മീര ജാസ്മിന്റെ കരിയർ തകർത്തത് ആ പ്രണയം ! സിനിമയിൽ അത്രയും തിളങ്ങി നിന്ന സമയത്താണ് അവരെ കാണാതെയാകുന്നത് ! ചെയ്യാൻ ബാലു പറയുന്നു !

ഒരു സമയത്ത് സിനിമ ലോകത്തെ ക്രഷ് ആയിരുന്നു നടി മീര ജാസ്മിൻ. മലയാളത്തിൽ തുടങ്ങി ശേഷം മറ്റു ഭാഷകളിലും സജീവമായിരുന്ന മീരക്ക് പക്ഷെ തന്റെ സിനിമ ജീവിതം പകുതിക്ക് വെച്ച് ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോഴിതാ മീരയെ കുറിച്ച് തമിഴിലെ പ്രശസ്ത മാധ്യമ പ്രവർത്തകൻ ചെയ്യാർ ബാലു പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, സിനിമയിൽ തിളങ്ങി തിന്ന സമയത്താണ് പെട്ടെന്ന് മീര സിനിമ മേഖലയിൽ നിന്ന് തന്നെ അപ്രത്യക്ഷ ആകുന്നത്.

തമിഴകത്ത് മീരയുടേതായി നിരവധി ഹിറ്റ് സിനിമകൾ ഉണ്ട്, അതിൽ സണ്ടക്കോഴി എന്ന സിനിമയിൽ നായകന് ഒപ്പത്തിനൊപ്പം നിൽക്കുന്ന കഥാപാത്രമായാണ് മീര അഭിനയിച്ചത്. സണ്ടക്കോഴി 2 വിൽ കീർത്തി സുരേഷിനെ നായികയാക്കിയെങ്കിലും ആ സിനിമാ ശ്രദ്ധിക്കപ്പെട്ടില്ല. ആയുധ എഴുത്ത് എന്ന സിനിമയ്ക്ക് ശേഷം തെന്നിന്ത്യൻ സിനിമകളിൽ മീരയ്ക്ക് തിരക്കായിമാറി. കരിയർ ഗ്രാഫ് ഉയർന്നു നിൽക്കുന്ന സമയത്ത് താരത്തെ ഒരു ഘട്ടത്തിൽ കാണാതായി. ഇതിന് കാരണം പ്രണയമാണ് എന്നാണ് ചെയ്യാർ ബാലു പറയുന്നത്.

അന്ന് മീര തന്നെ തുറന്ന് സമ്മതിച്ച ഒരു പ്രണയമുണ്ടായിരുന്നു, ഇരുവരും ഒരുമിച്ച് നൽകിയ അഭിമുഖങ്ങൾ എല്ലാം അന്ന് വലിയ വാർത്തായായിരുന്നു. എന്നാൽ പിന്നീട് ഇരുവരും പിരിഞ്ഞു. ഇതിന് ശേഷമാണ് കരിയറിൽ പ്രശനങ്ങൾ തുടങ്ങുന്നത്. മലയാളത്തിൽ ഒരു പടം കമ്മിറ്റ് ചെയ്തിട്ട് തമിഴിൽ വന്ന് അഭിനയിക്കുകയും തമിഴിൽ ഒരു പടത്തിൽ ഒപ്പു വെച്ച് കന്നഡയിൽ പോയി അഭിനയിക്കുകയും ചെയ്യും. ഇത് മീരയുടെ കരിയറിനെ സാരമായി ബാധിച്ചെന്നും ചെയ്യാർ ബാലു പറയുന്നു.

അഹങ്കാരിയായ നടി എന്നായിരുന്നു പലരും മീരയെ കുറിച്ച് പറഞ്ഞത്. മാനസികമായി തളരുകയും ഒന്നിലും താൽപര്യം കാണിക്കാതെയുമായി. ഇതിനിടെ ദുബായിലെ എഞ്ചിനീയർ അനിൽ ജോണിനെ വിവാഹം ചെയ്തു. ഇതിന് ശേഷം എല്ലാവരും മീരയെ മറന്നു. എന്നാൽ ഈ വിവാഹബന്ധം പിരിഞ്ഞു എന്നും അദ്ദേഹം പറയുന്നു.  നീണ്ട ഇടവേളക്ക് ശേഷം മീര സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന ചിത്രത്തിൽ കൂടി മലയാളത്തിലേക്ക് തിരികെ എത്തിയിരുന്നു, പക്ഷെ ചിത്രം പരാജയമായിരുന്നു.

തന്റെ തിരിച്ചുവരവിനെ കുറിച്ച് മീര തന്നെ പറഞ്ഞത് ഇങ്ങനെ ആയിരുന്നു, നേരത്തെ എനിക്ക് ആരുടേയും പിന്തുണയില്ലാതെ പറ്റില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ എന്റെ കംഫര്‍ട്ട് സോണില്‍ നിന്ന് വിട്ട് പലതും ഒറ്റയ്ക്ക് ചെയ്യാന്‍ പഠിച്ചു. വിനോദയാത്രയിലെ ഡയലോഗ് പോലെ, അന്ന് ശരിക്കും എനിക്ക് അറിയില്ലായിരുന്നു ഒരു കിലോ അരിക്ക് എത്രയായിരുന്നു വിലയെന്ന്. അന്നൊരു ബബിളിനകത്തായിരുന്നു, എന്നാല്‍ ഇപ്പോള്‍ ലോകം കണ്ടു, ഇനി ഒരുപാട് സിനിമകൾ ചെയ്യണം, ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കണം എന്ന് ആഗ്രഹമുണ്ട്  എന്നും മീര ജാസ്മിൻ പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *