ഭർത്താവ് സുഖമില്ലാതെ ഇരുന്നപ്പോൾ ഞാൻ അഭിനയിക്കാൻ പോയതിന് ഒരുപാട് കുറ്റപ്പെടുത്തലുകൾ കേട്ടിരുന്നു ! നടി ഇന്ദുലേഖയുടെ ഇപ്പോഴത്തെ ജീവിതം !
സിനിമ സീരിയൽ രംഗത്ത് വളരെ തിരക്കുള്ള ഒരു അഭിനേത്രിയാണ് നടി ഇന്ദുലേഖ. വളരെ ശ്രദ്ധേയമായ കഥാപത്രങ്ങളിലൂടെ പരീക്ഷ ഇഷ്ടം നേടിയെടുത്ത കലാകാരിയാണ് ഇന്ദുലേഖ. പക്ഷെ പ്രേക്ഷകർക്ക് താരത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് കൂടുതൽ കാരിയങ്ങള് ഒന്നും അറിയില്ല, അതങ്ങനെ കൊട്ടി ഘോഷിച്ച് നടക്കാൻ ഇന്ദുലേഖക്ക് സമയവുമില്ല. എന്നാൽ ഇപ്പോൾ തനറെ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടി, താൻ താണ്ടി വന്ന വഴികൾ വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു എന്നാണ് നടിയുടെ ഇപ്പോഴത്തെ തുറന്ന് പറച്ചിൽ.
തനറെ ഭർത്താവിന്റെ പേർ ശങ്കരൻ പോറ്റി എന്നാണ്. അദ്ദേഹം ഒരു സിനിമ സംവിധയകാൻ ആയിരുന്നു. പക്ഷെ ഇപ്പോൾ അദ്ദേഹം ഞങ്ങളോടൊപ്പം ഇല്ല, യാത്രയായിട്ട് ഏഴ് വർഷം ആകുന്നു. എല്ലാവരുടെയും ജീവിതത്തിൽ സങ്കടപെടുത്തുന്നതും സന്തോഷിപ്പിക്കുന്നതുമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടാകും. ഈ ഫീൽഡിൽ എന്നെ വിഷമിപ്പിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പുറത്ത് നിന്ന് കാണുമ്പോൾ ഓ അവര് നടിമാർ ഒരുപാട് പ്രതശസ്തിയുടെ നടുവിൽ ജീവിതം എപ്പോഴും സന്തോഷം, കൈനിറയെ ക്യാഷ് എന്നൊക്കെയാണ് ഏവരുടെയും ധാരണ.
പക്ഷെ സത്യം അതൊന്നുമല്ല, എന്റെ കാര്യമാണ് ഞാൻ പറയുന്നത്, എന്റെ ഭർത്താവ് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ആളായിരുന്നു. അങ്ങനെ അദ്ദേഹം ആശുപത്രിയിൽ കിടന്നിരുന്ന സമയത്താണ് ഞാൻ ദേവി മാഹാത്മ്യം എന്ന സീരിയലിൽ ദേവിയായി അഭിനയിച്ചുകൊണ്ടിരുന്നത്. സീരിയൽ ടെലികാസ്റ്റ് ചെയ്ത് കൊണ്ടിരിക്കുന്നത് കൊണ്ട് അതിനിടയ്ക്ക് നമുക്ക് ഒരു ബ്രേക്ക് എടുക്കാനോ ഒരു ലീവ് എടുക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. അങ്ങനെ ഒരു ദിവസം ഞാൻ ഭർത്താവിനെ നോക്കി ആശുപത്രിയിൽ നിന്ന സമയത്താണ് ലൊക്കേഷനിൽ നിന്നും കോൾ വരുന്നത് പെട്ടന്ന് വരണം ഷൂട്ടിംഗ് ഉണ്ട് എന്ന് പറഞ്ഞത്.
പ്രധാന വേഷം ചെയുന്നത് കൊണ്ട് ഞാൻ ചെന്നാൽ മാത്രമേ അവർക്ക് ആ വർക്ക് ചെയ്യാൻ സാധിക്കുകയുള്ളു, പത്തെഴുപത് ആളുകൾ എന്നെ വെയിറ്റ് ചെയ്ത് നിൽക്കുകയാണ്. ടെലികാസ്റ്റിങ് മുടങ്ങിയാൽ നിർമാതാവിനും നഷ്ടമാണ്. ഒരുപാട് പേരുടെ വരുമാന മാർഗമാണ് ഈ ഷൂട്ടിംഗ്, മറ്റു മാർഗങ്ങളൊന്നും ഇല്ലാതിരുന്നത്കൊണ്ട് ഞാൻ ആശുപത്രിയിലെ കാര്യം അവിടുത്തെ നേഴ്‌സുമാരെ ഏൽപ്പിച്ച് ഷൂട്ടിങ്ങിന് പോകുമായിരുന്നു. പക്ഷെ എന്റെ അന്നത്തെ അവസ്ഥ അറിയാവുന്നവർ പോലും അതിന്റെ പേരിൽ എന്നെ ഒരുപാട് കുറ്റപ്പെടുത്തി. ഭർത്താവ് സുഖമില്ലാതെ കിടക്കുമ്പോഴും അവൾ അഭിനയിക്കാൻ പോവുകയാണെന്ന് എന്ന് പറഞ്ഞാണ് എന്നെ ആക്ഷേപിച്ചത്. എന്നെ അടുത്തറിയാവുന്നവർ പോലും എന്നെ കുറ്റപെടുത്തിയപ്പോൾ ഞാൻ അന്ന് ഒരുപാട് തകർന്ന് പോയ നിമിഷം കൂടിയായിരുന്നു അത്.
അദ്ദേഹം ഞങ്ങളെ വിട്ടു പോയി, എന്നെ മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്റെ ഏക മകൾ ഒമ്പതിൽ പഠിക്കുന്ന ഉണ്ണിമായയാണ്. അവൾക്ക് വേണ്ടിയാണ് എന്റെ ഇപ്പോഴത്തെ ജീവിതം. നമ്മളുടെ ഈ സമൂഹത്തിൽ ഭർത്താവ് നഷ്ടപെട്ട ഒരു സ്ത്രീ എങ്ങനെ നടക്കണം, ഇനി എങ്ങനെ ജീവിക്കണം, എന്തൊക്കെ ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത് മറ്റുള്ളവരാണ്. അത് മാറ്റി നിര്‍ത്തിയിട്ട് വേണം നമുക്ക് ജീവിച്ച് മുന്നോട്ട് പോകാൻ. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ വേണ്ടപ്പെട്ടവരെയും വീട്ടുകാരെയും മാത്രം ബോധിപ്പിച്ചാൽ മതിയെന്ന് വിശ്വസിച്ച് മുന്നോട്ട് പോവുകയാണ് ഞാൻ ഇപ്പോൾ ഇന്ദുലേഖ പറയുന്നു….
Leave a Reply