ഇത് അത്ര എളുപ്പമല്ല..! മകൾക്കൊപ്പം ഡാൻസ് ചെയ്യാൻ പാടുപെട്ട് ശോഭന ! മകൾ അനന്തനാരായണിയുടെ വിഡിയോ പങ്കുവെച്ച് ശോഭന !

ഇന്ത്യൻ സിനിമ അറിയപ്പെടുന്ന ആരാധിക്കുന്ന നടിയും നർത്തകിയുമാണ് ശോഭന. മലയാളികൾക്ക് അവർ എന്നും പ്രിയങ്കരിയാണ്. എക്കാലവും ഓർമ്മിക്കപെടുന്ന ഒരുപിടി മികച്ച ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച ശോഭന ഇപ്പോൾ മോഹൻലാലിനൊപ്പം പുതിയ സിനിമ ചെയ്യുന്ന തയ്യാറെടുപ്പിലാണ്. ശോഭന തന്റെ ദത്ത് പുത്രി അനന്ത നാരായണിയെ കുറിച്ച് സംസാരിക്കുമ്പോൾ എല്ലാം വാക്കുകൾ മതിയാകാത്തത് പോലെ തോന്നാറുണ്ട്. അനന്ത നാരായണിയുടെ വിശേഷങ്ങൾ അറിയാനും ആരാധകർക്കും വളരെ താല്പര്യമാണ്.

മകളെ പൊതുസമൂഹത്തിൽ നിന്നും സമൂഹ മാധ്യമങ്ങളിൽ നിന്നും മാറ്റി നിർത്തിയിരുന്ന ശോഭന ഇപ്പോൾ അടുത്തകാലത്തായി മകളുടെ വിഡിയോകൾ പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ ശോഭനയയെയും മകള്‍ നാരായണിയെയും ഒന്നിച്ച് കാണാനായതിന്റെ സന്തോഷത്തില്‍ ആരാധകര്‍. ലോക മാതൃദിനത്തില്‍ ശോഭന പങ്കുവച്ച ഡാന്‍സ് റീല്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുന്നത്. നാരായണിയുടെ ചിത്രങ്ങളൊന്നും ശോഭന ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതുകൊണ്ട് തന്നെ ശോഭനയുടെ പുതിയ റീല്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

വീഡിയോ ഇപ്പോൾ വൈറലായി മാറുകയാണ്, ‘എവരി ടൈം വി ടച്ച്’ എന്ന ഗാനത്തിനാണ് മകള്‍ക്കൊപ്പം ശോഭന ചുവടുവയ്ക്കുന്നത്. ‘ഈ നിസാര കാര്യം അത്ര എളുപ്പമല്ല’ എന്ന ക്യാപക്ഷനോടെയാണ് രസകരമായ വീഡിയോ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരും സാരി ഉടുത്താണ് നൃത്തം ചെയ്യുന്നത്. ശോഭന ദത്ത് എടുത്ത് വളര്‍ത്തുന്ന കുട്ടിയാണ് നാരായണി. തന്റെ ജീവിതം തന്നെ മകൾക്ക് വേണ്ടിയുള്ളതാണെന്നാണ് ശോഭന എപ്പോഴും പറയുന്നത്.

അമ്മയെ പോലെ തന്നെ മകളും ശാസ്ത്രീയ നൃത്തത്തിൽ മിടുക്കിയാണെന്ന് അടുത്തിടെ വ്യക്തമായിരുന്നു. ഇരുവരും ഒന്നിച്ച ഡാൻസ് വിഡിയോ വളരെ ശ്രദ്ധ നേടിയിരുന്നു. പതിനഞ്ച് വയസ്സാണ് മകളുടെ പ്രായം, ഇതിനുമുമ്പ് മകളെ കുറിച്ച് ശോഭന പറഞ്ഞിരുന്നത് ഇങ്ങനെ, മകൾ മോഡേൺ സ്‌കൂളിൽ ആണ് പഠിക്കുന്നത്, അവളുടെ വസ്ത്രധാരണം വരെ ഞാൻ ഏറെ ശ്രദ്ധിക്കാറുണ്ട്. പെൺകുട്ടികൾ ആകുമ്പോൾ പെട്ടെന്ന് വളരുമല്ലോ അത്കൊണ്ട് തന്നെ ഞാനെപ്പോഴും അവൾ നീളം വയ്ക്കുന്നുണ്ടോ എന്ന് നോക്കിയിരിക്കും, അത് കാണുമ്പൊൾ വാട്സ് ദി ഡീൽ അമ്മ എന്ന് ചോദിക്കുമെന്നും ശോഭന പറയുന്നു.

എന്റെ സിനിമകൾ കണ്ടു അവൾ വളരെ അതിശയിക്കാറുണ്ട്, അമ്മ എന്താണ് നിങ്ങൾ ഈ ചെയ്തുവെച്ചിരിക്കുന്നത് എന്നൊക്കെ ചോദിക്കാറുണ്ട്, അവളുടെ സ്‌കൂളിൽ നിന്ന് ഒരു കോൾ വന്നാൽ കൈ കാലുകൾ വിറക്കുന്ന ഒരു സാധാരണ അമ്മയാണ് ഞാൻ, ചിലപ്പോൾ അവർ ഗുഡ് ന്യൂസ് പറയാൻ ആയിരിക്കും വിളിക്കുന്നത്, എന്നാലും ആ കോൾ കാണുമ്പോൾ ആദ്യം പേടിയാണ്. ഞാന്‍ പറയുന്നതിന്റെ എതിരേ അവൾ ചെയ്യൂ, അതാണല്ലോ പ്രായം. അതുകൊണ്ട് അവൾ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുള്ള കാര്യങ്ങള്‍ ചെയ്യേണ്ട ഞാന്‍ പറയൂ. അപ്പോഴത് ചെയ്യും. അങ്ങനെയുള്ള തമാശകളിലൂടെയാണ് ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത് എന്നും ശോഭന പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *