‘താര സംഘടനയിൽ നിന്നും അച്ചനെ പുറത്താക്കിയത് ഏറെ വിഷമിപ്പിച്ചിരുന്നു ! അവരത് ചെയ്യാൻ പാടില്ലായിരുന്നു !! ഷോബി തിലകൻ പറയുന്നു !!

മലയാള സിനിമയുടെ അഭിനയ കുലപതിയാണ് നടൻ തിലകൻ.  ഓരോ കഥാപാത്രങ്ങളായി അദ്ദേഹം ജീവിച്ച് കാണിച്ചു തരികയായിരുന്നു. ഇന്നും ഓരോ കഥാപാത്രങ്ങളും നമ്മളുടെ മനസിൽ അങ്ങനെ നിലനിൽക്കുന്നു. സുരേന്ദ്രനാഥ തിലകൻ എന്നാണ് അദ്ദേഹത്തിന്റെ പൂർണ പേര്. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കൂടാതെ സീരിയലുകളും അദ്ദേഹം ചെയ്തിരുന്നു. സ്‌കൂൾ നാടകങ്ങളിലൂടെ കലാപ്രവർത്തനം ആരംഭിച്ച അദ്ദേഹം 18 ഓളം പ്രൊഫഷണൽ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു.

ആറു മക്കളാണ് അദ്ദേഹത്തിന്, ഷാജി തിലകൻ, ഷമ്മി തിലകൻ, ഷോബി തിലകൻ, സോഫിയ തിലകൻ, ഷിബു തിലകൻ, സോണിയ തിലകൻ. ഇതിൽ ഷമ്മി തിആളാകാൻ സിനിമ രംഗത്ത് വളരെ സജീവമാണ്. ഷോബി തിലകനും സീരിയൽ രംഗത്ത് വളരെ സജീവമാണ്, ഇവർ രണ്ടുപേരും ഡബ്ബിങ് കലാകാരന്മാരും ആണ്. എന്നാൽ 2010 ൽ തിലകനെ താര സംഘടനയായ അമ്മയിൽ നിന്നും വിലക്ക് ഏർപ്പെടുത്തി പുറത്താക്കിയിരുന്നു. എന്നാൽ ഇന്നും ആ സംഭവത്തിൽ തങ്ങൾക്ക് വലിയ ദുഖമുണ്ടെന്ന് പറയുകയാണ് മകൻ ഷോബി തിലകൻ.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ. അച്ഛന് വിലക്ക് ഏർപ്പെടുത്തിയ ഫെഫ്‌ക മീറ്റിംഗിൽ പങ്കെടുക്കേണ്ട അവസ്ഥ എനിക്ക് വന്നിട്ടുണ്ട്. ഫെഫ്കയുടെ ജനറൽ കൗൺസിലിംഗ് യോഗത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റുകളുടെ പ്രതിനിധിയായി എനിക്ക് പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്. അന്ന് അച്ഛനെ വിലക്കാൻ പാടില്ല എന്ന് വാദിച്ച അഞ്ച് പേരിൽ ഒരാളായിരുന്നു താൻ. അച്ഛൻ എന്തുകൊണ്ട് അങ്ങനെയൊരു പരാമർശം നടത്തിയെന്നതിന് ഞാൻ വിശദീകരണം നൽകിയിരുന്നു. പക്ഷെ ഭൂരിപക്ഷ അഭിപ്രായം മാനിച്ച് അന്ന് അവർ അച്ഛനെ വിലക്കി.

എന്നാൽ പിന്നീട് അവർക്ക് ഇതിൽ ആ നടിപടി തെറ്റായിരുന്നു എന്ന് മനസിലാക്കുകയും, അവർ അത് പിൻവലിക്കുകയും ചെയ്തു.പക്ഷെ അമ്മ താര സംഘടന അച്ഛന് ഏർപ്പെടുത്തിയ വിലക്ക് അദ്ദേഹത്തിന്റെ വിയോഗ ശേഷവും പിൻവലിച്ചില്ല. അമ്മയിലെ ചില താരങ്ങൾ ഇടപെട്ട് അന്ന് അച്ഛന് വിലക്ക് ഏർപെടുത്തുകയായിരുന്നു. അന്ന് അത് ന്ജങ്ങൾക്ക് ഏറെ വിഷമതകൾ ഉണ്ടാക്കിയിരുന്നു. അവരത് ചെയ്യാൻ പാടില്ലായിരുന്നു എന്ന് ഞങ്ങൾ ഇപ്പോഴും പറയുന്നു.

എനിക്കൊരു പ്രശ്നമുണ്ടെങ്കിൽ അത് ഞാൻ ഉൾപ്പെടുന്ന സംഘടനയാണ് എന്നെ താങ്ങി നിർത്തേണ്ടത്. പക്ഷെ സംഘടനക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന കാരണത്താലാണ് അവർ അച്ചനെ പുറത്താക്കിയത്. ഫെഫ്ക തിരുത്തായതുപോലെ അമ്മയും തിരുത്തേണ്ടതായിരുന്നു. ചേട്ടനെയും ഇതിനുവേണ്ടി ഒരുപാട് ശ്രമിച്ചിരുന്നു. അച്ഛനെ പുറത്താക്കിയത് അദ്ദേഹത്തിന്റെ വിയോഗ ശേഷം ഒരു സിമ്പോളിക്കായിട്ട് അവർക്കത് ചെയ്യാൻ സാധിക്കും. അതിനു മനസുള്ളവർ അമ്മയിൽ ഇനി എങ്കിലും ഉണ്ടാകട്ടെ എന്നാണ് ഞാൻ പ്രാർഥിക്കുന്നത്. മരണപെട്ടുപോയവരുടെ ലിസ്റ്റിൽ പോലും അച്ഛന്റെ പേര് ഇല്ലായിരുന്നു. പിന്നീടത് പുനഃസ്ഥാപിച്ചു എന്നും കേട്ടിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *