
മമ്മൂക്ക പല സമയത്തും എന്നോട് പറയുമായിരുന്നു’ ശിവന്‍കുട്ടി തകര്‍പ്പന്‍ റോളാണ് എന്നൊക്കെ ! ആദ്യത്തെ ഷോ കണ്ട ശേഷം ഞാൻ ഇറങ്ങിപ്പോയി ! അബുസലിം പറയുന്നു !
മലയാളികൾക്ക് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവിശ്യം ഇല്ലാത്ത അഭിനേതാവാണ് നടൻ അബു സലിം. ഒരു പരാതിയും ആരോടും പറയാതെ തനിക്ക് കിട്ടുന്ന ചെറിയ വേഷങ്ങളിൽ കഴിഞ്ഞ 44 വർഷമായി സിനിമ രംഗത്തുള്ള നടനാണ് അബു സലിം. കേരളത്തിൽ നിന്നുള്ള ആദ്യത്തെ മിസ്റ്റർ ഇന്ത്യയും മലയാളചലച്ചിത്രനടനുമാണ് അബു സലിം. 1978-ൽ പുറത്തിറങ്ങിയ ‘രാജൻ പറഞ്ഞ കഥ’ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച ഇദ്ദേഹം ഒരു പോലീസ് ഉദ്യോഗസ്ഥനുമായിരുന്നു. വയനാട് സ്വദേശിയായ അബു സലിം പോലീസ് സബ് ഇൻസ്പെക്ടർ പദവിയിൽ നിന്നു വിരമിച്ച ആളുകൂടിയാണ്.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അദ്ദേഹത്തിന് ഇപ്പോൾ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം ഭീഷ്മപർവത്തിൽ മികച്ചൊരു വേഷം ലഭിച്ചത്. ആ സിനിമയിലെ ഓരോ കഥാപാത്രങ്ങൾക്കും വളരെ പ്രാധാന്യം നൽകിയാണ് സംവിധായകൻ അമൽ നീരദ് ചെയ്തിരിക്കുന്നത്. അത്തരത്തിൽ ചിത്രത്തിൽ വളരെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു അബു സലീമിന്റെത്. ശിവൻ കുട്ടി എന്ന കഥാപാത്രം ചിത്രത്തിൽ വളരെ പ്രധാനയമുള്ള വേഷമായിരുന്നു. നടന്റെ സിനിമ ജീവിതത്തിൽ ആദ്യമായിട്ടാണ് അദ്ദേഹം ഒരു മുഴുനീള റോൾ ചെയ്യുന്നത്.
ഇപ്പോൾ എന്റെ പേരിൽ ഉപരി എല്ലാവരും ശിവൻ കുട്ടി എന്ന പേരിലാണ് വിളിക്കുന്നത്. അമലിന്റെ ഒരു സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം ഞാന്‍ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. പറ്റിയ റോള്‍ വരുമ്പോള്‍ തീര്‍ച്ചയായും വിളിക്കുമെന്ന് അദ്ദേഹം പറയുമായിരുന്നു. അങ്ങനെ ഈ ചിത്രം വന്നപ്പോൾ അദ്ദേഹം എന്നെ വിളിച്ചു, ഇക്കാ നിങ്ങൾക്ക് പറ്റിയ ഒരു കഥാപാത്രം ഉണ്ട്, ശിവൻകുട്ടി എന്നാണ് പേര്, രണ്ട് മാസം സമയമുണ്ട്. താടിയും മുടിയുമൊക്കെ ഒന്ന് വളര്‍ത്തിക്കോ എന്നും പറഞ്ഞു.

അദ്ദേഹം പറഞ്ഞത് പോലെ താടിയും മുടിയും വളർത്തി രണ്ടു മാസത്തിന് ശേഷം ഞാൻ ചെന്നു, അവിടെ എത്തിയ ശേഷം എന്നെ കണ്ട് കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ഞാന്‍ മനസിലുദ്ദേശിച്ച ക്യാരക്ടര്‍ ആണ് മുന്നില്‍ നില്‍ക്കുന്നതെന്നും ഇനി ഒന്നും പ്രത്യേകിച്ച് ചെയ്യാനില്ലെന്നുമായിരുന്നു. അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഒരു പ്രത്യേക രീതിയിലുള്ള ക്യാരക്ടറാണ് ഇതെന്ന് എനിക്ക് മനസിലായിരുന്നു. എന്നാല്‍ ഇത്രയും വലിയ റോളാണെന്നും ഇത്രയും പ്രാധാന്യം ഉണ്ടെന്നും അന്ന് മനസിലായിരുന്നില്ല. പക്ഷേ മമ്മൂക്ക പല സമയത്തും എന്നോട് പറയുമായിരുന്നു’ ശിവന്‍കുട്ടി തകര്‍പ്പന്‍ റോളാണ് എന്നൊക്കെ.
അങ്ങനെ സിനിമ ഇറങ്ങി ഫസ്റ്റ് ഡേ തന്നെ ഞാൻ കണ്ടു, സത്യത്തിൽ അത് കണ്ടു കഴിഞ്ഞപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ തരിച്ചുപോയി. കാരണം ആ കഥയില്‍ അത്രയും പ്രാധാന്യം ശിവന്‍കുട്ടിക്ക് ഉണ്ടായിരുന്നു എന്നെനിക്ക് അത് കണ്ട ശേഷമാണ് മനസിലായത്. സന്തോഷം കൊണ്ട് മനസ് നിറഞ്ഞ നിമിഷമായിരുന്നു അത്. ഏറെക്കുറെ ഭംഗിയായിട്ട് എനിക്കത് ചെയ്യാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യവും ഉണ്ട്. അതില്‍ ഏറ്റവും വലിയ നന്ദിയും കടപ്പാടും അറിയിക്കേണ്ടത് അമല്‍നീരദ് സാറിനോടാണ്,അബു സലിം പറയുന്നു.
Leave a Reply