
നാടക ആചാര്യൻ, കലാപ്രതിഭ എൻ.എൻ. പിള്ള ഓർമ്മയായിട്ട് 27 വർഷങ്ങൾ ! ഐഎൻഎയിൽ നിന്നു ചില സഹപ്രവർത്തകർക്കൊപ്പം ഒളിച്ചോടി ! എൻ എൻ പിള്ളയുടെ ജീവിതം !
ഒരൊറ്റ ചിത്രം കൊണ്ട് മലയാളി മനസ് കീഴടക്കിയ നടനാണ് എൻ എൻ പിള്ള എന്ന നാരായണ പിള്ള. അഞ്ഞൂറാൻ മുതലായി ഇന്നത്തെ പുതുതലമുറക്ക് പോലും ആവേശമാണ്. എന്നാൽ വെറും ഒരു നടൻ മാത്രമായിരുന്നില്ല, ലയാള നാടക വേദിയുടെ ആചാര്യൻമാരിൽ ഒരാളായിരുന്നു എൻ. എൻ. പിള്ള. കോട്ടയം സി.എം.എസ്. കോളെജിൽ പഠിച്ചു. ഇന്റർമീഡിയറ്റ് പരീക്ഷയിൽ തോറ്റതോടെ നാടുവിട്ട് മലയയിൽ എത്തി. രണ്ടാം ലോക മഹായുദ്ധകാലത്ത് ഐഎൻഎയിൽ ചേർന്നു. അക്കാലത്താണ് നേതാജി സുഭാഷ് ചന്ദ്രബോസിനെ പരിചയപ്പെടാനും അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ഇടയായതും.
എന്നാൽ അവിടെ ജപ്പാൻ സൈന്യം ചീനക്കാരെ വെ,ട്ടി,യും കു,ത്തി,യും വെ,ടി,വ,ച്ചും കൂട്ടത്തോടെ കൊ,ന്നൊ,ടു,ക്കി ട്രഞ്ചുകളിൽ തള്ളുന്നതു കണ്ട് മനസ്സ് മരവിച്ച ആ കാലം. തോ,ക്കി,നും ബോം,ബി,നും ഇടയിൽ മ,ര,ണ,ത്തെ മുഖാമുഖം കണ്ടുള്ള ജീവിതം. അവസാനം അദ്ദേഹം ഐഎൻഎയിൽ നിന്നു ചില സഹപ്രവർത്തകർക്കൊപ്പം ഒളിച്ചോടി. ജീവിതം വഴിമുട്ടിയപ്പോൾ കൂട്ടുകാരുമൊത്ത് ബാങ്ക് ക,വ,ർച്ചചെയ്താണ് ചെലവിനുള്ള പണം കണ്ടെത്തുന്നത്. അങ്ങനെ നീണ്ട പോരാട്ട ജീവിതത്തിനൊടുവിൽ എട്ടുവർഷത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തി.
അങ്ങനെ വർഷങ്ങളായി തനിക്കുവേണ്ടി കാത്തിരിക്കുകയായിരുന്ന ചിന്നമ്മയെ വിവാഹം കഴിച്ചു. ചിന്നമ്മയും ഒരു നടി ആയിരുന്നു. അഞ്ചാംനാൾ റേഷനരി വാങ്ങാൻ വേണ്ടി അതേ വിവാഹമോതിരം വിറ്റു. ഇടയിൽ കുറച്ചുകാലം കിളിരൂർ സംസ്കൃത വിദ്യാലയത്തിൽ അധ്യാപകനും കോൺഗ്രസ് പ്രവർത്തകനുമായി. 1952ൽ വിശ്വകേരള കലാസമിതി എന്ന നാടകസംഘം രൂപീകരിച്ചു. 1995 നവംബർ 14നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ജനപ്രീതി നേടിയ പല നാടകങ്ങളും എഴുതി അരങ്ങേറി. ഇരുപത്തെട്ടു നാടകങ്ങളും 40 ഏകാങ്കനാടകങ്ങളും അദ്ദേഹം രചിച്ചിരുന്നു.

‘ഞാൻ’ എന്ന പേരിൽ അദ്ദേഹം ഒരു ആത്മകഥ എഴുതിയിരുന്നു. 1991ലാണ് സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ഗോഡ്ഫാദർ എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം സിനിമ രംഗത്ത് തുടക്കം കുറിച്ചത്. അഞ്ഞൂറാനായി ഞാൻ അഭിനയിക്കുക ആയിരുനല്ല മറിച്ച് അനുസരിക്കുക ആയിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ശേഷം നാടോടി എന്ന ചിത്രത്തിലും അഭിനയിച്ചു.മികച്ച നടനുള്ള ദേശിയ പുരസ്കാരങ്ങൾ ഉൾപ്പടെ അദ്ദേഹം ഒരുപാട് പുരസ്കാരങ്ങൾ നേടിയിരുന്നു. മൂന്ന് മക്കൾ. വിജയരാഘവൻ, സുലോചന, രേണുക.
വിജയ രാഘവൻ ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ്. അച്ഛനെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ, ഗോഡ്ഫാതെർ സിനിമ അച്ഛന്റെ മുന്നിലേക്ക് എത്തുന്നത് തന്റെ അമ്മയുടെ മരണവുമായി ബന്ധപ്പെട്ടു വല്ലാത്ത ഒരു മാനസികാവസ്ഥയില്‍ ഇരിക്കുമ്ബോഴായിരുന്നുവെന്നും സിനിമയിലേക്കുള്ള അച്ഛന്റെ പ്രവേശനം തികച്ചും അപ്രതീക്ഷിതമായിരുന്നു.
അച്ഛനെ പറഞ്ഞു സമ്മതിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. അമ്മയുടെ മരണ ശേഷം ഒരു വല്ലാത്ത അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് ഇങ്ങനെയൊരു പ്രോജക്ട് വരുന്നത്. അച്ഛന് ആ സമയത്ത് അത് ചെയ്യുമോ ഇല്ലയോ എന്ന് ഉറപ്പില്ലായിരുന്നു. സിദ്ധിഖ് ലാലിനോട് കഥ കേള്‍ക്കാമെന്ന് പറഞ്ഞത് തന്നെ വലിയ കാര്യമായിരുന്നു’. അവർ കഥ പറഞ്ഞപ്പോൾ ആദ്യം അച്ഛൻ അവരോട് ഒരു ചോദ്യമാണ് ചോദിച്ചത്, ‘നിങ്ങള്‍ എന്തിനാണ് ‘അഞ്ഞൂറാന്’ എന്ന കഥാപാത്രമായി എന്നെ തന്നെ സമീപിച്ചത് എന്നായിരുന്നു. അതിന് അവരുടെ മറുപടി ഇത് ഞങ്ങൾ എൻ.എൻ. പിള്ള എന്ന ഗോഡ് ഫാദറിന് വേണ്ടി എഴുതിയ സിനമായാണ് എന്നായിരുന്നു
Leave a Reply