
‘മീനാക്ഷിക്ക് ഇന്ന് പിറന്നാൾ’, ഈ അമ്മ അവളുടെ ഒരു വിളിപ്പാട് അകലെ എന്നും ഉണ്ടാകും ! പതിവ് തെറ്റാതെ മീനൂട്ടിക്ക് ആശംസയുമായി താരം !
ഇന്ന് താരങ്ങളേക്കാൽ ആരാധകർ ഉള്ളവാരാന് താരങ്ങളുടെ മക്കൾ. ആ കൂട്ടത്തിൽ ഇന്ന് ഏറ്റവും മുന്നിൽ നിൽക്കുന്ന ആളാണ് മീനാക്ഷി ദിലീപ്. ഒരു സമയത്ത് മലയാളികൾ ഞെഞ്ചേറ്റി കൊണ്ടുനടന്ന ഒരു താര ജോഡി, മഞ്ജുവും ദിലീപും, ഇവർ ഒരുമിച്ചുള്ള സിനിമകൾ പ്രേക്ഷകർ ഹൃദയത്തോട് ചേർത്തത് പോലെ അവർ ജീവിത്തത്തിലും ഒന്നായപ്പോൾ ആ കുടുംബത്തെയും അവർ ഹൃദയത്തോട് ചേർത്തു, അവർക്ക് ഒരു മകൾ ജനിച്ചു, മീനാക്ഷി എന്ന മീനൂട്ടി. പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിച്ചതിന് എല്ലാം കേരളം സാക്ഷിയാണ്.
അച്ഛനും അമ്മയും വേർപിരിയാൻ തീരുമാനിച്ചപ്പോൾ മകൾ അച്ഛനോടൊപ്പം പോകണമെന്നാണ് ആഗ്രഹിച്ചത്, പിന്നീടുള്ള ദിലീപിന്റെ എല്ലാ പ്രതിസന്ധിയിലും മീനാക്ഷി അച്ഛന് കരുത്തായി കൂടെനിന്നു, ശേഷം വിവാദങ്ങൾക്ക് നടുവിൽ നിൽക്കുമ്പോഴും അച്ഛനെ വിവാദത്തിലെ തന്നെ നായികയായ കാവ്യയെ കൊണ്ടുതന്നെ ഏവരെയും ഞെട്ടിച്ചുകൊണ്ട് വിവാഹം കഴിപ്പിക്കാൻ മുൻ കൈ എടുത്തതും മീനാക്ഷി ആയിരുന്നു. അതിന്റെ പേരിൽ മീനാക്ഷിയും ഒരുപാട് കുറ്റപ്പെടുത്തലുകൾ നേരിട്ടിരുന്നു. ശേഷം അച്ഛന്റെ പുതിയ കുടുംബത്തിനൊപ്പം, രണ്ടാനമ്മ ആയി എത്തിയ കാവ്യയെയും മീനു ഹൃദയത്തോട് ചേർത്തു.
പലരുടെയും പല പ്രവചനങ്ങളെയും തെറ്റിച്ചുകൊണ്ട് കാവ്യയോടൊപ്പം വളരെ സതോഷവതിയായി ഒരു കുടുംബമായി അവർ ഇപ്പോഴും ഒരുമിച്ച് ജീവിക്കുന്നു, സമൂഹ മാധ്യമങ്ങളിൽ അടുത്ത ഇടക്ക് സജീവമായ മീനുവിനെ ഫോളോ ചെയ്യുന്നത് ലക്ഷങ്ങളാണ്, അവിടെയും അമ്മയുടെ സ്ഥാനത്ത് മീനു തുറന്ന് കാണിച്ചതും കാവ്യയെ ആയിരുന്നു, അവർ ഒരുമിച്ചുള്ള സന്തോഷ നിമിഷങ്ങൾ പങ്കുവെച്ചും മീനു സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു..

ഇന്ന് താര പുത്രിയുടെ 23 മത് ജന്മദിനമാണ്, ദിലീപിന്റെയും കാവ്യയുടെയും ഒപ്പം മീനുവിന്റെയും ഫാൻസ് ഗ്രൂപ്പുകൾ സജീവമായി ആശംസകൾ അറിയിച്ച് രംഗത്തുണ്ട്, കൂടാതെ സിനിമ രംഗത്ത് മീന്കുട്ടിയുടെ ഏക സുഹൃത്ത് നടി നമിത പ്രമോദ്, ഇത്തവണയും പതിവ് തെറ്റാതെ തന്റെ ആത്മാർഥ സുഹൃത്തിന് ആശംസകൾ അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. മീനാക്ഷിയെ എടുത്തിരിക്കുന്ന ഒരു ചിത്രത്തിനൊപ്പം നമിതയുടെ വാക്കുകൾ ഇങ്ങനെ, ജന്മദിനാശംസകൾ APK. ഞാൻ നിങ്ങളുടെ ഹൃദയത്തെയും, ദയയെയും, സൗമ്യതയെയും ആരാധിക്കുന്നു. നിങ്ങളായിരിക്കുക, എന്നാൽ എല്ലായ്പ്പോഴും നീ മികച്ച വ്യക്തിയായിരിക്കുക, നിനക്ക് നല്ല ആരോഗ്യവും സന്തോഷവും നേരുന്നു. ദൈവം നിന്നെ അനുഗ്രഹിക്കട്ട എന്നും നമിത കുറിച്ചു.
അതോടൊപ്പം ദിലീപുമായി വേർപിരിഞ്ഞ സമയത്ത് മഞ്ജു തന്റെ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ഒരു കുറിപ്പും ഈ കൂട്ടത്തിൽ ഏറെ ശ്രദ്ധ നേടുന്നുണ്ട്, മഞ്ജു അതിൽ മീനാക്ഷിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, ‘മകളായ മീനൂട്ടിക്ക് അച്ഛനോടുള്ള സ്‌നേഹം മറ്റാരെക്കാളും നന്നായി എനിക്കറിയാം. അവള്‍ അദ്ദേഹത്തിന്റെ സംരക്ഷണയില്‍ എന്നും സന്തുഷ്ടയും സുരക്ഷിതയും ആയിരിക്കും. അവളുടെ പേരിലുള്ള അവകാശത്തിന് താന്‍ പിടിവലി നടത്തില്ലെന്നും മഞ്ജു പറഞ്ഞു. മീനൂട്ടി എന്റെ അടുത്ത് ഇല്ലെങ്കിലും മക്കൾ എപ്പോഴും അമ്മയുടെ ഉള്ളിലാണ് ഉള്ളത്, ഈ അമ്മ അവളുടെ ഒരു വിളിപ്പാട് അകലെ എന്നും ഉണ്ടാകുമെന്നും മഞ്ജു പറഞ്ഞിരുന്നു….. എല്ലാത്തിനും അപ്പുറം അമ്മയായ മഞ്ജുവിന്റെ ഹൃദയം ഇന്ന് മകൾ മീനാക്ഷിയോടൊപ്പം ആയിരിക്കുമെന്നത് ഉറപ്പാണ്…..
Leave a Reply