എന്റെ മകൻ ഇന്ന് ജീവിച്ചിരിക്കുന്നത് മോഹൻലാലിൻറെ ആ വലിയ മനസ് കൊണ്ടാണ് ! ജീവിതത്തില്‍ നിര്‍ണായക സ്ഥാനമുണ്ട് ! ആ കടപ്പാടിന്റെ കഥ സേതുലക്ഷ്മി പറയുന്നു !

മലയാളികൾക് വളരെ പരിചിതയായ ആളാണ് നടി സേതുലക്ഷ്മി, അമ്മ വേഷങ്ങൾ കൈകാര്യം ചെയ്യാൻ സേതുലക്ഷിമിയുടെ കഴിവ് എടുത്ത് പറയേണ്ടതാണ്. ചെറിയ വേഷങ്ങൽ ചെയ്ത് സിനിമ രംഗത്ത് ചുവടുവെച്ച സേതുലക്ഷ്മി ഇന്ന് അത്യാവിശം നല്ല കുറച്ച് സിനിമകളുടെ ഭാഗമാണ്. ജീവിതത്തിൽ ഒരുപാട് വിഷമതകൾ തരണം ചെയ്ത ആളുകൂടിയാണ് താരം, മക്കള്‍ക്ക് വേണ്ടി ജീവിക്കുന്ന ഒരു അമ്മയായിരുന്നു ഞാന്‍. അച്ഛന്‍ ഇല്ലാത്തതുകൊണ്ട് അവരുടെ ആവശ്യങ്ങള്‍ സാധിച്ച് കൊടുക്കാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു . അതുകൊണ്ട് ഞാന്‍ പണം സമ്പാദിക്കുന്നതിനെ കുറിച്ച് ആലോചിച്ചില്ല എന്നും അതുകൊണ്ടുതന്നെ ജീവിതത്തിൽ ഒരു വലിയ ആപത്ത് വന്നപ്പോൾ തകർന്ന് പോയെന്നും ആ സമയത്ത് തനിക്ക് താങ്ങായ താരങ്ങളെ കുറിച്ചാണ് സേതുലക്ഷ്മി അമ്മ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

സേതുലക്ഷ്മി അമ്മയുടെ വാക്കുകൾ ഇങ്ങനെ, മകൻ കിഷോറിന് കിഡ്നി തകരാറില്‍ ആയതിനെ തുടര്‍ന്ന് ഏറെ വലഞ്ഞു, മോഹന്‍ലാലിന് എന്റെ ജീവിതത്തില്‍ വലിയൊരു സ്ഥാനം ഉണ്ട്. എന്നെ വലിയ കാര്യവും സ്‌നേഹവും ആണ്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ മകന്റെ കാര്യങ്ങളൊക്കെ ചോദിച്ചു. മോഹന്‍ലാല്‍ പറഞ്ഞത് പ്രകാരം ഞാറയ്ക്കലിലെ ഡോക്ടറെ കാണാന്‍ പോയതാണ് മകന്റെ രോഗം ഭേതമായതിൽ ഏറ്റവും കൂടുതൽ നന്ദി പറയാനുള്ളത് അദ്ദേഹത്തോടാണ്. മറ്റൊരു കാര്യം കൂടിയുണ്ട്, മഞ്ജു വാര്യരുടെ കൂടെ ഡാന്‍സ് പഠിച്ചതാണ് ആ ഡോക്ടറും.

മോഹന്‍ലാല്‍ ആശുപത്രിയിൽ നേരത്തെ വിളിച്ചു പറഞ്ഞതുകൊണ്ട് വഴിയില്‍ ആള്‍ വന്ന് കാത്തിരുന്നാണ് എന്നേയും മകനേയും കൂട്ടിക്കൊണ്ടു പോയത്. സാമ്പത്തികപരമായും മകന്റെ ചികിത്സയ്ക്ക് ഒരുപാട് സഹായിച്ചു. സിംഗപ്പൂരിലും മോഹന്‍ലാലിന് ഒപ്പം ഒരു ഷോ ചെയ്തു. വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്. ജീവിതത്തിൽ ഒരുപാട് വലിയൊരു സ്ഥാനം എപ്പോഴും അദ്ദേഹത്തിന് ഉണ്ടാകും. അതുപോലെ ,മഞ്ജു വാര്യർ  നമ്മുടെ മുമ്പിലേക്ക് വരുമ്പോൾ   മഹാലക്ഷ്മി വരുന്നോ എന്ന് ചിന്തിച്ചിട്ടുണ്ട്. അയ്യോ ശെരിക്കും ഇതൊരു ദേവതയോഎന്ന് തോന്നാറുണ്ട്. നമ്മളെ കാണാൻ വരുമ്പോൾ ആ മുഖത്തുള്ള ആ സന്തോഷം. എന്നെ കണ്ട ആദ്യ നിമിഷം ഞാൻ ഇപ്പോഴും ഓർക്കുന്നു.

ഞാനൊക്കെ ഈ സിനിമയിൽ ഒന്നും ആരും അല്ലല്ലോ.  പക്ഷെ എന്നെ കണ്ട ഉടനെ എന്റെ അരികിലേക്ക് ഓടി വന്നു എന്റെ കൈയ്യിൽ പിടിച്ചിട്ട് എന്തുവാ ഇത് എവിടെ ആയിരുന്നു ഇത്ര നേരം എന്ന് ചോദിച്ചു വിശേഷങ്ങളൊക്കെ സംസാരിച്ചു. ഒരുപാട് നന്മകൾ  ഉള്ള നല്ലൊരു കുട്ടിയാണ്. കൂടെ അഭിനയിച്ചപ്പോഴും എന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചു, അവരെ പോലെ ഒരു നടി എന്നെ ബഹുമാനിപ്പിക്കേണ്ട കാര്യമൊന്നുമില്ല എങ്കിലും ബഹുമാനം ആണ്. അതൊരു മഹാലക്ഷ്മിയാണ് എന്നും സേതുലക്ഷ്മി പറയുന്നു. എന്നാൽ സേതുലക്ഷ്മിയുടെ ഈ വാക്കുകൾ വൈറലായതോടെ ആരാധകരുടെ കമന്റുകൾ ഇങ്ങനെ ആയിരുന്നു ശെരിക്കും മഹാലക്ഷ്മി തന്നെയാ മഞ്ജു ചേച്ചി അവരെ ജീവിതത്തിൽ കൂടെ നിന്ന് ചതിച്ചവർക്ക് ഇന്ന് അല്ലെങ്കിൽ നാളെ ഇരുപ്പത് കിട്ടും ഉറപ്പ് മഞ്ജു ചേച്ചി ഇഷ്ടം എന്നും ആരാധകർ കുറിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *