
കുടുംബത്തോടൊപ്പമുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണ്, ആവണിക്കൊപ്പമുള്ള സന്തോഷ നിമിഷം പങ്കുവെച്ച് മഞ്ജു വാര്യർ ! ഈ സന്തോഷം എന്നും ഉണ്ടാകട്ടെ എന്ന് ആരാധകർ !
മഞ്ജു വാര്യർ മലയാളികളുടെ എക്കാലത്തെയും ഇഷ്ട നായികയാണ്, നായിക എന്നതിലുപരി അവർ വളരെ നല്ലൊരു വ്യക്തിത്വത്തിന് ഉടമ കൂടിയാണ്, രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്ത് എത്തുന്നത്, ശേഷം എത്ര കാലം കഴിഞ്ഞാലും മലയാളികൾ മറക്കാത്ത ഒരുപിടി ചിത്രങ്ങൾ ചെയ്ത ശേഷം നടൻ ദിലീപുമായി വിവാഹം. ശേഷം പതിനഞ്ച് വർഷം കുടുബത്തിനായി ജീവിച്ചു.
താൻ കാത്ത് സൂക്ഷിച്ച ആ കുടുംബം തന്നെ ചതിക്കുകയായിരുന്നു എന്ന് മനസിലാക്കിയ മഞ്ജു വെറും കയ്യോടെ ആ വീട് വിട്ട് ഇറങ്ങുകയായിരുന്നു, സിനിമയിലേക്കുള്ള തിരിച്ചുവരവ് ആഗ്രഹിച്ചിരുന്നില്ല യെങ്കിലും കാലത്തിന്റെ നിയോഗം ആതായിരുന്നു. ഇരുകയ്യും നീട്ടി മലയാളി പ്രേക്ഷകർ അവരെ സ്വീകരിച്ചു. ഇന്ന് സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ എന്ന പദവിയിൽ എത്തി നിൽക്കുന്നു, സ്വന്തം മകൾ മീനാക്ഷി പോലും അമ്മയെ തള്ളി പറഞ്ഞപ്പോൾ ജീവിതം തകർന്ന അവസ്ഥയിൽ ഇന്ന് അവർ ഒരുപാട് മനക്കരുത്ത് നേടിക്കഴിഞ്ഞു.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ മഞ്ജു പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വളരെ വേഗമാണ് വൈറലായി മാറുന്നത്, അത്തരത്തിൽ ഇപ്പോൾ മഞ്ജു തന്റെ കുടുംബത്തോടൊപ്പം പങ്കുവെച്ച ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, ഇത് ശരിക്കും അനുഗ്രഹിക്കപ്പെട്ട നിമിഷമാണെന്ന ക്യാപ്ഷനോടെയായാണ് മഞ്ജു ഫോട്ടോ പോസ്റ്റ് ചെയ്തത്. അമ്മയെക്കൂടാതെ മഞ്ജുവിനൊപ്പം മധുവിന്റെ ഭാര്യയും മകളായ ആവണിയുമുണ്ട്. സന്തോഷത്തോടെ ചിരിച്ച് നില്‍ക്കുകയാണ് എല്ലാവരും. എന്തോ വലിയ തമാശകേട്ട് പൊട്ടിച്ചിരിക്കുകയാണ് നാത്തൂനും മഞ്ജുവും, ഒപ്പം അമ്മയും, കൂടാതെ മധുവാണ് ചിത്രം പകരത്തിയതെന്നും മഞ്ജു വ്യക്തമാക്കിയിട്ടുണ്ട്.
നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറലായി മാറിയത്. പൂര്‍ണിമ ഇന്ദ്രജിത്തായിരുന്നു ചിത്രത്തിന് കീഴില്‍ ആദ്യം കമന്റുമായെത്തിയത്. ആവണിയെന്നായിരുന്നു പൂര്‍ണിമയുടെ കമന്റ്. ജീവിതത്തിലെന്നും ഈ സന്തോഷം നിലനില്‍ക്കട്ടെയെന്ന കമന്റും ഫോട്ടോയ്ക്ക് താഴെയുണ്ട്. ആവണിക്കൊപ്പമുള്ള ചിത്രം നേരത്തെയും മഞ്ജു പോസ്റ്റ് ചെയ്തിരുന്നു. ഒന്നിച്ച് സൈക്കിള്‍ സവാരി നടത്തുന്നതിന്റെ വീഡിയോ വൈറലായിരുന്നു. മഞ്ജുവിനെപ്പോലെയാണ് ആവണിയെന്നായിരുന്നു ആരാധകരെല്ലാം പറഞ്ഞത്. മഞ്ജുവിന്റെ നല്ല മനസിന് എന്നും നല്ലത് മാത്രമേ വരൂ എന്നും ഈ ചിരി കാണാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്നും ആരാധകർ പറയുന്നു.
Leave a Reply