‘അമ്മ’ സംഘടനയെ ഉടച്ചുവാര്‍ക്കണം ! പേര് അന്വര്‍ഥമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പുരോഗമനപരമായ തീരുമാനങ്ങളെടുക്കുന്ന സംഘടനയായി മാറണം ! കുഞ്ചാക്കോ ബോബൻ !

മറ്റുള്ള ഭാഷകൾക്ക് കൂടി പ്രചോദനമായി മാറിയ മലയാള സിനിമയിലെ താര സംഘടന ആയിരുന്നു ‘അമ്മ’. നടിയെ ആക്രമിക്കപെട്ടതുമായി ബന്ധപ്പെട്ടാണ് അമ്മ സംഘടനയിൽ ആദ്യമായി വിള്ളൽ വീഴുന്നത്, ഭാവന അടക്കം നിരവധി താരങ്ങൾ തങ്ങൾക്ക് നീതി ലഭിച്ചില്ല എന്ന കാരണാത്താൽ തന്നെ സംഘടനയിൽ നിന്ന് രാജിവെച്ച് പുറത്ത് പോയിരുന്നു. ശേഷം ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവരികയും, അതിൽ  അമ്മയിലെ നിരവധി താരങ്ങൾക്ക് എതിരെ പരാതികൾ വന്ന സാഹചര്യത്തിൽ താൽക്കാലികയി സഘാടന പിരിച്ചുവിട്ടിരിക്കുകയാണ്.

ഇപ്പോഴിതാ ഈ സാഹചര്യത്തിൽ നടൻ കുഞ്ചാക്കോ ബോബൻ അമ്മയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. നടന്മാര്‍ക്കെതിരായ ലൈംഗിക ആരോപണത്തില്‍ സത്യാവസ്ഥ തെളിയണമെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ആരോപണങ്ങളില്‍ സത്യമുണ്ടെങ്കില്‍ അതിന് പരിഹാരം കണ്ടേ മതിയാകൂ. ആര്‍ക്കെതിരെയും എന്ത് ആരോപണങ്ങളും വിളിച്ചുപറയുന്ന സ്ഥിതിയാണ് ഇന്നുള്ളത്. താരസംഘടനയായ അമ്മ ഉടച്ചു വാര്‍ക്കണം. ആരോപണവിധേയര്‍ മാറിനില്‍ക്കുന്നത് സ്വാഗതാര്‍ഹമാണെന്നും നടന്‍ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “അമ്മ” സഘാടനായുടെ നേതൃനിരയിലേക്ക് വരാന്‍ ഇപ്പോള്‍ ആലോചനയില്ല. ഔദ്യോഗികമായി സംഘടനയില്‍ അത്തരമൊരു ചര്‍ച്ചയും ഉണ്ടായിട്ടില്ല. സംഘടനയുടെ പേര് തന്നെ അമ്മ എന്നാണ്. ആ പേര് അന്വര്‍ഥമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പുരോഗമനപരമായ തീരുമാനങ്ങളെടുക്കുന്ന സംഘടനയായി അമ്മ ശക്തമായി തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

അമ്മ സംഘടന വീണ്ടും പഴയതുപോലെ ശക്തമായി തിരിച്ചുവരുമെന്ന കാര്യത്തില്‍ സംശയമില്ല. സിനിമയ്ക്ക് സംഘടന ആവശ്യമാണ്. സിനിമയില്‍ മാത്രമല്ല, ഒരു ജോലി സ്ഥലത്തും സ്ത്രീ അബലയാണെന്ന് തോന്നിയിട്ടില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. അതുപോലെ തന്നെ ആർക്കെതിരെയും എന്ത് ആരോപണങ്ങളും വിളിച്ചു പറയാവുന്ന സ്ഥിതിയാണ്. നടന്മാർക്കെതിരായ ലൈം,ഗി,കാരോപണത്തിൽ സത്യാവസ്ഥ ഉണ്ടെങ്കിൽ അത് തെളിയണം. ആരോപണങ്ങളിൽ സത്യമുണ്ടെങ്കിൽ അതിന് പരിഹാരം കണ്ടെത്തിയോ മതിയാകൂ എന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി.

അതുപോലെ തന്റെ ചിത്രമായ ബോഗയ്‌ന്‍വില്ലയിലെ സ്തുതി എന്ന പാട്ട് ക്രൈസ്തവ വിശ്വാസത്തെ ഹനിക്കുന്നതല്ലെന്നും താനൊരു വിശ്വാസിയാണെന്നും ഒരു വിശ്വാസത്തെയും ഹനിക്കരുതെന്ന് ചിന്തിക്കുന്ന ആൾ കൂടിയാണെന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി. അമൽ നീരദിന്റെ സംവിധാനത്തിൽ ഇറങ്ങുന്ന ചിത്രം നാളെയാണ് റിലീസ്, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, ശ്രിന്ദ, വീണ നന്ദകുമാർ  എന്നിങ്ങനെ ഒരുകൂട്ടം താരങ്ങൾ അണിനിരക്കുന്ന ചിത്രം കൂടിയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *