ഈ നാടിനിത് എന്തു പറ്റി !! മാമോദീസ ചടങ്ങിൽ വിചിത്രമായ നിര്‍ദ്ദേശൾ ! കുഞ്ഞിനെ അന്യമതസ്ഥര്‍ക്ക് കൊടുക്കരുത് ! കുറിപ്പുമായി സാന്ദ്ര തോമസ് !

നിർമ്മാതാവ് അഭിനേത്രി എന്നീ നിലകളിൽ ഏറെ പ്രശസ്തയായ ആളാണ് സാന്ദ്ര തോമസ്. അതുപോലെ തന്നെ തന്റെ അഭിപ്രായങ്ങളും നിലപാടുകളും സാന്ദ്ര സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുമുണ്ട്, ഇപ്പോഴിതാ അത്തരത്തിൽ അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാന്‍ പള്ളിയില്‍ പോയപ്പോഴുണ്ടായ വിചിത്രാനുഭവം പങ്കുവച്ച് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. പള്ളിയില്‍ അച്ഛന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞ വിചിത്ര നിര്‍ദേശങ്ങള്‍ അക്കമിട്ട് പറഞ്ഞുകൊണ്ട് സാന്ദ്ര പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഈ നാടിന് എന്തുപറ്റി എന്ന ചോദ്യവുമായാണ് താരത്തിന്റെ കുറിപ്പ്.

സാന്ദ്ര തോമസിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ.. ഈ നാടിനിത് എന്തു പറ്റി,  ഇന്ന് അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാന്‍ ഒരു പള്ളിയില്‍ പോയി അവിടെ അഞ്ചോ ആറോ കുട്ടികളുടെ മാമ്മോദീസ ഒരുമിച്ചായിരുന്നു അവരോടും അവിടെ കൂടിയ ജനങ്ങളോടും ആയി ചില വിചിത്രമായ നിര്‍ദ്ദേശങ്ങളുമായി പള്ളിയില്‍ അച്ഛന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു..

1. കുഞ്ഞിനെ ഇനി 3 ദിവസത്തേക്ക് അന്യമതസ്ഥര്‍ക്ക് കൊടുക്കാന്‍ പാടില്ല.  2. ഇനി 3 ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല.  3. അഥവാ കുളിപ്പിക്കണമെങ്കില്‍ ഒരു പാത്രത്തില്‍ ഇരുത്തി തുടച്ചെടുക്കാം. ആ വെള്ളം ജീവിതകാലം സൂക്ഷിച്ചു വെക്കണം.  4. ഇനി 3 ദിവസം കഴിഞ്ഞു കുളിപ്പിക്കുന്ന വെള്ളം പുഴയില്‍ ഒഴുക്കി വിടണം. വേറെ എവിടെയും വെള്ളം അശ്രദ്ധമായി ഒഴുക്കന്‍ പാടില്ല. 5. ജീവിതകാലം മുഴുവന്‍ സഭയില്‍ വിശ്വസിച്ചു സഭ പറയുന്നത് അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തിയായി കൊള്ളണം. സ്‌തോത്രം ഹല്ലേലുയ്യ.

സഭയും മതവും നീണാള്‍ വാഴട്ടെ.. എന്നാണ് സാന്ദ്ര തോമസ് കുറിച്ചത്.. ഈ കുറിപ്പിന് വരുന്ന കമന്റുകൾ ഇങ്ങനെ, വിശുദ്ധ മൂറോൻ അഭിഷേകം മാമ്മോദീസ ശുശ്രൂഷയിൽ കുഞ്ഞിന് ചെയ്തിട്ടുള്ളത് കൊണ്ടാണ് കുളിപ്പിക്കുന്ന വെള്ളം ആശ്രദ്ധമായി ഒഴുക്കരുത് എന്ന് പറയുന്നത്.. ഒരോ മതത്തിനും അവരുടെ ആചാരങ്ങളും വിശ്വാസങ്ങളും ഉണ്ട്.. നിങ്ങൾക്ക് അത് പാലിക്കാൻ പറ്റില്ലെങ്കിൽ മത വിശ്വാസി ആകാതിരിക്കുക.. അല്ലാതെ കുറ്റം പറയുകയല്ല വേണ്ടത്.. അതായത് കാലങ്ങൾ കഴിയുമ്പോൾ ജനങ്ങൾ മതത്തിലും സഭയിലും നിൽക്കാത്ത കാര്യം എന്താണ് എന്ന് ചോദിച്ചാൽ ഇതാണ്.. കൊച്ചിന് പനി ആയി ആശുപത്രിയിൽ കൊണ്ട് പോയി.. അവിടെയുള്ള ഡോക്ടറും, നഴ്സും അന്യ മതസ്ഥർ.. അപ്പോ കൊച്ചിനെ ചികിൽസിക്കാതെ തിരിച്ച് കൊണ്ട് വരുമോ?? അതോ സ്വ :മതത്തിലുള്ള ഡോക്ടർ മാരെയും നഴ്സുമാരെയും തിരക്കി പോകുമോ… എന്നിങ്ങനെ പോകുന്നു കമന്റുകൾ..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *