
ആലിയയുടെ കഥാപാത്രത്തിന് വിമർശനം ! ഏവരെയും ഞെട്ടിച്ചുകൊണ്ട് ആലിയയുടെ പ്രതിഷേധം ! രാജമൗലിയെ അണ്‍ഫോളോ ചെയ്തുവെന്നും റിപ്പോര്‍ട്ട് !
ഇപ്പോൾ സിനിമ രംഗത്ത് എങ്ങും സംസാര വിഷയം രാജമൗലിയുടെ ചിത്രം ‘ആര്.ആര്.ആര്’ ആണ്. ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്, എങ്ങും മികച്ച കളക്ഷനും ചിത്രം നേടുന്നുണ്ട്. രാജമൗലിയും, ജൂനിയർ എൻ ടി ആർ, രാം ചരൺ എന്നിവർ കേന്ദ്ര കഥാപാത്രമായ ചിത്രത്തിൽ ബോളിവുഡ് താര റാണി ആലിയ ഭട്ട് ആണ് നായികയായി എത്തിയത്. ആലിയയുടെ തെന്നിന്ത്യന്‍ സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയായിരുന്നു ആര്.ആര്.ആര്. ജൂനിയര്‍ എന്‍.ടി.ആര്. കൊമരം ഭീമായും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായുമാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. സീതരാമ രാജുവിന്റെ ബാല്യകാല പ്രണയിനിയായ സീതയായാണ് ആലിയ ഭട്ട് അഭിനയിക്കുന്നത്.
എന്നാൽ ചിത്രം ഇറങ്ങുന്നതിന് മുമ്പ് ആലിയയുടെ കഥാപാത്രത്തിന് ഗംഭീര ഹൈപ്പ് ആയിരുന്നു അണിയറ പ്രവർത്തർ നൽകിയിരുന്നത്, ആലിയയുടെ അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങൾ ഒക്കെയും നടിക്ക് വളരെ പ്രാധാന്യമുള്ള മികച്ച കഥാപാത്രങ്ങൾ ആയിരുന്നു, ആ ചിത്രങ്ങളുടെ വിജയവും ‘ആര്.ആര്.ആര്’ ഗുണകരമായിരുന്നു, അതുകൊണ്ടു തന്നെ ആലിയയുടെ കഥാപാത്രത്തെ അത്രയും പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. എന്നാൽ ഇപ്പോൾ ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ആലിയയുടെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കിയില്ല എന്ന രീതിയിൽ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. റാസി, ഹൈവേ, ഉഡ്താ പഞ്ചാബ്, ഡിയര്‍ സിന്ദഗി പോലെയുള്ള സിനിമകളില്‍ നിരൂപക പ്രശംസ നേടിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ആലിയ ആര്.ആര്.ആറില്‍ ഏതാനും രംഗങ്ങളില്‍ മാത്രമേ പ്രത്യക്ഷപ്പെട്ടിരുന്നുള്ളു.

ഇതിനെ തുടർന്ന് ആലിയ താനെ ഇൻസ്റ്റാഗ്രാമിൽ നിന്നും ആര്.ആര്.ആറുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന ചര്‍ച്ച. കൂടാതെ സംവിധായകൻ കൂടിയായ രാജമൗലിയെ ആലിയ ഭട്ട് അണ്‍ഫോളോ ചെയ്തതായും ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇപ്പോഴും ആലിയ രാജമൗലിയെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നുമുണ്ട്. അതേസമയം ചിത്രത്തിന് ഒറ്റദിവസം കൊണ്ട് 100 കോടി ലഭിച്ച വിവരവും ആലിയ ഇന്ന് പങ്കുവെച്ചതിന് തൊട്ടുപിന്നാലെ ആ പോസ്റ്റും നടി നീക്കം ചെയ്തിരുന്നു.
അത് മാത്രമല്ല മുംബൈയില്‍ നടന്ന ചിത്രത്തിന്റെ പ്രമോഷന് ഒഴികെ മറ്റൊരു പ്രമോഷനും ആലിയ പങ്കെടുത്തിരുന്നില്ല എന്നതും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. ആലിയക്ക് ഇന്ന് ബോളിവുഡിൽ ഉള്ള താരപരിവേഷം പരിഗണിക്കുകയാണെങ്കില്‍ ആര്.ആര്.ആര് ചിത്രത്തില്‍ ആലിയ ഭട്ടിന് മികച്ച കഥാപാത്രം നല്കുന്നതില് രാജമൗലി പരാജയപ്പെട്ടുവെന്നും വിമര്‍ശനമുയരുന്നു.എന്നാൽ ഇത് ആദ്യത്തെ സംഭവമല്ല എന്നും ബാഹുബലി സെക്കൻഡ് പാർട്ടിൽ തമന്നയെയും ഇതുപോലെ ഒതുക്കി കളഞ്ഞിരുന്നു എന്നും മറ്റു ചിലർ ആരോപിക്കുന്നു. ഏതായാലും വിമർശങ്ങൾ ഒരു വഴിക്ക് നടക്കുമ്പോൾ ചിത്രം കളക്ഷൻ റെക്കോർഡുകൾ തകർത്തുകൊണ്ട് ലോകമെങ്ങും ചിത്രം കുതിച്ച് കയറുകയാണ്.
Leave a Reply