
“എന്റെ വോട്ട് രാജ്യത്തിന്റെ വികസനത്തിനൊപ്പം നിൽക്കുന്നവർക്ക്” എന്നാണ് സിനിമാ നടൻ കുഞ്ചാക്കോ ബോബൻ പറഞ്ഞത് ! അതിനു അദ്ദേഹത്തെ സംഘിയാക്കി ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !
സംവിധായകനും രാഷ്ട്രീയ നിരീക്ഷകനുമായ ശ്രീജിത്ത് പണിക്കർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന കുറിപ്പുകൾ വളരെ പെട്ടെന്ന് ശ്രദ്ധ നേടുകയും ചെയ്യും, അത്തരത്തിൽ ഇപ്പോഴതാ അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ദിവസം വോട്ട് ചെയ്യാൻ എത്തിയ കുഞ്ചാക്കോ ബോബൻ പറഞ്ഞ വാക്കുകളെ കുറിച്ചാണ് ശ്രീജിത്ത് പരാമർശിച്ചത്. വോട്ട് ചെയ്യാനെത്തിയ രാജ്യത്തിന്റെ വികസനത്തിനൊപ്പമാണ് താൻ എപ്പോഴും ഉണ്ടാകുകയെന്നാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, നീണ്ട നാളുകൾക്ക് ശേഷമാണ് മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്താനായി എത്തുന്നത്. വികസനത്തിന് വേണ്ടി നിൽക്കുന്നവർക്ക് ഏറ്റവും മികച്ച വിജയമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പിലെ ട്രെൻഡ് വികസനമായിരിക്കും. അത് തിരിച്ചറിയുന്ന വിവേകമുള്ള രാഷ്‌ട്രീയ ബോധമുള്ള ജനതയാണ് ഇപ്പോഴത്തേതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നു.
ഇതിനെ കുറിച്ച് ശ്രീജിത്ത് പണിക്കർ കുറിച്ചത് ഇങ്ങനെ, “എന്റെ വോട്ട് രാജ്യത്തിന്റെ വികസനത്തിനൊപ്പം നിൽക്കുന്നവർക്ക്” എന്നാണ് സിനിമാ നടൻ കുഞ്ചാക്കോ ബോബൻ പറഞ്ഞത്. ആ വാർത്തയുടെ കമന്റുകളിൽ പലരും അദ്ദേഹത്തെ സംഘിയെന്ന് വിളിക്കുന്നു. വികസനമെന്നു പറഞ്ഞാലും ഇതുങ്ങൾ സംഘിയാക്കുമോ?.. എന്നാണ് പൊട്ടിച്ചിരിക്കുന്ന ഇമോജിക്കൊപ്പം അദ്ദേഹം കുറിച്ചത്. അതുപോലെ തന്നെ ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനും കൂടിക്കാഴ്ച നടത്തി എന്നാ വിഷയവും ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്.

ഇതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത് ഇങ്ങനെ, ഇന്ന് ആരെ വഞ്ചിക്കണമെന്ന് ആലോചിച്ച് ഉറക്കമുണരുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലുള്ള ആളുകളുമായുള്ള കൂട്ടുകെട്ട് സാധാരണഗതിയില്‍ ഉപേക്ഷിക്കേണ്ടതാണ്. സഖാവ് ജയരാജന്‍ ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത കാണിക്കാറില്ല എന്നത് നേരത്തേ തന്നെ ഉള്ള അനുഭവമാണ്. അതിന്റെ ഭാഗമായി കേരളത്തില്‍ ഏറ്റവുമധികം സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന വ്യക്തിക്ക് ഇതിന്റെ സാക്ഷിയായി വരാന്‍ കഴിഞ്ഞുവെന്നത് നാം കാണേണ്ടതുണ്ട് എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
ഈ വിഷയത്തെ ആസ്പദമാക്കി ശ്രീജിത്ത് കുറിപ്പ് പങ്കുവെച്ചിരുന്നു, ‘ശിവനൊപ്പം പാപ്പി ചേർന്നാൽ ശിവൻ പാപ്പി. പാപ്പിക്കൊപ്പം ശിവൻ ചേർന്നാൽ പാപ്പിനിശ്ശേരി. പാപ്പിക്ക് ശിവനെ അറിയില്ലെങ്കിൽ ശിവൻ പാപ്പിയോട് ചോദിക്കണം ശിവൻ ആരാണെന്ന്. ശിവന് ജാവദേക്കറെ അറിയില്ലെങ്കിൽ ജാവദേക്കർ ശിവനോട് ചോദിക്കണം പാപ്പി ആരാണെന്ന്. ടാസ്കി വിളിച്ച് എന്നെ രക്ഷിക്കെടാ’… എന്നാണ് ശ്രീജിത്ത് കുറിച്ചത്..
Leave a Reply