സുരേഷ് ഗോപിയുടെ ആ സിനിമക്ക് മുമ്പിൽ പിടിച്ച് നിൽക്കാൻ മമ്മൂട്ടിക്ക് കഴിഞ്ഞില്ല ! സിനിമ വലിയ പരാജയമായി മാറി ! ദിനേശ് പണിക്കർ പറയുന്നു !

മലയാള സിനിമ വ്യവസായത്തിൽ ഏറെ ശ്രദ്ധ നേടിയിട്ടുള്ള നിർമ്മാതാക്കളിൽ ഒരാളാണ് ദിനേശ് പണിക്കർ. അദ്ദേഹം നിർമ്മിച്ച കിരീടം എന്ന ഒരൊറ്റ സിനിമ തന്നെ ധാരാളമാണ് എക്കാലവും അദ്ദേഹത്തെ ഓർമ്മിക്കപെടാൻ. ഇപ്പോഴിതാ തന്റെ തന്നെ യുട്യൂബ് ചാനലിൽ കൂടി തന്റെ സിനിമ ഓർമ്മകൾ പങ്കുവെക്കുകയാണ് അദ്ദേഹം. മമ്മൂക്കയെ വെച്ച് ഒരു സിനിമ ചെയ്യുക എന്നത് അന്ന് എന്റെ ഒരു ആഗ്രഹമായിരുന്നു. അങ്ങനെ ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന കുറച്ചു പൈസ ഒരു കവറിൽ ഇട്ട് മമ്മൂക്കയെ ഏൽപ്പിച്ചു. മമ്മൂക്ക കവറിന് കനമില്ലലോ എന്ന ചോദിച്ചപ്പോൾ കനമുണ്ടാക്കാം എന്ന് പറഞ്ഞ് ഒരു തുടക്കം കുറിച്ച് പോന്നു.

അങ്ങനെ ഞാൻ മമ്മൂട്ടിക്ക് പറ്റിയ ഒരു കഥ തേടി നടന്നു. സംഗീത് ശിവനും ദാമോദരൻ മാഷുമായിട്ട് കുറെ നേരം ഇരുന്ന് സംസാരിച്ചു. അങ്ങനെ ഒരു സബ്ജക്ട് ഉണ്ടാക്കി. പക്ഷെ പല കാരണങ്ങൾ കൊണ്ട് അത് അങ്ങനെ നീണ്ടുപോയി. അങ്ങനെ കഥയുടെ ഒരു വൺ ലൈൻ ആക്കി ഞാൻ മമ്മൂക്കയെ കാളിയൂഞ്ഞാൽ എന്ന സിനിമയുടെ സെറ്റിൽ പോയ്ന് കണ്ട് പറഞ്ഞു, അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടു, അങ്ങനെ അത് അവിടെ വെച്ച് തീരുമാനമാക്കി. വൺ ലൈൻ മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു. ദാമോദരൻ മാഷ് സ്ക്രിപ്റ്റ് എഴുതാൻ തുടങ്ങി. മൂന്ന് നാല് മാസം കൊണ്ട് അദ്ദേഹം സ്ക്രിപ്റ്റ് പൂർത്തിയാക്കി. ഞാൻ മുഴുവൻ വായിച്ച് കഴിഞ്ഞെങ്കിലും എനിക്ക് അത്ര തൃപ്തി വന്നില്ല.

അങ്ങനെ ദാമോദരൻ മാഷിൽ നിന്ന് ഞാൻ പ്രതീ,ക്ഷിക്കുന്ന ഒരു സാധനം കിട്ടിയില്ല. ഒന്ന് രണ്ടു തെറ്റുകൾ ഞാൻ എടുത്ത് പറഞ്ഞു. കറപ്‌ഷൻ വരുത്തി എങ്കിലും എനിക്ക് മൊത്തത്തിൽ അതിൽ ഒരു തൃപ്തി ഇല്ലായിരുന്നു, അങ്ങനെ വീണ്ടും മാസങ്ങൾ നീണ്ടുപോയി. അങ്ങനെ മമ്മൂക്കയെ ഞാൻ എയർപോർട്ടിൽ വെച്ച് കണ്ടു. അപ്പോൾ ആ സിനിമ ഞാൻ ചെയ്യുന്നില്ല എന്ന് പറഞ്ഞു, അദ്ദേഹത്തിന് ദേഷ്യം വന്നു, അങ്ങനെ അദ്ദേഹത്തിന്റെ ഫ്‌ളൈറ്റ് അന്ന് ലേറ്റ് ആകുകയും എന്നെ കൊണ്ട് അദ്ദേഹം അത് ചെയ്യാമെന്ന് സമ്മതിപ്പിച്ചു.

അങ്ങനെ മമ്മൂക്കയെ വെച്ച് ചെയ്ത സിനിമയാണ് ‘സ്റ്റാലിൻ ശിവദാസ്’. പക്ഷെ സിനിമ വിചാരിച്ച പോലെ വിജയിച്ചില്ല. മൂന്നാം ദിവസം സുരേഷ് ഗോപിയുടെ ‘പത്രം’ റിലീസ് ചെയ്തു. അത് സൂപ്പർ ഹിറ്റ്. അതോടെ നമ്മുടെ പടം താഴെ പോരുന്നു. എനിക്ക് അമ്പത് ലക്ഷം രൂപയുടെ നഷ്ടം വന്നു. ഞാൻ ഒരിക്കെ പറഞ്ഞിരുന്നു, മമ്മൂട്ടിയുടെ ഒരു ഫ്‌ളൈറ്റ് വൈകി, നഷ്ടം അമ്പത് ലക്ഷം എന്ന്,’ ദിനേശ് പണിക്കർ പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *