ഫാന്‍സുകാര്‍ വെറും പൊ,ട്ട,ന്മാരാണ്, അവര്‍ വിചാരിച്ചാല്‍ ഇവിടെ ഒന്നും തന്നെ നടക്കാന്‍ പോവുന്നില്ല ! ഞെട്ടിച്ച പ്രതികരണമായി വിനായകൻ !

നടൻ വിനായകൻ ഇന്ന് വളരെ ശക്തമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടനാണ്, ചെറിയ കഥാപത്രങ്ങൾ അവതരിപ്പിച്ച് സിനിമ  ചെയ്ത നടൻ ഇപ്പോൾ വളരെ ശക്തമായ നിരവധി കഥാപാത്രങ്ങൾ. ഇപ്പോൾ  ‘ഒരുത്തി’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി വിനായകൻ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത് വിനായകന്റെ വാക്കുകൾ, മീ ടൂവിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് ചോദ്യങ്ങളുമായി നടന്‍ വിനായകന്‍. തനിക്ക് എന്താണ് മീ ടൂ എന്ന് അറിയില്ലെന്നും, നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരണമെന്നുമാണ് മാധ്യമപ്രവര്‍ത്തകരോട് വിനായകന്‍ പറഞ്ഞത്. ‘ഒരുത്തീ’യുടെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലാണ് വിനായകന്‍ ഇക്കാര്യം ചോദിക്കുന്നത്.

എന്റെ ജീവിതത്തിൽ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെ,ക്‌,സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും. ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ എന്താണ് മീ ടൂ എന്ന്,’ വിനായകന്‍ ചോദിക്കുന്നു.

അതുപോലെ  സിനിമാ നടന്‍മാരുടെ ഫാന്‍സിനെ കുറിച്ചും, ഫാന്‍ കള്‍ച്ചറിനെ കുറിച്ചും വിനായകന്‍ നടത്തിയ പ്രതികരണം സിനിമ ഗ്രൂപ്പുകളിലടക്കം ചര്‍ച്ചയാകുകയാണ്. ഫാന്‍സ് എന്ന പൊട്ടന്‍മാര്‍ വിചാരിച്ചതുകൊണ്ട് ഇവിടെ ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. അതിന്റെ ഏറ്റവും വലിയ ഒരു ഉദാഹരണം ഞാന്‍ പറയാം. ഇവിടുത്തെ ഏറ്റവും വലിയ ഒരു മഹാനടന്റെ പടം, പടം ഇറങ്ങി ഒരു നാല് മണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ കണ്ടതാണ് ഒന്നരക്കോടി എന്ന്. കൂടാതെ ഞാൻ ഒരു  കലാകാരൻ ഒന്നും അല്ലെന്നും, ഒരു ജോലിക്കാരൻ മാത്രമാണെന്നും, എനിക്ക് പ്രധാനം പണം മാത്രമാനെയും വിനായകൻ പറയുന്നു.

കൂടാതെ നടന്റെ ഏതെങ്കിലും നിലപാടുകള്‍ സിനിമയെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് 2016 മുതല്‍ താന്‍ അത് പരിശോധിക്കുകയായിരുന്നെന്നും പടയും ഒരുത്തീയും കണ്ടപ്പോള്‍ അതൊന്നും ബാധിക്കില്ലെന്ന് തനിക്ക് ഉറപ്പായെന്നും വിനായകന്‍ പറഞ്ഞു. അതുപോലെ സിനിമ രംഗത്ത് തനിക്ക് ആരുമായും ഒരു അടുപ്പവുമില്ലന്നും, ആരുമായും ഞാന്‍ സംസാരിക്കാറില്ല. പൊതുവെ അങ്ങനെയാണ്. റിയല്‍ ലൈഫിലും ഞാന്‍ അങ്ങനെയാണ്. റിയല്‍ ലൈഫില്‍ പെട്ടെന്ന് അങ്ങനെ കണക്ടാവില്ല. എന്തിനാണ് അത്. അങ്ങനെ കണക്ടായ ഒരേ ഒരു സൗഹൃദം ശ്രയ റെഡ്ഡിയുമായിട്ടാണ് എന്നും വിനായകൻ പറയുന്നു. വിനായകന്റെ ഓരോ മറുപടിയും ഇന്ന് സമൂഹ മാധ്യമങ്ങളിൽ വളരെ ഏറെ ചർച്ചയായി കൊണ്ടിരിക്കുകയാണ്, നടനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് എത്തുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *