അഞ്ചു വർഷത്തെ പ്രണയം! ഏറ്റവും പ്രിയപ്പെട്ട ബാൽക്കണിയിൽ വെച്ച് ഞങ്ങൾ വിവാഹിതരായെന്ന് ആലിയ ! ചിത്രങ്ങൾ !

ബോളിവുഡിനെ ആകെ ഇളക്കി മറിച്ച ഒരു താര വിവാഹമായിരുന്നു ഇന്ന് സഭലമായത്. നീണ്ട അഞ്ചു വർഷത്തെ പ്രണയത്തിന് ശേഷം രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഏറ്റവും അടുത്ത ബന്ധുമിത്രാദികളുടെ സാന്നിധ്യത്തിൽ ഇന്ന് വിവാഹിതരായി. മുംബൈ ബാന്ദ്രയിലെ രണ്‍ബീര്‍ കപൂറിന്‍റെ വസതിയില്‍ ബന്ധുക്കളുടേയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. നീതു കപൂര്‍, റിദ്ദിമ കപൂര്‍ സാഹ്നി, കരീന കപൂര്‍ ഖാന്‍, കരിഷ്മ കപൂര്‍, മഹേഷ് ഭട്ട്, സോണി റസ്ദാന്‍, ഷഹീന്‍ ഭട്ട് തുടങ്ങിയവർ രൺബീറിൻറെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ സജീവ സാന്നിധ്യമായിരുന്നു.

വിവാഹ ശേഷം ആലിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സ്മൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ ആയിരുന്നു. ഇന്ന്, ഞങ്ങളുടെ കുടുംബവും സുഹൃത്തുക്കളും ചുറ്റും നിറഞ്ഞ വീട്ടിൽ … ഞങ്ങളുടെ പ്രിയപ്പെട്ട സ്ഥലത്ത്,  ഞങ്ങളുടെ ബന്ധത്തിൽ കഴിഞ്ഞ 5 വർഷമായി ഞങ്ങൾ ചെലവഴിച്ച അതേ ബാൽക്കണിയിൽ വെച്ച് ഞങ്ങൾ ഇരുവരും വിവാഹിതരായി, എന്നാണ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആലിയ കുറിച്ചത്.

കൂടാതെ ഇപ്പോൾ തന്നെ ഏറെ നാളായതിനാൽ കൂടുതൽ ഓർമ്മകൾ ഒരുമിച്ച് കെട്ടിപ്പടുക്കാൻ ഇനിയും ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല. സ്നേഹം, ചിരികൾ, സുഖകരമായ നിശബ്‍ദതകൾ, സിനിമാ രാത്രികൾ, ചെറിയ വഴക്കുകൾ, വൈൻ നുകർ‍ന്ന സന്തോഷങ്ങൾ, ചൈനീസ് കടികൾ എന്നിവ നിറഞ്ഞ ഒരുപാട് നല്ല ഓർമ്മകളുണ്ട്. ഞങ്ങളുടെ ഈ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഈ സമയത്ത് എല്ലാ സ്നേഹത്തിനും വെളിച്ചത്തിനും നന്ദി. ഇത് ഈ നിമിഷത്തെ കൂടുതൽ സവിശേഷമാക്കിയിരിക്കുകയാണ്. സ്നേഹം, രൺബീറും ആലിയയും എന്നും താരം കുറിച്ചു.

വിവാഹ ശേഷം ഇരുവരും ആദ്യമായി മാധ്യമങ്ങളെ കാണുകയും എല്ലാവരോടും നന്ദി പറയുകയും ചെയ്തിരുന്നു. ആലിയയുടെ മുത്തച്ഛനായ നരേന്ദ്രനാഥ് റസ്ദാന്‍റെ ആരോഗ്യ നില മോശമാണെന്നും അതിനാലാണ് ആലിയയും രൺബീറും എത്രയും വേഗം വിവാഹിതരാകാൻ തീരുമാനിച്ചതെന്നുമാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്ന റിപ്പോർട്ട്. ഇരുവരുടേയും വിവാഹം കാണാൻ മുത്തച്ഛൻ ഏറെ ആഗ്രഹിച്ചിരുന്നതിനാലാണിതെന്നുമാണ് പറയുന്നത്. ഏതായാലും താരങ്ങൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധിപേരാണ് എത്തുന്നത്. ഞങ്ങളുടെ കുടുംബത്തിലേക്ക് ഇതിലും മികച്ച ഒരു കൂട്ടിച്ചേർക്കൽ ആവശ്യപ്പെടാനാകില്ല, ആലിയയ്ക്ക് ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം എന്നാണ് റൺബീറിൻറെ സഹോദരി റിദ്ദിമ വിവാഹാംശയുമായി എത്തിയിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *