എന്റെ നായികമാരിൽ ഒരല്പം ഇഷ്ടക്കൂടുതൽ ശോഭനയോടാണ്, അതിനൊരു കാരണമുണ്ടെന്ന് മോഹൻലാൽ ! ചിത്രം പങ്കുവെച്ച് ശോഭനയും! വാക്കുകൾ ശ്രദ്ധ നേടുന്നു !

മലയാളികളുടെ അഭിമാനമായ നടനവിസ്മയം ലാലേട്ടന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം ലോകമെമ്പാടുമുള്ള അനേകമായിരങ്ങൾ അദ്ദേഹത്തിന് ജന്മദിനാശംസകൾ അറിയിറച്ചു എത്തിയിരുന്നു. എന്നാൽ ആ കൂട്ടത്തിൽ ശോഭന പങ്കുവെച്ച ചിത്രം വളരെപെട്ടാണ് ആരാധകർക്കിടയിൽ വൈറലായി മാറിയത്, ഇന്നും മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡികളാണ് മോഹൻലാലും ശോഭനയും.

ഇരുവരും ഒന്നിക്കുന്ന സിനിമക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളികൾ. ശോഭന പങ്കുവെച്ച ഇരുവരുടെയും ചിത്രം വളരെ പെട്ടെന്നാണ് മലയാളികളുടെ മനം കവർന്നത്, പൊതുവെ മോഹന്‍ലാല്‍ പലരെയും ഇത്തരത്തില്‍ ചേര്‍ത്തു പിടിച്ച് നിര്‍ത്തി ഫോട്ടോ എടുത്തതായി കണ്ടിട്ടുണ്ട്. അല്ലാത്ത പക്ഷം, മോഹന്‍ലാലിനോട് ചേര്‍ന്ന് നിന്ന് ഒരു ഫോട്ടോ എടുക്കാന്‍ ഏതൊരാളും ആഗ്രഹിക്കും.

പക്ഷെ ലാലേട്ടന്റെ തോളില്‍ കൈയ്യിട്ട് ചേര്‍ത്ത് പിടിച്ച് നിര്‍ത്തിയെടുത്ത ശോഭനയുടെ ഈ ഫോട്ടോയില്‍ ഇരുവരുടെയും സൗഹൃദം എത്രത്തോളമാണെന്ന് ഫീല്‍ ചെയ്യാം. വളരെ അധികം എളിമയോടെയാണ് മോഹന്‍ലാലും നില്‍ക്കുന്നത്.. അതുപോലെ തന്നെ ശോഭന പങ്കുവച്ച ഫോട്ടോ മാത്രം പെട്ടന്ന് ശ്രദ്ധ നേടാന്‍ ഒരു കാരണമുണ്ട്. മോഹന്‍ലാലിനെ ഇത്ര അധികാരത്തോടെ ചേര്‍ത്തു പിടിച്ച മറ്റൊരു നടി ഇന്റസ്ട്രിയില്‍ ഉണ്ടായിട്ടില്ല എന്നത് തന്നെയാണ് ആ കാരണവും..

ഇരുവരെയും ഒന്നിച്ച് കണ്ടതിനുള്ള സന്തോഷമാണ് കമന്റ് ബോക്സ് മുഴുവൻ പ്രതിഭലിക്കുന്നത്, ഒരേ ഒരു ലാലിന് ബര്‍ത്ത്‌ഡേ ആശംസകള്‍. വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നതിന്റെ സന്തോഷം’ എന്ന് പറഞ്ഞുകൊണ്ടാണ് ശോഭന ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. അതുപോലെ തന്നെ മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ മഞ്ജു വാര്യരെയാണോ അതോ ശോഭനയെയാണോ ലാലേട്ടന് ഏറ്റവുമിഷ്ടം എന്ന ഒരു ചോദ്യം ചോദിച്ചിരുന്നു.

അതിനു അദ്ദേഹത്തിന്റെ ഉത്തരം, ശോഭന എന്നായിരുന്നു, കാരണം ശോഭന എനിക്കൊപ്പം ഏകദേശം അമ്പത്തിനാലോളം സിനിമകളിൽ അഭിനയിച്ച നടിയാണ്. അതുപോലെ മഞ്ജു എന്നോടൊപ്പം ഏഴോ ഏട്ടോ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇവരിൽ ആര് മികച്ചതെന്ന് പറയാൻ എനിക്ക് വളരെ പ്രയാസമുള്ള കാര്യമാണ്. എങ്കിലും ശോഭന എന്നാണ് എന്റെ ഉത്തരം.. അതിനു കാരണം ശോഭനക്കാണ് സിനിമയിൽ കൂടുതൽ എക്സ്പീരിയൻസ് എന്നതായിരുന്നു..

അതുപോലെ ശോഭനയോട് മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ.. മമ്മൂക്ക എപ്പോഴും കുറച്ച് സീരിയസും ഒപ്പം സീനിയര്‍ ആര്ടിസ്റ് എന്നുള്ള അകലം പാലിക്കുന്ന ആളാണെന്നും എന്നാല്‍ വളരെ നല്ല നടനും മനുഷ്യനും ആണെന്ന് ശോഭന പറയുന്നു. പക്ഷെ മോഹന്‍ലാലും താനും വളരെ അടുത്ത സുഹൃത്തുക്കളാണെന്നും സിനിമയിലെ 80– െഗ്രൂപ്പില്‍ തങ്ങള്‍ അംഗങ്ങളാണെന്നും അതിലൂടെ നിരന്തരം ബന്ധപ്പെടാറുണ്ടെന്നും താരം വെളിപ്പെടുത്തി.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *