സാന്ദ്രയുടെ രാജകുമാരിമാർക്ക് പിറന്നാൾ !!! ചിത്രങ്ങൾ ശ്രദ്ധ നേടുന്നു !!
സിനിമ നിർമ്മാതാവായും അഭിനേത്രിയായും മലയാളികൾക്ക് ഏറെ പരിചിതയായ ആളാണ് സാന്ദ്ര തോമസ്, നിരവധി ചിത്രങ്ങൾ നിർമിക്കുകയും കൂടതെ അതെ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു, ഫ്രൈഡേ, സക്കറിയയുടെ ഗർഭിണികൾ, ഫിലിപ്സ് ആൻഡ് മങ്കി പെൻ, പെരുച്ചാഴി,ആട് , അടി കപ്പ്യാരെ കൂട്ടമണി തുടങ്ങിയ നിരവധി ചിത്രങ്ങൾ സാന്ദ്ര നിർമിക്കുകയും അതിൽ അഭിനയിക്കുകയും ചെയ്തിരുന്നു, നടനും സിനിമ നിർമാതാവുമായ വിജയ് ബാബുവുമായി ചേർന്നാണ് സാന്ദ്ര ഫ്രൈഡേ ഫിലിം പ്രൊഡക്ഷൻ കമ്പനി നടത്തിയിരുന്നത്, പക്ഷെ ചില കാരണങ്ങളാൽ ഇപ്പോൾ അത് വിജയ് ബാബുവിന്റെ മാത്രമാണ് സാന്ദ്ര അടുത്തിടെ സ്വന്തമായൊരു പ്രൊഡകഷൻ കമ്പനി തുടങ്ങിയിരുന്നു സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സ് എന്നാണ് അതിന്റെ പേര്, സിനിമ കൊതിക്കുന്ന നിരവധി പുതുമുഖങ്ങൾക്ക് താൻ അവസരം നൽകുമെന്ന് സാന്ദ്ര അറിയിച്ചിരുന്നു…
വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന സാന്ദ്ര ഇപ്പോൾ ജീവിതമാകുന്ന ഏറ്റവും വലിയ തിരക്കിലാണ് ഉള്ളത്, അതിനു കാരണം സാന്ദ്രക്ക് ജനിച്ചത് ഇരട്ടക്കുട്ടികൾ ആയിരുന്നു, തങ്ക കൊലുസുകൾ എന്ന് അവരെ മലയാളികൾ എറ്റുവിളിക്കുന്നു, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സാന്ദ്ര അടുത്തിടെ ഒരു യുട്യൂബ് ചാനൽ തുടങ്ങിയിരുന്നു.. അതിലൂടെ തന്റെ വിശേഷങ്ങൾ ആരാധകർക് പങ്കുവെക്കാറുണ്ട്, ഇപ്പോൾ തങ്കക്കൊലുസുകൾക്ക് മൂന്നാം പിറന്നാൾ വന്നെത്തിയിരിക്കുകയാണ്, തങ്ങളുടെ പൊന്നോമനകൾക്ക് ജന്മദിന സമ്മാനമായി അവർ ഇത്തവണ വളരെ മനോഹരമായ ഒരു ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് സാന്ദ്രയും ഭർത്താവ് വിൽസൺ ജോണും ചേർന്ന്….
രാജകീയ പ്രൗഢിയിൽ രാജാവിനെയും റാണിയെയും പോലെ അണിഞ്ഞൊരുങ്ങി മൈസൂര്‍ കൊട്ടാരത്തില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണ് ഉമ്മുക്കുലുസുമാര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് സാന്ദ്ര പങ്കുവച്ചത്. ചിത്രങ്ങളിൽ ഒരു രാജ കുടുംബംപോലെ തോന്നിപ്പിക്കുന്നു ഉമ്മക്കൊലുസ്, തങ്ക കൊലുസ് എന്നോകെ വിളിക്കാരുടേങ്കിലും ഇവരുടെ യഥാർത്ഥപേര് ക്യാറ്റ്ലിന്‍, കെന്‍ഡല്‍ എന്നാണ്.. ഇവർക്ക് ഇന്ന് നിരവധി ആരധകരുണ്ട്,ഇവരുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴിയും സാന്ദ്രയുടെ യുട്യൂബ് വഴിയും ആരാധകരെ അറിയിക്കാറുണ്ട്, നിമിഷനേരംകൊണ്ടാണ് ചിത്രങ്ങൾ വൈറലാകുന്നത്…. ഇപ്പോൾ ഈ രാജകീയ ചിത്രങ്ങളും ഇത്തരത്തിലാണ് വൈറലായിക്കൊണ്ടിരിക്കുന്നത്…
നിരവധിപേരാണ് ഇവർക്ക് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. പ്രകൃതിയുമായി ചേര്‍ന്ന് സ്വതന്ത്രരായും വികൃതിക്കുട്ടികളായുമൊക്കെയാണ് സാന്ദ്ര മക്കളെ വളര്‍ത്തുന്നത്. ഇവരുടെ ഓരോ വിശേഷങ്ങൾ അറിയാനും ഇവരെ നേരിൽ കാണാനും നിരവധിപേർ ആഗ്രഹിക്കുന്നുണ്ട്. സാന്ദ്ര നിരവധി സാമൂഹ്യ പ്രവർത്തനങ്ങളും ചെയ്യുന്ന ഒരാളാണ് തനിക്ക് അറിയാവുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു പെൺകുട്ടിയെ പഠിപ്പിക്കാൻ മുന്നോട്ട് വന്ന ആളാണ് സാന്ദ്ര..,
ആദ്യചിത്രം ഫ്രൈഡേ പുറത്തിറങ്ങിയിട്ട് അടുത്തമാസം 8 വര്‍ഷങ്ങള്‍ കഴിയുന്നു. എന്‍റെ തങ്കത്തിന്‍റെയും കൊലുസുവിന്‍റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടുമ്പോള്‍ ഒരുപാട് സുമനസ്സുകൾ ഞാന്‍ സിനിമയിലേക്ക് തിരിച്ചുവരുന്നില്ലേ എന്ന് ചോദിക്കുന്നുണ്ട്. സത്യത്തില്‍ ഞാന്‍ സിനിമയുടെ പരിസരം വിട്ട് എങ്ങോട്ടും പോയിട്ടില്ല. എവിടേക്കും പോകുന്നുമില്ല
Leave a Reply