ഷന്‍. സംവിധായകന്‍ പ്രിയാനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളാണ്.
അതുപോലെ സംസ്ഥാന അവാർഡിൽ മികച്ച നടിയാകാന്‍ ഉര്‍വശിയും പാര്‍വതി തിരുവോത്തും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇരുവരും മികച്ച നടിക്കായുള്ള മത്സരത്തില്‍ ഇടം പിടിച്ചത്. ഇരുവരും അവാര്‍ഡ് പങ്കിടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം മികച്ച നടനായുള്ള മത്സരത്തില്‍ മമ്മൂട്ടിയും പൃഥ്വിരാജും ആയിരുന്നു അവസാന റൗണ്ട് വരെ ഒപ്പത്തിനൊപ്പം നിന്നത്. കാതല്‍ ദി കോര്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടി പരിഗണിക്കപ്പെട്ടത്. ആടുജീവിതത്തിലെ നജീബ് എന്ന കഥാപാത്രത്തിലൂടെ പൃഥ്വിരാജും ജൂറിയുടെ മനം കവര്‍ന്നു. കഴിഞ്ഞ തവണ മമ്മൂട്ടിയാണ് അവാര്‍ഡിനു അര്‍ഹനായത്. അതിനാല്‍ തന്നെ ഇത്തവണ പൃഥ്വിരാജിനാണ് മേല്‍ക്കൈ. മാത്രമല്ല ആടുജീവിതത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പൃഥ്വി നടത്തിയ കഠിനപ്രയത്‌നങ്ങളെ അവഗണിക്കാന്‍ ജൂറിക്ക് സാധിക്കില്ല.
Leave a Reply