‘അച്ഛന്റെ ജീവിതം സിനിമയാക്കണം’, എന്റെ ഏറ്റവും ആഗ്രഹമാണത് !

അഞ്ഞൂറാൻ മുതലാളി എന്ന കഥാപാത്രം പുതുതലമുറ പോലും ആഘോഷിക്കപ്പെടുമ്പോൾ ആ കഥാപാത്രത്തിന്റെ ആഴം നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു. എൻ എൻ പിള്ള എന്ന നാരായണ പിള്ള എന്നും മലയാളികളുടെ ഇഷ്ട നടനാണ്. അദ്ദേഹത്തിന്റെ മകൻ വിജയരാഘവനും ഒട്ടും പുറകിലല്ല. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയൊരു ആഗ്രഹം അദ്ദേഹം പങ്കുവെക്കുകയാണ്. അച്ഛന്‍ എന്‍.എന്‍ പിള്ളയുടെ ജീവിതം സിനിമയാക്കാനുള്ള ആഗ്രഹത്തെ കുറിച്ച് പറഞ്ഞ് നടന്‍ വിജയരാഘവന്‍. അച്ഛന്റെ ജീവിതം ബിഗ് ബജറ്റ് ചിത്രമായി ഒരുക്കണമെന്നാണ് ആഗ്രഹം. നിവിന്‍ പോളി നായകനാകും എന്ന വാര്‍ത്തകള്‍ വന്നിരുന്നു, എന്നാല്‍ നിവിനല്ല നായകന്‍ എന്നാണ് വിജയരാഘവന്‍ പറയുന്നത്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ.. അച്ഛന്റെ ജീവിതം സിനിമയാക്കണമെന്ന് ആഗ്രഹമുണ്ട്. അതൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കും. പല കാലഘട്ടങ്ങള്‍ കാണിക്കേണ്ടേ. തുടക്കത്തില്‍ നിവിന്‍ പോളി അഭിനയിക്കും എന്നൊക്കെ വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷെ നിവിന്‍ പോളി ആയിരിക്കില്ല. നിവിന്റെ രൂപം മാറിയില്ലേ. അതേ കുറിച്ച് ഇപ്പോള്‍ ഒന്നും തീരുമാനിച്ചിട്ടില്ലസംവിധാനം ചെയ്യുന്നത് ആരായിരിക്കും എന്നു പോലും തീരുമാനിച്ചിട്ടില്ല” എന്നാണ് വിജയരാഘവന്‍ മനോരമ ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ വിജയരാഘവന്‍ പറഞ്ഞത്.

ഇങ്ങനെ ഒരു വാർത്ത വന്നതുമുതൽ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ, നാടകാചാര്യൻ എന്നതിലുപരി അദ്ദേഹം ഒരു വീര നായകൻ കൂടിയായിരുന്നു. സിനിമയെ വെല്ലുന്ന ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്റേത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഐഎൻഎയിൽ ചേർന്നു. അക്കാലത്താണ് നേതാജി സുഭാഷ് ചന്ദ്രബോസിനെ പരിചയപ്പെടാനും അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ഇടയായതും.

 

മ,ര,ണ,ങ്ങളൽ കണ്ടുള്ള ജീവിതം.. തോ,ക്കി,നും ബോം,ബി,നും ഇടയിൽ മ,ര,ണ,ത്തെ മുഖാമുഖം കണ്ടുള്ള ജീവിതം. അവസാനം അദ്ദേഹം ഐഎൻഎയിൽ നിന്നു ചില സഹപ്രവർത്തകർക്കൊപ്പം ഒളിച്ചോടി. ജീവിതം വഴിമുട്ടിയപ്പോൾ കൂട്ടുകാരുമൊത്ത് ബാങ്ക് ക,വ,ർച്ചചെയ്താണ് ചെലവിനുള്ള പണം കണ്ടെത്തുന്നത്. അങ്ങനെ നീണ്ട പോരാട്ട ജീവിതത്തിനൊടുവിൽ എട്ടുവർഷത്തിനു ശേഷം നാട്ടിൽ തിരി‍ച്ചെത്തി. ശേഷം വർഷങ്ങളായി തനിക്കുവേണ്ടി കാത്തിരിക്കുകയായിരുന്ന ചിന്നമ്മയെ വിവാഹം കഴിച്ചു.

അദ്ദേഹത്തിന്റെ  സഹധർമ്മിണി ചിന്നമ്മയും ഒരു നാടക അഭിനേത്രി ആയിരുന്നു. അഞ്ചാംനാൾ റേഷനരി വാങ്ങാൻ വേണ്ടി അതേ വിവാഹമോതിരം വിറ്റു. ഇടയിൽ കുറച്ചുകാലം കിളിരൂർ സംസ്കൃത വിദ്യാലയത്തിൽ അധ്യാപകനും കോൺഗ്രസ് പ്രവർത്തകനുമായി. 1952ൽ വിശ്വകേരള കലാസമിതി എന്ന നാടകസംഘം രൂപീകരിച്ചു. 1995 നവംബർ 14നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ജനപ്രീതി നേടിയ പല നാടകങ്ങളും എഴുതി അരങ്ങേറി. ഇരുപത്തെട്ടു നാടകങ്ങളും 40 ഏകാങ്കനാടകങ്ങളും അദ്ദേഹം രചിച്ചിരുന്നു. മികച്ച നടനുള്ള ദേശിയ പുരസ്കാരങ്ങൾ ഉൾപ്പടെ അദ്ദേഹം ഒരുപാട് പുരസ്‍കാരങ്ങൾ നേടിയിരുന്നു. മൂന്ന് മക്കൾ. വിജയരാഘവൻ, സുലോചന, രേണുക. മലയാളത്തിൽ വെറും രണ്ടു സിനിമകൾ മാത്രമേ അദ്ദേഹം ചെയ്തിരുന്നുള്ളു, ഗോഡ്ഫാദർ, നാടോടി..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *