25 വർഷങ്ങൾക്ക് ശേഷം മഴവില്ല് സിനിമയുടെ ലൊക്കേഷനിൽ ഞാൻ വീണ്ടും എത്തിയപ്പോൾ ! ഒരുപാട് ഓർമ്മകൾ ! സന്തോഷം അറിയിച്ച് ചാക്കോച്ചൻ !

മലയാള സിനിമയുടെ ആദ്യത്തെ റൊമാന്റിക് ഹീറോ, അനിയത്തിപ്രാവ് എന്ന സിനിമ ഇന്നും ഹിറ്റാണ്. ആ ഒരൊറ്റ സിനിമ തന്നെ ധാരാളമാണ് കുഞ്ചാക്കോ ബോബൻ എന്ന നടനെ എക്കാലവും മലയാളികൾ ഓർത്തിരിക്കാൻ. ചാക്കോച്ചന്റെ കരിയറിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള സിനിമകളിൽ ഒന്നാണ് മഴവില്ല് എന്ന സിനിമ. ശക്തമായ പ്രണയത്തിന്റെ കഥ പറഞ്ഞ മഴവില്ല് എന്ന സിനിമയും അതിലെ മധുരമുള്ള ഗാനങ്ങളും ഇന്നും ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നു.

ഇപ്പോഴിതാ 25 വർഷങ്ങൾക്ക് ശേഷം മഴവില്ല് എന്ന സിനിമ ഷൂട്ട് ചെയ്ത ഓസ്ട്രിയയിലെ വെനിയ സ്ഥലത്ത് വീണ്ടും എത്തിച്ചേർന്ന സന്തോഷമാണ് അദ്ദേഹം പങ്കുവെച്ചത്. പ്രിയക്കൊപ്പം മഴവില്ല് സിനിമയിലെ ആ ,മനോഹര ഗാനത്തിന് ഒപ്പം വളരെ റൊമാന്റിക് ആയ വീഡിയോ പങ്കുവെച്ച് അദ്ദേഹം കുറിച്ചത് ഇങ്ങനെ, സ്ഥലത്ത് ഞാൻ “മഴവില്ലു” എന്ന സിനിമയുടെ ചിത്രീകരണം നടത്തിയ വിയന്നയിലെ അതേ സ്ഥലത്ത്, പ്രേറ്റർ പാർക്കിലെ ഭീമൻ ചക്രവും മനോഹരമായ മരങ്ങളും എന്റെ പ്രിയപ്പെട്ടവരുമൊത്തുള്ള നിമിഷങ്ങൾ കൂടുതൽ മനോഹരമാക്കുന്നു, യഥാർത്ഥ മഴവില്ലു കുറച്ചുകൂടി മാജിക് ചേർക്കുന്നു.

മഴവില്ല് സിനിമയിൽ പാർക്കിലെ ഒരു ജീവനക്കാരനായിട്ടാണ് ചാക്കോച്ചൻ എത്തിയത്, അതേ പാർക്കിൽ എത്തിയ ചിത്രവും അദ്ദേഹം പങ്കുവെച്ചു, ഒപ്പം ആ നിമിഷം ആകാശത്ത് യഥാർത്ഥ മഴവില്ല് തെളിഞ്ഞതും തന്റെ സന്തോഷ നിമിഷങ്ങൾക്ക് കൂടുതൽ മിഴിവേകി എന്നും അദ്ദേഹം പറയുന്നു. ഏതായാലും ചാക്കോച്ചന്റെ ഈ ചിത്രങ്ങൾ മലയാളികളെ വീണ്ടും ആ പഴയ മധുരമുള്ള ഓർമ്മകൾ ഉള്ള കാലത്തേക്ക് കൂട്ടികൊണ്ട് പോയിരിക്കുകയാണ്. ആ സമയത്തെ യുവ തലമുറയുടെ ആവേശമായിരുന്നു മഴവില്ല് എന്ന സിനിമയും അതിലെ ഗാനങ്ങളും.

ദിനേശ് ബാബു സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മഴവില്ല്. ചാക്കോച്ചനൊപ്പം ചിത്രത്തിൽ നായികയായി അക്കാലത്തെ പ്രശസ്ത മോഡൽ കൂടിയായ പ്രീതി ഝംഗിയാനി എത്തിയപ്പോൾ വില്ലനായി എത്തിയത് നമ്മുടെ സ്വന്തം വിനീത് ആയിരുന്നു. ദിനേശ് ബാബുവിന്റെ തന്നെ കന്നഡ ചലച്ചിത്രമായ അമൃത വർഷിനിയുടെ പുനരാവിഷ്കരണമാണ് ഈ ചിത്രം. സംവിധായകന്റെ കഥയ്ക്കും തിരക്കഥയ്ക്കും ജെ. പള്ളാശ്ശേരിയാണ് സംഭാഷണം രചിച്ചത്. ദിനേശ് ബാബു തന്നെയാണ് ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ വരികൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് മോഹൻ സിത്താര ആയിരുന്നു. ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഒന്നിന് ഒന്ന് മികച്ചതും, എല്ലാം സൂപ്പർ ഹിറ്റുകളുമായിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *