സ്ത്രീധനം എന്ന സമ്പ്രദായം മാറണം, എന്റെ മകന് ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഇട്ടിരിക്കുന്ന ആ വേഷത്തോടെ ഇങ്ങു വിളിച്ചുകൊണ്ടുവാ എന്നാണ് പറഞ്ഞത് ! ജയറാം

മലയാളികളുടെ ഇഷ്ട നടനാണ് ജയറാം,  അദ്ദേഹവും കുടുംബവും നമുക്ക് എന്നും പ്രിയപെട്ടവരാണ്, ഭാര്യ പാർവതിയും,  മകൾ കാളിദാസ് ജയറാമും, മകൾ മാളവികയുമെല്ലാം.. ഇപ്പോഴിതാ ഉടൻ പണം എന്ന ടെലിവിഷൻ പരിപാടിയിൽ എത്തിയപ്പോൾ സ്ത്രീധനം എന്ന വിഷയത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, സ്ത്രീധനം എന്ന സമ്പ്രദായം തന്നെ തെറ്റാണ്, ഇപ്പോൾ എന്റെ വീട്ടിൽ, കണ്ണൻ ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ, ആ മോളെ അവർ ഇട്ടിരിക്കുന്ന ആ വേഷത്തോടെ ഇങ്ങു വിളിച്ചുകൊണ്ടുപോരെ, അല്ലാതെ മറ്റൊരു കാര്യവും നമുക്ക് വേണ്ട, എന്നാണ് ഞാൻ പറഞ്ഞത്.

അതുപോലെ എന്റെ മകളുടെ വിവാഹമാണ്, അവരും പറഞ്ഞത് ഞങ്ങൾക്ക് ഈ മകളെ മാത്രം തന്നാൽ മതി, വിവാഹ ചിലവ് പോലും അവർ നടത്തിക്കൊള്ളാം എന്നാണ്. മനുഷ്യരുടെ ചിന്താഗതികൾ മാറണം, മാറ്റങ്ങൾ അനിവാര്യമാണ് എന്നാണ് ജയറാം പറഞ്ഞത്, അതുപോലെ തന്നെ അദ്ദേഹവും കുടുംബവും ഇപ്പോൾ മകൾ മാളവികയുടെ വിവാഹ ഒരുക്കങ്ങളിലാണ്. അടുത്തിടെ വിശേഷങ്ങൾ പങ്കിടുന്ന കൂട്ടത്തിൽ മകളുടെ വിവാഹം ആയിരിക്കും ആദ്യം നടക്കുക എന്നും പാർവതി അറിയിച്ചിരുന്നു. ഞങ്ങളുടെ ചക്കിക്കുട്ടനെ പൊന്നുപോലെ നോക്കണേ. നിങ്ങൾ രണ്ടുപേരെയും അത്രമേൽ സ്നേഹിക്കുന്നു എന്നും പോസ്റ്റ് പങ്കിട്ടുകൊണ്ട് പാർവതി കുറിച്ചു .

ചക്കിയുടെ ഭാവി വരൻ നവനീത് യുകെ യില്‍ ചാറ്റേര്‍ഡ് അക്കൗണ്ടന്റാണ്. കൂര്‍ഗിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു ചക്കിയുടെയും നവനീതിന്റെയും വിവാഹനിശ്ചയം നടത്തിയത്. പ്രശസ്ത മോഡൽ താരിണിയെ ആണ് മകൻ വിവാഹം ചെയ്യാൻ ഇരിക്കുന്നത്.അതേസമയം ചക്കിയുടെ ഭാവി വരൻ ഒരു കോടീശ്വരൻ തന്നെയെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. നവനീത്തിന്റെ കുടുംബം പാലക്കാട്ട്കാർ ആണെങ്കിലും അച്ഛൻ യു എന്നിൽ ആയിരുന്നു വർക്ക് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ലോകത്തിന്റെ പലഭാഗത്തും യാത്ര ചെയ്ത ആളുകൾ. നവനീത് ജനിച്ചുവളർന്നത് എല്ലാം ബുഡാപ്പെസ് എന്ന സ്ഥലത്താണ്.

ശേഷം നവനീത് പഠിച്ചതും വളർന്നതും എല്ലാം ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ എന്ന സ്ഥലത്തും ഇപ്പോഴും അവിടെയാണ് വർക്ക് ചെയ്യുന്നതും. സി എ കഴിഞ്ഞതാണ് ഇപ്പോൾ ചാർട്ടേഡ് അക്കൗണ്ടന്റ് ആയിട്ടും സൈബർ വിങ്ങിന്റെ സെക്യൂറിറ്റി വിങ് ഹെഡ് ആയും വർക്ക് ചെയ്യുകയാണ്. ലോകോത്തര കമ്പനിയുടെ തലപ്പത്ത് ഇയ്ക്കുന്ന നവനീതിന് ലക്ഷങ്ങൾ ആണ് മാസവരുമാനം. ലണ്ടൻ പോലെയുള്ള സിറ്റിയിൽ വര്ഷങ്ങളായി ജീവിക്കുന്ന നവനീതിന്റെ കുടുംബം കോടീശ്വരന്മാർ ആയില്ലെങ്കിലേ അത്ഭുതം ഉള്ളൂ എന്നാണ് ആരാധകർ പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *