
ആ സമയത്തൊക്കെ എന്റെ ജീവിതം ഒരു ബബിളിനകത്തായിരുന്നു, എന്നാല്‍ ഇപ്പോള്‍ ലോകം കണ്ടു ! കഴിഞ്ഞ കാലത്തെ കുറിച്ച് മീര ജാസ്മിൻ പറയുന്നു !
മലയാളികൾക്ക് എന്നും പ്രിയങ്കരിയായ അഭിനേത്രിയാണ് മീര ജാസ്മിൻ. ഒരുപാട് മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള മീര ഏറെ കാലമായി സിനിമ രംഗത്തുനിന്ന് വിട്ടുനിൽക്കുക ആയിരുന്നു. 2001 ൽ പുറത്തിറങ്ങിയ സൂത്രധാരൻ എന്ന സിനിമയിൽ കൂടി മലയാളി മനസുകളിൽ ചേക്കേറിയ നടി വളരെ പെട്ടന്നാണ് സൗത്തിന്ത്യയിലെ മികച്ച നടിമാരിൽ ഒരാളായി മാറിയത്. മികച്ച നടിക്കുളള ദേശീയ പുരസ്കാരം വരെ നേടിയ അഭിനയത്രിയാണ് മീര ജാസ്മിൻ.
മീര ജാസ്മിനെതിരെ ഒരു സമയത്ത് പല പ്രമുഖ സംവിധയകരും രംഗത്ത് വന്നിരുന്നു. സെറ്റിൽ പലരോടും മീര മോശമായി പെരുമാറുന്നു, അഹങ്കാരം തലക്ക് പിടിച്ച നടിയാണ്, അനാവശ്യമായി പല നിബന്ധനകളും വയ്ക്കുന്നു എന്നുതുടങ്ങി പല ആരോപണങ്ങളും നടിക്കെതിരെ ഉന്നയിച്ചിരുന്നു. എന്നാൽ താൻ ആരെയും ഇതുവരെ ഒരു വാക്കുകൊണ്ടുപോലും നോവിച്ചിട്ടില്ല തനിക്കതിനു കഴിയില്ല അവരൊക്കെ എന്തിനാണ് തന്നെപ്പറ്റി അങ്ങനെയൊക്കെ പറഞ്ഞത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല എന്നും മീര പറയുന്നു…
ഇപ്പോഴിതാ നീണ്ട ഇടവേളക്ക് ശേഷം മീര സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന ചിത്രത്തിൽ കൂടി തിരിച്ചുവരാണവ തയ്യാറാകുന്ന മീര കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സത്യന് അങ്കിള്‍ പ്രൊജക്ട് വിളിച്ച് പറഞ്ഞത് 2020ല്‍ കൊവിഡിന്റെ സമയത്താണ്. വിളിച്ചപ്പോള്‍ ഭയങ്കര ഹാപ്പിയായി, അച്ചുവിന്റെ അമ്മ, രസതന്ത്രം തുടങ്ങിയ കുടുംബചിത്രങ്ങള്‍ എനിക്ക് തന്നയാളാണ്. ലൈഫില്‍ ചില ഇംപോര്‍ട്ടന്റ് സമയങ്ങളിലാണ് അദ്ദേഹത്തിന്റെ പടം ചെയ്തിട്ടുള്ളത്. അദ്ദേഹം എനിക്ക് കുടുംബത്തിലൊരാളെ പോലെയാണ്. വളരെ സ്നേഹവും നന്ദിയും അദ്ദേഹത്തോടുണ്ട്,’ മീര ജാസ്മിന് പറയുന്നു.

വളരെ ചെറുപ്പത്തിൽ തന്നെ തന്റെ കരിയർ തുടങ്ങിയതാണ്. വലിയൊരു യാത്രയായിരുന്നു. കുറെ അനുഭവങ്ങളുണ്ടായി. പിന്നെ ചില തിരിച്ചറിവുകളുണ്ടായി. നമ്മുടെ സന്തോഷവും മനസമാധാനവും ആണ് ജീവിതത്തില്‍ ഏറ്റവും വലുതെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ തുടരെ തുടരെ സിനിമ ചെയ്തുകൊണ്ടിരുന്നപ്പോള്‍ എനിക്ക് വേണ്ടി ജീവിക്കാൻ ഒരു സമയമില്ലായിരുന്നു. ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമയിലേക്ക് പോയിക്കൊണ്ടിരുന്നു, അത് അത്ര നല്ലതല്ലായിരുന്നു.
വിവാഹ ശേഷം ദുബായിൽ പോയപ്പോൾ ആ ലൈഫ് നല്ല രീതിയില്‍ ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആ സമയത്ത് ഞാന്‍ കുക്കിങ്, ബിസിനസ് ഒക്കെ പഠിക്കുകയായിരുന്നു. നേരത്തെ എനിക്ക് ആരുടേയും പിന്തുണയില്ലാതെ പറ്റില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ എന്റെ കംഫര്‍ട്ട് സോണില്‍ നിന്ന് വിട്ട് പലതും ഒറ്റയ്ക്ക് ചെയ്യാന്‍ പഠിച്ചു. വിനോദയാത്രയിലെ ഡയലോഗ് പോലെ, അന്ന് ശരിക്കും എനിക്ക് അറിയില്ലായിരുന്നു ഒരു കിലോ അരിക്ക് എത്രയായിരുന്നു വിലയെന്ന്. അന്നൊരു ബബിളിനകത്തായിരുന്നു, എന്നാല്‍ ഇപ്പോള്‍ ലോകം കണ്ടു, ഇനി ഒരുപാട് സിനിമകൾ ചെയ്യണം, ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കണം എന്ന് ആഗ്രഹമുണ്ട് എന്നും മീര ജാസ്മിൻ പറയുന്നു.
Leave a Reply