മോദിജി അധികാരത്തിൽ വന്നതിനുശേഷം രാജ്യം കൈവരിച്ച മാറ്റങ്ങൾ ഞാൻ അനുഭവിച്ച് അറിഞ്ഞു ! പ്രധാനമന്ത്രിയെ പുകഴ്ത്തി അഞ്ജു ബോബി ജോർജ് !

കായിക രംഗത്തിനിനും കേരളത്തിനും ഇന്ത്യക്കും അഭിമാനമായി മാറിയ ആളാണ് അഞ്ചു ബോബി ജോർജ്. ഇപ്പോഴിതാ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി പറയുന്ന വിഡിയോയാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ഈ കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ആഘോഷ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവേയായിരുന്നു അഞ്ജുവിന്റെ ഈ തുറന്ന് പറച്ചിൽ.

അഞ്ജുവിന്റെ ആ വാക്കുകൾ ഇങ്ങനെ, മോദിയുടെ നേതൃത്വം കാരണമാണ് രാജ്യത്ത് ഇപ്പോൾ ഇത്രയും അത്‌ലെറ്റുകളുണ്ടായത്. ഇപ്പോഴത്തെ താരങ്ങളെ കാണുമ്പോൾ അസൂയയാണ്. താനൊരു തെറ്റായ കാലത്താണു കളിച്ചതെന്നും അഞ്ജു ബോബി ജോർജ് പറഞ്ഞു. ഇപ്പോഴത്തെ കായികതാരങ്ങളെ ആലോചിച്ച് അസൂയയാണ്. ഞാൻ കളിച്ചതൊരു തെറ്റായ കാലത്തായിരുന്നു. 25 വർഷത്തോളം ഞാൻ കായികരംഗത്തുണ്ടായിരുന്നു. അന്നും ഇന്നും നോക്കുമ്പോൾ ഒരുപാട് മാറ്റങ്ങൾ കാണാനാകുന്നുണ്ട്.

മോദിജി അധികാരത്തിൽ വന്നതിന് ശേഷം രാജ്യം കൈവരിച്ച നേട്ടങ്ങൾ പുരോഗമനങ്ങൾ എല്ലാം വളരെ കൗതുകത്തോടെ നോക്കിക്കാണുന്നു. 20 വർഷം മുൻപ് ഞാൻ ഇന്ത്യയ്ക്ക് ആദ്യ അന്താരാഷ്ട്ര മെഡൽ സമ്മാനിക്കുമ്പോൾ എന്റെ വകുപ്പ് പോലും എനിക്ക് സ്ഥാനക്കയറ്റം തരാൻ ഒരുക്കമായിരുന്നില്ല. എന്നാൽ, നീരജ് ചോപ്ര സ്വർണം നേടിയപ്പോൾ അതിലൊക്കെ മാറ്റങ്ങൾ കാണുന്നു. സ്ത്രീശാക്തീകരണം ഇപ്പോൾ വെറും വാക്കോ വർത്തമാനമോ അല്ല.

നമ്മുടെ ഇന്ത്യൻ പെൺ,കുട്ടികളും സ്വപ്‌നം കാണുകയാണിപ്പോൾ. അതൊരിക്കൽ യാഥാർത്ഥ്യമാകുമെന്ന് അവർക്ക് അറിയാം. അതുമാത്രമല്ല മറ്റൊരു വാർത്തയാണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്, 2036ലെ ഒളിമ്പിക്സിന് ആതിഥ്യംവഹിക്കാൻ രാജ്യം ഒരുക്കമാണെന്നു താങ്കൾ പ്രഖ്യാപിച്ചത് ഒരു സ്വപ്‌നസാഫല്യം പോലെയാണ്. അതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ നമ്മൾ ആരംഭിച്ചുകഴിഞ്ഞുവെന്നും, അതൊരു സ്വപനമായിരുന്നു എന്നും അഞ്ജു ബോബി ജോർജ് കൂട്ടിച്ചേർത്തു. മോദിജിയുടെ നേതൃത്വത്തിൽ രാജ്യം ഇനിയും ഏറെ നേട്ടങ്ങൾ കൈവരിക്കുമെന്നും അഞ്ജു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *