മഞ്ജു ഇന്ന് ആ പഴയ ആളല്ല, അവൾ ഒരുപാട് മാറി ! അവളുടെ ജീവിതം ഇപ്പോൾ സുന്ദരമാണ് ! അതിനു കാരണം ഇതാണ് ! മധു വാര്യർ പറയുന്നു !

മഞ്ജു വാര്യർ എന്ന അഭിനേത്രി ഇന്ന് ഒരു പാൻ ഇന്ത്യ സ്റ്റാർ ആയി മാറിക്കഴിഞ്ഞു. ലോകം മുഴുവൻ അവർക്ക് ഇന്ന് ആരാധകരുണ്ട്. മലയാളത്തിൽ ഉപരി സൗത്തിന്ത്യ സിനിമകളിലും അതുപോലെ ബോളിവുഡിലും തന്റെ സാനിധ്യം ഉറപ്പിക്കാൻ മജുവിന് കഴിഞ്ഞു. വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് മഞ്ജു ഇന്ന് ഈ കാണുന്ന സൂപ്പർ സ്റ്റാറായി മാറി നമുക്ക് മുന്നിൽ നിൽക്കുന്നത്.

ഇന്ന് ഒരുപാട് സ്ത്രീകൾക്ക് പ്രചോദനം കൂടിയാണ് മഞ്ജു.  ഏതൊരു നെഗറ്റീവ് സാഹചര്യത്തിലും ഉള്ള മഞ്ജുവിന്റെ പോസിറ്റീവ് മനോഭാവവും ആ ചിരിയും തന്നെ മതിയാവും. കണ്ടിരിയ്ക്കുന്നവര്‍ക്കും കേട്ടിരിയ്ക്കുന്നവര്‍ക്കും ആ പോസിറ്റീവിറ്റി പകര്‍ന്ന് കിട്ടും. ഇപ്പോഴിതാ ജീവിതം കൂടുതല്‍ സുന്ദരമാക്കുന്നത് എങ്ങിനെയാണ് എന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍.

മഞ്ജുവിന്റെ ചേട്ടൻ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലളിതം സുന്ദരം. അതായിരുന്നു ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മഞ്ജുവിന്റെ ചിത്രം. ആ പേരുപോലെ തന്നെ മഞ്ജുവിന്റെ ഇപ്പോഴത്തെ  ജീവിതവും വളരെ ലളിതവും സുന്ദരവുമാണ്. എല്ലാവരുടെയും ജീവിതം അങ്ങിനെയൊണ്.. ലളിതവും സുന്ദരവും ആണ്. നമ്മള്‍ ആക്കുന്നതാണ് അത്. എല്ലാം ലളിതും സുന്ദരവും ആക്കിയാല്‍ ജീവിതവും അങ്ങനെയാവും.

എന്റെ ജീവിതം ഇപ്പോൾ വളരെ സുന്ദരമാണ് . അങ്ങനെ സുന്ദരമായിരിക്കാൻ നമ്മൾ ചെയ്യേണ്ടത് നമ്മൾ സന്തോഷമായിരിയ്ക്കാന്‍ ശ്രമിയ്ക്കുക എന്നതാണ്. ഈ ലോകത്ത് ഏറ്റവും എളുപ്പം അതാണ്. ഒന്നിനും അനാവശ്യമായി ടെന്‍ഷന്‍ അടിക്കാതെ ഇരുന്നാല്‍ തന്നെ ജീവിതം ലളിതവും സുന്ദരവും ആയിമാറും എന്നും മഞ്ജു പറയുന്നു. അതുപോലെ അനിയത്തിയെ കുറിച്ച് മധു പറയുന്നത് പണ്ടത്തെ മഞ്ജുവില്‍ നിന്ന് ഇപ്പോള്‍ ഒരുപാട് മാറി എന്ന് മധു വാര്യര്‍ പറയുന്നു. ഒരുപാട് പക്വത വന്നു. എന്തൊരു കാര്യം ചെയ്യുമ്പോഴും ഒരുപാട് ചിന്തിയ്ക്കും. ചിന്തിച്ച ശേഷം മാത്രമേ ചെയ്യൂ. അന്നത്തെ മഞ്ജുവില്‍ നിന്ന് അടിസ്ഥാനപരമായി എനിക്ക് ഏറ്റവും അധികം തോന്നിയ മാറ്റം അത് രണ്ടും ആണെന്ന് മധു പറയുന്നു.

കൂടാതെ വീട്ടിൽ ആണെങ്കിൽ പോലും ഒന്നിനോടും ദേഷ്യപെടുന്ന സ്വഭാവമായുള്ള ആളല്ല, അത്ര പെട്ടന്ന് ഒന്നിനോടും ദേഷ്യം പിടിയ്ക്കാത്ത പ്രകൃതമാണ് അവൾക്ക്. വീട്ടില്‍ വഴക്കുണ്ടാക്കുന്നത് ഞാനാണ്. എന്ത് കണ്ടാലും ദേഷ്യം വരും. എന്നാല്‍ മഞ്ജുവിന് അങ്ങനെ ഒന്നിനോടും ദേഷ്യം വരാറില്ല. പ്രത്യേകിച്ച് ഇഷ്ടമുള്ള ഭക്ഷണവും പോലും  മഞ്ജുവിന് ഇല്ല. കറുപ്പാണ് അവളുടെ  ഇഷ്ടമുള്ള നിറമെന്നും മധു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *