അത്ഭുതപ്പെടുത്തുന്ന നടനാണ് ഫഹദ് ഫാസിൽ ! അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍ ! രണ്‍ബിര്‍ കപൂര്‍

ഇന്ന് ലോക സിനിമ തന്നെ ഉറ്റുനോക്കുന്ന നിലവാരത്തിലേക്ക് മലയാള സിനിമ മാറിക്കഴിഞ്ഞു, കുറഞ്ഞ മുടക്ക് മുതലിൽ മികച്ച സിനിമകൾ പിറവിയെടുക്കുന്നു എന്നത് മാത്രമല്ല അതിനു കാരണം, നമ്മുടെ അഭിനേതാക്കളുടെ മികവുറ്റ പ്രതികരണം കൂടിയാണ് അതിനു കാരണം. ഭ്രമയുഗം, പ്രേമലു, ആടുജീവിതം, മഞ്ഞുമ്മൽ ബോയ്സ്, ഒപ്പം ആവേശം എന്നിങ്ങളെ അടുപ്പിച്ച് വന്ന സൂപ്പർ ഹിറ്റ് സിനിമകൾ മറ്റു ഭാഷകൾ മലയാള സിനിമയിലേക്ക് ഉറ്റുനോക്കാൻ കാരണമായി. അതിൽ ആവേശത്തിൽ നടൻ ഫഹദ് ഫാസിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

നേരത്തെയും ഏവരും ഉറ്റുനോക്കുന്ന നടനായി ഫഹദ് മാറിക്കഴിഞ്ഞിരുന്നു, ഇന്ന് മറ്റു ഭാഷകളിലും തിരക്കിലായി ഫഹദിനെ പുകഴ്ത്തുകയാണ് ഇപ്പോൾ സൂപ്പർ താരങ്ങൾ, ഇപ്പോഴിതാ ഫഹദ് ഫാസിലിനെ കുറിച്ച് രണ്‍ബിര്‍ കപൂര്‍ ഒരിക്കല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. വിസ്മയിപ്പിക്കുന്ന നടന്‍ എന്നാണ് രണ്‍ബീര്‍ ഫഹദിനെ വിശേഷിപ്പിക്കുന്നത്. ഫഹദ് ഫാസില്‍ അത്ഭുതപ്പെടുത്തുന്ന നടനാണ്. അദ്ദേഹത്തിന്റെ പുഷ്പ, സൂപ്പര്‍ ഡീലക്‌സ് എന്നിവയെല്ലാം കണ്ടു. ഒരു നടനെന്ന രീതിയില്‍ ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. വിക്രമും ഞാന്‍ കണ്ടിരുന്നു, എന്തൊരു കാസ്റ്റാണ് ആ ചിത്രത്തില്‍. കമല്‍ഹാസന്‍ സാര്‍, വിജയ് സേതുപതി, ഫഹദ്..

അതിൽ എടുത്ത് പറയേണ്ട നടനാണ് ഫഹദ്, പിടികൊടുക്കാത്ത തരത്തിലുള്ള ആയ ആക്റ്റിംഗ് ആണ് ഫഹദിന്റേത്, ഒരു പുതിയ സ്‌റ്റൈല്‍ ആക്റ്റിംഗ് ആണത്, തീവ്രമായ ഒന്ന്. അദ്ദേഹത്തിന്റെ കണ്ണുകളില്‍ കാണാം, എന്താണ് ആ കഥാപാത്രം അനുഭവിക്കുന്നത്, ചിന്തിക്കുന്നത് എന്നെല്ലാം. അതിഗംഭീര നടന്‍” എന്നായിരുന്നു രണ്‍ബിര്‍ പറഞ്ഞത്. അതേസമയം കഴിഞ്ഞ ദിവസം നടി നയൻതാരയും ആവേശം കണ്ട ശേഷം ഫഹദിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു, ‘ഫഫ, ദ് സൂപ്പർസ്റ്റാർ’. എന്തൊരു പ്രകടനമായിരുന്നു. മാസ്. ഫഹദിന്‍റെ ഓരോ രംഗങ്ങളിലെയും അസാധാരണമായ അഭിനയ പ്രകടനം നന്നായി ആസ്വദിച്ചു. നസ്രിയ, നിന്നില്‍ അഭിമാനം തോന്നുന്നു എന്നാണ് നസ്രിയ കുറിച്ചത്.

അതേസമയം ആവേശം നിലവില്‍ 135 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു. ആവേശത്തിലെ രംഗണ്ണനെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിലെ ഗാനങ്ങളും ‘എടാ മോനേ’ എന്ന ഡയലോഗും സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആണ്. ‘രോമാഞ്ചം’ എന്ന ഹിറ്റിന് ശേഷം ജിത്തു മാധവന്‍ ഒരുക്കിയ ചിത്രമാണ് ആവേശം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *