ഞാൻ മേയർക്കൊപ്പമാണ്, തെറ്റായ ദിശയിൽ റോഡ് വെട്ടി അനാവശ്യ സ്ഥലത്താണ് സീബ്ര ലൈൻ വരച്ചിരിക്കുന്നത് ! ശ്രീജിത്ത് പണിക്കർ !

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്, മേയർ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിൻ ദേവ് എംഎല്‍എ യും  കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള വാക്കേറ്റം ഇപ്പോൾ വലിയ വിവാദമായി മാറുകയാണ്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് മേയറും ഭര്‍ത്താവും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായി വാക്കേറ്റമുണ്ടായത്. എന്നാല്‍ ഇതിനിടെ ഡ്രൈവര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് ആര്യയുടെ പരാതി.  ഈ പരാതിയിലാണ് തമ്പാനൂര്‍ പൊ,ലീ,സ് ഡ്രൈവര്‍ യദുവിനെതിരെ കേസെടുത്തത്.

എന്നാൽ ഈ വിഷയത്തിൽ പലരും മേയറിനെ വിമർശിച്ചാണ് രംഗത്ത് വരുന്നത്.  ഇപ്പോഴിതാ ഇതിനെ കുറിച്ച് ശ്രീജിത്ത് പണിക്കർ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ഞാൻ മേയർക്കൊപ്പമാണ്. തെറ്റായ ദിശയിൽ റോഡ് വെട്ടി അനാവശ്യ സ്ഥലത്താണ് സീബ്ര ലൈൻ വരച്ചിരിക്കുന്നത്. സാധാരണ സിസിടിവി ക്യാമറ ആയതു കൊണ്ടാണ് ബസിന്റെ മുന്നിൽ കാർ കിടക്കുന്നതായി കാണുന്നത്. നല്ല സൊയമ്പൻ എഐ ക്യാമറ ആയിരുന്നെങ്കിൽ കാറിന്റെ മുന്നിൽ ബസ്സ് കിടക്കുന്നത് കാണാമായിരുന്നു.. എന്നാണ് പരിഹാസ രൂപേനെ അദ്ദേഹം കുറിച്ചത്. അതേസമയം മേയറുടെ പരാതിയിൽ ഡ്രൈവറെ തല്ക്കാലം ജോലിയിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയാണ്.

എന്നാൽ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിലപാടാണ് ഏറെ ശ്രദ്ധ നേടുന്നത്, സിപിഎം സമ്മർദം വകവയ്ക്കാതെ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. പൊലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിഭാഗത്തിന്റെ റിപ്പോർട്ടും ലഭിക്കുന്നതു വരെ ഡ്രൈവർക്കെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന നിലപാടിലാണ് മന്ത്രി. സംഭവസമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ പോലും ഡ്രൈവര്‍ക്കെതിരെ ഒരു വാക്കു പോലും പറയാത്തതാണ് മന്ത്രിയുടെ ഈ ഉറച്ച നിലപാടിനു പിന്നിൽ. ഇതിനു പിന്നാലെ സച്ചിൻ ദേവ് എംഎൽഎ ഈ വിഷയത്തിൽ മന്ത്രിക്ക് ഇന്ന് നേരിട്ടു പരാതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *