ഒപ്പമുണ്ട് എന്ന ആ വാക്ക് വെറുംവാക്ക് ആയിരിക്കില്ല ! മനസ് വിങ്ങിയാണ് പ്രധാനമന്ത്രി വയനാട്ടിൽ നിന്നും മടങ്ങിയത് ! പുനഃരധിവാസത്തിന് സംസ്ഥാനത്തിന് പണം ഒരു തടസമാകില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട് !

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വയനാട് സന്ദർശനം വളരെ പ്രതീക്ഷയോടെയാണ് കേരളം നോക്കി കാണുന്നത്, ഇപ്പോഴിതാ നേരിട്ട് കാര്യങ്ങൾ വിലയിരുത്തിയ പ്രധാനമന്ത്രി വയനാട്ടില്‍ നിന്നും ഹൃദയം വിങ്ങിയാണ് മടങ്ങിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറയുകയാണ്. വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി വേണ്ടതെല്ലാം ചെയ്യുമെന്ന് അദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്. ജീവിതം എങ്ങനെയാണ് ഹനിക്കപ്പെടുന്നു എന്നതാണ് മോദി കണ്ടത്. വേണ്ടതെല്ലാം ചെയ്യുമെന്നാണ് മോദി പറഞ്ഞത്. യോഗത്തില്‍ ദുരന്തത്തിന്റെ കാര്യങ്ങളെല്ലാം വിശദീകരിച്ചിരുന്നു. മുമ്പെങ്ങുമില്ലാത്ത വിധം പരിഗണിക്കപ്പെടുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ, ഡോക്ടര്‍മാരും നഴ്‌സും ഉള്‍പ്പെടെയുള്ള എല്ലാവരുമായും മോദി സംസാരിച്ചു. കൂടുതല്‍ സമയവും ദുരന്തമേഖലയില്‍ മോദി ചെലവഴിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു. വയനാട് ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി അവലോകന യോഗത്തില്‍ പങ്കെടുത്താണ് മടങ്ങിയത്. വയനാട് ദുരന്തത്തില്‍ സംസ്ഥാനത്തിന് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

അതിൽ ഏറ്റവും പ്രാധാന്യം ദുരന്തബാധിതരുടെ പുനഃരധിവാസത്തിനാകും, അതും എത്രയും വേഗം തന്നെ വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. പുനഃരധിവാസത്തിന് സംസ്ഥാനത്തിന് പണം ഒരു തടസമാകില്ലെന്ന് ഉറപ്പ് നല്‍കി. വയനാട് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ദുരന്തബാധിതരുടെ ദുഃഖങ്ങളും ദുരിതങ്ങളും നേരില്‍ കണ്ട് മനസിലാക്കി. കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മാനസിക പിന്തുണ നല്‍കേണ്ടത് അനിവാര്യമാണ്. ഈ അവസരത്തില്‍ ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുകയെന്നതാണ് പ്രധാനമെന്നും മോദി വ്യക്തമാക്കി.

ഇത്തരത്തിൽ ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. സര്‍ക്കാര്‍ ഏതുമാകട്ടെ ദുരിതബാധിതര്‍ക്കൊപ്പമാണ് നമ്മള്‍ നില്‍ക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു. വയനാട് ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ പങ്കെടുത്തത്.

ദുരിതബാധിതരെ ആശുപത്രിയിൽ എത്തി കാനവെ അതിൽ വാപ്പയെയും സഹോദരങ്ങളെയും , നഷ്ടപെട്ട കുഞ്ഞ് നൈസയെ ചേർത്ത് പിടിച്ചിരിക്കുന്ന നരേന്ദ്ര മോദിയുടെ ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *