
ഈഗോ മാറ്റിവെക്കണം, ‘അമ്മ’യുടെ പ്രസിഡന്റായി ഇവരിൽ രണ്ടുപേരിൽ ഒരാൾ വന്നാൽ നല്ലൊരു ഓപ്ഷനാണ് ! പേരുകൾ നിർദേശിച്ച് കുഞ്ചാക്കോ ബോബൻ !
മലയാള സിനിമ സംഘടനയായ അമ്മ കഴിഞ്ഞ കുറച്ച് നാളുകളായി കടന്നു പോകുന്നത് ഏറെ പ്രതിസന്ധി കടന്ന ഘട്ടത്തിൽ കൂടിയാണ്, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉയര്‍ന്നുവന്ന വിവാദങ്ങളോട് നേരിട്ട് പ്രതികരിക്കാതെ ആയിരുന്നു താരസംഘടനയായ ‘അമ്മ’യിലെ അംഗങ്ങള്‍ കൂട്ടരാജി പ്രഖ്യാപിച്ചത്. അമ്മയുടെ നേതൃസ്ഥാനത്ത് നിന്ന് വര്‍ഷങ്ങളോളം പ്രസിഡന്റ് ആയിരുന്ന മോഹന്‍ലാല്‍ രാജിവെച്ചതോടെ അമ്മയുടെ നിലനിൽപ്പ് തന്നെ തകരുകയായിരുന്നു,
ഇപ്പോഴിതാ സംഘടനയെ കുറിച്ച് നടൻ ചാക്കോച്ചൻ പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ, ഞാനെന്നല്ല ആരാണെങ്കിലും ന്യായത്തിന്റെ കൂടെ നില്‍ക്കുക എന്നതാണ് ചെയ്യേണ്ടത്. കുറ്റാരോപിതര്‍ തങ്ങളുടെ നേരെയുയര്‍ന്ന ആരോപണം തെറ്റാണെങ്കില്‍ അത് തെറ്റാണെന്ന് തെളിയിക്കണം. ആര്‍ക്കും എന്തും ഒരടിസ്ഥാനവുമില്ലാതെ വിളിച്ചുപറയാം. തെറ്റായ ആരോപണങ്ങള്‍ അവരുടെ കുടുംബത്തെ വരെ ബാധിക്കുന്നു എന്നത് ചിന്തിക്കേണ്ട കാര്യമാണ്. അതേസമയം കുറ്റം നടന്നിട്ടുണ്ടെങ്കില്‍ ഇരയെ പിന്തുണയ്ക്കുകയാണ് വേണ്ടത്.

മുമ്പ് ഉണ്ടായൊരു മോശം അനുഭവം വർഷങ്ങൾ കഴിഞ്ഞ് പറയുന്നു എന്ന് പറയുന്നതില്‍ പ്രസക്തിയില്ല. മനപൂര്‍വമായി അമ്മയില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടോ മാറിനിന്നിട്ടോ ഇല്ല. എന്നാല്‍ കമ്മ്യൂണിക്കേഷന്റെ ഒരു ചെറിയ പ്രശ്നമുണ്ടായിട്ടുണ്ട്. ഇല്ലെന്ന് പറഞ്ഞാല്‍ അത് കള്ളമായി പോകും. അതിനപ്പുറം അമ്മയെന്ന സംഘടന ഇപ്പോഴും പ്രിയപ്പെട്ടതാണ്. അവര്‍ ചെയ്യുന്ന പ്രവൃത്തികളുടെ കൂടെ ഞാനുണ്ടാകും.
എല്ലാ താരങ്ങളും നിലവിലുള്ള അവരവരുടെ ഈഗോയും തെറ്റിദ്ധാരണകളും മാറ്റി വെച്ച് തുറന്നു സംസാരിച്ച് അമ്മയെ ശക്തമായി തിരിച്ചെത്തിക്കാന്‍ ചില വിട്ടുവീഴ്ചകള്‍ ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളുമുണ്ടാകണം. അതില്‍ മുതിര്‍ന്ന ആളുകളെന്നോ പുതിയ തലമുറയെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവരും ചേര്‍ന്നാലെ നന്നാവുകയുള്ളൂ. അമ്മയുടെ പ്രസിഡന്റായി പുതിയ ആളുകള്‍ വന്നുവെന്നത് കൊണ്ടുമാത്രം ശരിയാവണമെന്നില്ല. പൃഥിരാജും വിജയരാഘവന്‍ ചേട്ടനുമൊക്കെ പ്രസിഡന്റ് സ്ഥാനത്തേക്ക് നല്ലൊരു ഓപ്ഷനാണ് എന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
Leave a Reply