
സാധാരണ ഒരാളെ കുറിച്ച് നല്ലത് പറയാന്‍ ഇച്ചിരി ബുദ്ധിമുട്ടുള്ള ആളാണ് അച്ഛൻ ! പക്ഷെ അന്ന് ദുൽഖറിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ ! ഷോബി തിലകൻ !
മലയാള സിനിമയുടെ പെരുന്തച്ചൻ എന്ന പീരിലാണ് തിലകനെ അറിയപ്പെടുന്നത്. അദ്ദേഹം ഒരുപാട് മികച്ച കഥാപാത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ചിട്ടുണ്ട്. അത്തരത്തിൽ താരപുത്രൻ ദുൽഖറിനോടൊപ്പം മത്സരിച്ച് അഭിനയിച്ച ഒരു ചിത്രമായിരുന്നു ഉസ്താദ് ഹോട്ടല്‍. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് അന്‍വര്‍ റഷീദിന്റെ സംവിധാനത്തിലൊരുങ്ങിയ ഉസ്താത് ഹോട്ടൽ. ചിത്രത്തിന് മികച്ച പ്രതികരമായിരുന്നു എങ്ങുനിന്നും ലഭിച്ചത്. മൂന്ന് ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ചിത്രത്തിന് ലഭിച്ചു. മലയാളത്തിലെ മഹാനടനായ തിലകനൊപ്പം ദുല്‍ഖറിന് അഭിനയിക്കാന്‍ അവസരം ലഭിച്ച ചിത്രം കൂടിയായിരുന്നു ഉസ്താദ് ഹോട്ടല്‍.
ഇപ്പോഴിതാ തന്റെ അച്ഛനുമായുള്ള സംഭാഷണത്തെ കുറിച്ച് ഷോബി തിലകൻ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്കിയ അഭിമുഖത്തിലായിരുന്നു ഷോബി തുറന്ന് പറഞ്ഞത്. അച്ഛനുമായുള്ള യാത്രക്കിടയിൽ ഉസ്താദ് ഹോട്ടലിലെ ദുല്‍ഖറിന്റെ അഭിനയം എങ്ങനെയുണ്ടെന്ന് താന്‍ ചോദിച്ചിരുന്നു എന്നും, മറ്റൊരു യുവനടനെ പറ്റിയും പറയാത്ത കാര്യങ്ങളായിരുന്നു ദുല്‍ഖറിനെ പറ്റി അച്ഛന് പറഞ്ഞതെന്ന് ഷോബി പറയുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഉസ്താദ് ഹോട്ടലിന്റെ ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷം ലൊക്കേഷനില്‍ നിന്നും ഞാനും അച്ഛനും റിയാദിലേക്ക് പോവുകയായിരുന്നു. ആ യാത്രക്കിടയിൽ ഞാന്‍ വെറുതേ അച്ഛനോട് ചോദിച്ചു ദുല്‍ഖര്‍ എങ്ങനെയുണ്ടെന്ന്. ‘ഞാനൊരു കൗതുകത്തിന് ചോദിച്ചതാണ്. സാധാരണ അച്ഛനു അങ്ങനെ ഒരാളെ കുറിച്ച് നല്ലത് പറയാന്‍ ഇച്ചിരി ബുദ്ധിമുട്ടാണ്. അത്രക്കും നല്ലതാണെങ്കില്‍ മാത്രമേ എന്തെങ്കിലും പറയൂ. പക്ഷെ അച്ഛൻ അപ്പോൾ പറഞ്ഞത് ഇങ്ങനെയാണ്.
അവന്റെ പ്രായം വെച്ച് നോക്കുമ്പോള്‍ അവൻ ആ കഥാപത്രം നന്നായിട്ട് ചെയ്യുന്നുണ്ട്. അവന്റെ ആ പ്രായത്തില്‍ ഇങ്ങനെയൊരു കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. പക്ഷേ അവന് നന്നായിട്ട് ചെയ്യുന്നുണ്ട്. എന്നായിരുന്നു അച്ഛന്റെ മറുപടി. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു നടന് അച്ഛന്റടുത്ത് നിന്നും ഇത്രയധികം പ്രശംസ ലഭിക്കുന്നത് എന്നും ഷോബി പറയുന്നത്. വീഡിയോ ഇതിനോടകം വൈറലായി മാറിക്കഴിഞ്ഞു.
തിലകന് ആറു മക്കളാണ് ഉള്ളത്. ഷാജി തിലകൻ, ഷമ്മി തിലകൻ, ഷോബി തിലകൻ, സോഫിയ തിലകൻ, ഷിബു തിലകൻ, സോണിയ തിലകൻ. ഇതിൽ ഷമ്മി തിലകൻ ഇന്ന് സിനിമ രംഗത്ത് വളരെ സജീവമാണ്. ഷോബി തിലകനും സീരിയൽ രംഗത്ത് വളരെ സജീവമാണ്, ഇവർ രണ്ടുപേരും ഡബ്ബിങ് കലാകാരന്മാരും ആണ്. എന്നാൽ 2010 ൽ തിലകനെ താര സംഘടനയായ അമ്മയിൽ നിന്നും വിലക്ക് ഏർപ്പെടുത്തി പുറത്താക്കിയിരുന്നു. എന്നാൽ ഇന്നും ആ സംഭവത്തിൽ തങ്ങൾക്ക് വലിയ ദുഖമുണ്ടെന്നും ഷോബി തിലകൻ തുറന്ന് പറഞ്ഞിരുന്നു. അന്ന് അമ്മയിലെ താരങ്ങളിൽ മ,ര,ണപെട്ടുപോയവരുടെ ലിസ്റ്റിൽ പോലും അച്ഛന്റെ പേര് ഇല്ലായിരുന്നു. പിന്നീടത് പുനഃസ്ഥാപിച്ചു എന്നും കേട്ടിരുന്നു എന്നും അദ്ദേഹം പറയുന്നു.
Leave a Reply