ഒന്നിച്ചുള്ള 45 വർഷങ്ങൾ ! ഭാര്യ എന്ന മുറിച്ചുമാറ്റാൻ പറ്റുന്ന ഒരു ബന്ധത്തിൽ നിന്നാണ് മുറിച്ചുമാറ്റാൻ പറ്റാത്ത ഒരുപാട് ബന്ധങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടാവുന്നത് ! ആശംസകൾ അറിയിച്ച് ആരാധകർ !

മലയാള സിനിമയുടെ മെഗാ സ്റ്റാർ മമ്മൂക്ക മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്. അദ്ദേഹത്തെ പോലെ തന്നെ നമ്മൾ ഏറെ സ്നേഹിക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ കുടുംബത്തെയും, ഇന്ന് മമ്മൂക്കയുടെയും ഭാര്യ സുൽഫത്തിന്റെയും 45 മത് വിവാഹ വാർഷികമാണ്. ഇപ്പോഴിതാ തന്റെ അച്ഛനും അമ്മയ്ക്കും വിവാഹ വാർഷിക ആശംസകൾ നേർന്ന് ദുൽഖർ സൽമാൻ പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. അച്ഛനും അമ്മയും ഉണ്ടാക്കിയ ചെറിയ പ്രപഞ്ചത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നു എന്നാണ് നടന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.

അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ, ‘ലോകത്തിന് നിങ്ങള്‍ രണ്ട് പേരും ലക്ഷ്യങ്ങള്‍ നല്‍കാന്‍ തുടങ്ങിയിട്ട് 45 വര്‍ഷമായി. നിങ്ങളുടേതായ രീതിയില്‍ നിങ്ങള്‍ നിങ്ങളുടെ സ്വന്തം ചെറിയ പ്രപഞ്ചം സൃഷ്ടിച്ചു. അതിന്റെ ഭാഗമാകാനും അതിന്റെ സ്നേഹത്തിലും ഊഷ്മളതയും അനുഭവിക്കാന്‍ കഴിഞ്ഞതിലൂടെ ഞങ്ങളാണ് അനുഗ്രഹിക്കപ്പെട്ടത്. ഹാപ്പി ആനിവേഴ്‌സറി ഉമ്മ, പാ. നിങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് ഏറ്റവും ലൗകികവും അസാധാരണവുമാക്കുന്നു, ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി. ഇരുവര്‍ക്കും ആശംസകളുമായി നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ എത്തുന്നത്.

സിനിമ ലോകത്ത് മാതൃകാ ദമ്പതികളായി തുടരുന്നവരാണ് മമ്മൂക്കയും സുൽഫത്തും, ഇതിന് മുമ്പ് തന്റെ ഭാര്യയെ കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്, ആ വാക്കുകൾ ഇങ്ങനെ, ഭാര്യ എന്നത് ഒരു രക്തബന്ധമല്ല. നമുക്ക് അമ്മായിയും അമ്മാവനും ചേട്ടനും അനിയനും വല്യച്ഛനും വല്യമ്മയുമൊക്കെയുണ്ട്. അതിലെല്ലാം നമ്മുടെ ഒരു രക്തബന്ധമുണ്ട്. ആ ബന്ധങ്ങളൊന്നും നമുക്ക് മുറിച്ചുമാറ്റാനായി പറ്റില്ല. പക്ഷെ ഭാര്യ എന്ന ബന്ധം നമുക്ക് എപ്പോൾ വേണമെങ്കിലും മുറിച്ചുമാറ്റാവുന്ന ഒന്നാണ്. എന്നാൽ നമ്മൾ ആലോചിക്കേണ്ട ഒരു കാര്യം, ഈ ഭാര്യയിലൂടെയാണ് നമുക്ക് ഈ ബന്ധങ്ങളെല്ലാം ഉണ്ടാവുന്നത് എന്നതാണ്.

എന്നാൽ അവിടെ നമ്മൾ മനസിലാക്കേണ്ട ഒന്ന്, മുറിച്ചുമാറ്റാൻ പറ്റുന്ന ഒരു ബന്ധത്തിൽ നിന്നാണ് മുറിച്ചുമാറ്റാൻ പറ്റാത്ത ഒരുപാട് ബന്ധങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടാവുന്നത്. അതുകൊണ്ട് ഭാര്യാ ഭർതൃ ബന്ധം എന്നത് വളരെ ദിവ്യമായ ഒന്നാണ്. പരസ്പരം രണ്ടു മനുഷ്യർ മനസ്സിലാക്കി, മനസ്സുകൊണ്ടു ശരീരം കൊണ്ടും ഒന്നിച്ച് ജീവിക്കുന്നതാണ് ഭാര്യാ ഭർതൃ ബന്ധം എന്നും ഒരിക്കൽ അദ്ദേഹം ഒരു വേദിയിൽ പറയുകയുണ്ടായി, അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്.

രക്ത,ബന്ധത്തിനപ്പുറവും ചിലതുണ്ട് എന്ന് എനിക്ക് പഠിപ്പിച്ചുതരികയായിരുന്നു സുലു.. എന്റെ വീട്ടുകാർക്ക് ഉമ്മ സഹിതം സുലു കഴിഞ്ഞേ ഈ ഞാൻ പോലുമുള്ളു, അവരുടെ ആവശ്യങ്ങൾ പോലും ഞാൻ അറിയുന്നതിന് മുമ്പ് അവൾ അറിഞ്ഞിരിക്കും, അതിനുള്ള പരിഹാരവും അവൾ കണ്ടിരിക്കും. ഞാൻ ചെയ്ത പുണ്യം, ലോകത്ത് എവിടെ ആണെങ്കിലും ഞങ്ങൾ ദിവസവും സംസാരിക്കാറുണ്ട്, അത് ഞങ്ങൾക്ക് നിർബന്ധമാണ്

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *