എന്റെ കാലം കഴിഞ്ഞുവരുന്ന തലമുറകള്‍ക്ക് എന്റെ സിനിമയോ അഭിനയമോ അരോചകമാകരുതെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട് ! മമ്മൂട്ടി !

മലയാള സിനിമയുടെ മെഗാസ്റ്റാർ ആയ മമ്മൂക്ക എന്ന മുഹമ്മദ് കുട്ടി എക്കാലവും മലയാളികളുടെ അഭിമാനമാണ്. അദ്ദേഹം സിനിമയിൽ എത്തിയിട്ട് 53 വർഷങ്ങൾ ആകുന്നു, ഇന്നും നമ്മൾ ആരാധനയോടെ നോക്കിക്കാണുന്ന ആ 73 വയസുകാരൻ ഇന്നും വെള്ളിത്തിരയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ആദ്യമായി മമ്മൂക്കയുടെ പേരിൽ ചില വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. സംഘപരിവാർ പാർട്ടിയാണ് മമ്മൂട്ടിയെ വിമർശിച്ച് രംഗത്ത് വന്നത്..

മമ്മൂട്ടിയുടെ ‘പുഴു’ എന്ന സിനിമയുടെ സംവിധായിക രത്തീനയുടെ മുന്‍ ജീവിതപങ്കാളി ഷര്‍ഷാദ് മറുനാടന്‍ മലയാളിക്ക് നല്‍കിയ അഭിമുഖത്തിലെ ഒരു പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ജാതി രാഷ്ട്രീയത്തിനെതിരെ ശക്തമായി സംസാരിച്ച സിനിമയായിരുന്നു പുഴു. ഇത്തരത്തിലൊരു സിനിമ ചെയ്യാന്‍ മമ്മൂട്ടി അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് ഷര്‍ഷാദ് പറഞ്ഞത്. ഹൈന്ദവരെ മോശക്കാരാക്കാന്‍ വേണ്ടി മമ്മൂട്ടി മനപ്പൂര്‍വ്വം ചെയ്ത സിനിമയാണ് പുഴുവെന്ന തരത്തില്‍ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ പിന്നീട് വര്‍ഗീയ പ്രചരണം നടത്തുകയായിരുന്നു.

എന്നാൽ ഇങ്ങനെയൊരു വിവാദത്തിന് ശേഷം അദ്ദേഹം ആദ്യമായി ടർബോ എന്ന അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ പ്രസ് മീറ്റിന് എത്തിയപ്പോൾ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, ഇവരുടെ ധൈര്യത്തിലാ നമ്മള്‍ നില്‍ക്കുന്നത്. 42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല’’, മമ്മൂട്ടി പറഞ്ഞു. സിനിമയല്ലാതെ തനിക്ക് വേറെ ഒരു വഴിയും ഇല്ലെന്നും, സിനിമയില്ലെങ്കിൽ തന്റെ ശ്വാസം നിന്നു പോകുമെന്നും മമ്മൂട്ടി പറഞ്ഞു. മിഥുൻ മാനുവൽ തോമസിനേയും വൈശാഖിനേയും വിശ്വസിക്കുന്നതിനേക്കാൾ കൂടുതൽ താൻ പ്രേക്ഷകരെ വിശ്വസിച്ചാണിരിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു..

സിനിമയുടെ പിറകിലുള്ള എല്ലാവരും നിങ്ങളെ വിശ്വസിച്ചാണ് വരുന്നത്. കാരണം ഇത് പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് ഞാനുൾപ്പെടെയുള്ള എല്ലാ സിനിമ പ്രവർത്തകരും വിചാരിക്കുന്നതും, അങ്ങനെയാണ് ഇറങ്ങി തിരിക്കുന്നതും. ചിലരുടെയൊക്കെ ഊഹങ്ങൾ തെറ്റി പോകും, ചിലത് ശരിയാകും. എല്ലാവർക്കും എല്ലാം എപ്പോഴും ശരിയാകില്ല, അത്രയേ ഉള്ളൂ. എന്നും മമ്മൂട്ടി പറഞ്ഞു.

അതുപോലെ മുമ്പൊരിക്കൽ അദ്ദേഹം പറഞ്ഞ ചില വാക്കുകൾ ഇങ്ങനെ, ഇന്നാളൊരിക്കല്‍ ഒരാള്‍ എന്നോട് ചോദിച്ചു ഈ കസേരയില്‍ നിന്ന് നിങ്ങള്‍ക്ക് മാറികൊടുത്തൂടെ എന്ന് ഞാനെന്തിന് മാറിക്കൊടുക്കണം. ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കസേരയാണിത്. നിങ്ങള്‍ക്ക് കസേര വേണമെങ്കില്‍ വേറെ ഒരെണ്ണം  പണിഞ്ഞിട്ട് ഇരിക്കണം. ഞാൻ എന്റെ ജീവിതത്തിന്റെ നല്ല കാലം മുഴുവൻ  കഷ്ടപ്പെട്ടുണ്ടാക്കിയ ആ കസേരയില്‍ ഞാനിരിക്കട്ടെ ചാവുന്നത് വരെ ഞാൻ അവിടെ തന്നെ ഇരിക്കും.

ഞാൻ ഈ കസേര പണിഞ്ഞതിന് 42 വര്‍ഷത്തെ ചോ,ര,യും നീരുമുണ്ട്. ഈ ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ പോലും ഞാൻ രണ്ടും മൂന്നും ദിവസം വൈകി അറിയുന്ന അവസ്ഥ വരെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഇന്‍ വോള്‍വ്‌മെന്റ് അതായിരുന്നു ആ കസേരയുടെ ഉറപ്പും ബലവും. എന്റെ കാലം കഴിഞ്ഞുവരുന്ന തലമുറകള്‍ക്ക് എന്റെ സിനിമയോ അഭിനയമോ അരോചകമാകരുതെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട് എന്നും വളരെ വികാരാധീനയായി അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *