
കുറ്റപ്പെടുത്തലുകളിൽ നിന്നും പരിഹാസങ്ങളിൽ നിന്നും പൊരുതി നേടിയ വിജയമാണ് എന്റെ ജീവിതം ! എന്റെ മകളെ മാത്രം ബോധ്യപ്പെടുത്തിയാൽ മതിയെന്ന തീരുമാനം ! ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് ഇന്ദുലേഖ !
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി ഇന്ദുലേഖ, വർഷങ്ങളായി അഭിനയ രംഗത്ത് നിറ സാന്നിധ്യമായ ഇന്ദുലേഖയുടെ വ്യക്തി ജീവിതവും ഒരു സീരിയലിലെ വെല്ലുന്ന ഒരു കഥയാണ്. ഇന്ദുലേഖ തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധേയം. ഇന്ദ്രലേഖ കഴിഞ്ഞ ദിവസം ഫ്ളവേഴ്സ് ഒരു കോടി എന്ന ശ്രീകണ്ഠന് നായര്‍ ഷോയില്‍ വെളിപ്പെടുത്തിയത്. ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത ദാമ്പത്യ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ കുറിച്ചാണ് നടി സംസാരിച്ചത്. ഇന്ദുലേഖയുടെ വാക്കുകൾ…
പ്രണയ വിവാഹമായിരുന്നു ഞങ്ങളുടേത്, അദ്ദേഹത്തിന്റെ പേര് ശങ്കർ കൃഷ്ണ എന്നായിരുന്നു, പോറ്റി എന്ന് വിളിക്കും, വീട്ടുകാർ അറിയാതെ പ്രണയം, രെജിസ്റ്റർ വിവാഹം,ശേഷം മൂന്ന് മാസങ്ങൾക്ക് ശേഷം വീട്ടിൽ നിന്ന് ഡാൻസ് ക്ലാസ്സിൽ പോകുകയാണെന്ന് പറഞ്ഞ് പോറ്റിക്ക് ഒപ്പം പോയി. പോറ്റിയുടെ വീട്ടില്‍ എല്ലാവര്ക്കും സമ്മതമായിരുന്നു. അമ്പലത്തില്‍ പോയി താലി കെട്ടി പോറ്റിയുടെ വീട്ടില്‍ എത്തിയ ശേഷം, പോറ്റി തന്നെ എന്റെ അമ്മയെ വിളിച്ച് കാര്യം പറയുകയായിരുന്നു.
അങ്ങനെ വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതം ആരംഭിച്ചു, അങ്ങനെ അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തു,അങ്ങനെ മറ്റൊരു സിനിമയുടെ ആവശ്യത്തിനായി പോകുന്നതിനിടെ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടു, ശേഷം അദ്ദേഹം ഒരു മാസത്തോളം കിടന്നു,അങ്ങനെ കൈ ഉണ്ടായിരുന്ന പല പ്രൊജക്ടുകളും കൈവിട്ടു പോയി. പലരും ഒഴിവാക്കി. മ,ദ്യ,പാന ശീലം ഉണ്ടായിരുന്നു എങ്കിലും, പരാജയങ്ങള്‍ തുടര്‍ച്ചയായതോടെ മ,ദ്യലഹരിയില്‍ പോറ്റി പെട്ടു പോയി. അതിൽ നിന്നും കരകയറി സന്തോഷത്തോടെ ജീവിച്ചു വന്നപ്പഴാണ് അദ്ദേഹത്തിന്മാരകമായ കരൾ രോഗം പിടിപെട്ടത്.

അങ്ങനെ അദ്ദേഹം വീണ്ടും ആശുപത്രി കടക്കയിൽ ആയ സമയത്ത് അദ്ദേഹത്തിന്റെ നിർബന്ധ പ്രകാരം ഞാൻ എംബിഎ പൂര്‍ത്തിയാക്കിയിരുന്നു. ഒരു പ്രൈവറ്റ് ബാങ്കില്‍ ജോലിയും ചെയ്യുന്നുണ്ട്. കൂടെ അഭിനയവും. പോറ്റി ആശുപത്രിയില്‍ ഐസിയുവില്‍ കിടക്കുമ്പോഴും സാമ്പത്തികമായ ബുദ്ധിമുട്ടുകളും ഒപ്പം ഞാൻ നേരത്തെ ഏറ്റെടുത്ത ഉത്തരവാദിത്വം കാരണം എനിക്ക് അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. അത് പക്ഷെ പലരും മോശമായി പറഞ്ഞു, ഭര്‍ത്താവ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ അവള് ചായം തേച്ച് അഭിനയിക്കുന്നു എന്ന്. അങ്ങനെ അദ്ദേഹം ഞങ്ങളെ വിട്ടുപോയി.
അദ്ദേഹം പോയി ന്ത്രണ്ട് ദിവസത്തോളം വീട്ടില്‍ നിറയെ ആളുകളായിരുന്നു. പതിമൂന്നാമത്തെ ദിവസം മുതല്‍ ഞാനും മോളും തനിച്ചായി. അപ്പോള്‍ അനുഭവിച്ച ഒറ്റപ്പെടലും വേദനയും എങ്ങിനെ പറയണം എന്ന് അറിയില്ല. ഉറക്കമില്ലാത്ത രാത്രികള്‍. ഇങ്ങനെ ഇരുന്നാല്‍ ശരിയാവില്ല, മോള്‍ക്ക് ഞാന്‍ മാത്രമേ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ 15 ദിവസം കഴിഞ്ഞ് ഞാന്‍ ബാങ്ക് ജോലിക്ക് പോകാന്‍ തീരുമാനിച്ചു. അന്ന് ഞാന്‍ ഇറങ്ങിയ നേരത്ത് വീട്ടിന്റെ അപ്പുറത്ത് നിന്ന് ഒരാള്‍, ‘ഹൂം ഇറങ്ങിയിട്ടുണ്ട്’ എന്ന് പറഞ്ഞ ആ വാക്ക് ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നുണ്ട്. പക്ഷെ അത്തരം കുത്തു വാക്കുകളാണ് എന്നെ മുന്നോട്ട് നയിച്ചത്. ഞാൻ എന്റെ മകളെ മാത്രം ബോധിപ്പിച്ചാൽ മതി എന്ന രീതിയിൽ മുന്നോട്ട് പോയി, ഇപ്പോഴും അതേ ധൈര്യത്തോടെ മുന്നോട്ട് പോകുന്നു എന്നും ഇന്ദുലേഖ പറയുന്നു.
Leave a Reply