ഒരാളെ അപമാനിക്കാൻ ചെറ്റത്തരം എന്ന പദം ഒരു ഉള്ളുപ്പുമില്ലാതെ ഉപയോഗിക്കുന്ന ദളിത് വിരുദ്ധതയും തൊഴിലാളി വർഗ്ഗവിരുദ്ധതയും യഥേഷ്ടം ! കുറിപ്പുമായി ഹരീഷ് പേരടി !

ഒരു നടൻ എന്നതിനപ്പുറം സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ തന്റെ അഭിപ്രായം തുറന്ന് പറയുന്ന ആളാണ് നടൻ ഹരീഷ് പേരടി, മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകൻ  നികേഷ് കുമാറുമായി നടന്ന ഒരു അഭിമുഖത്തിലെ ഒരു ചോദ്യവും അതിനു മുഖ്യമന്ത്രിയുടെ മറുപടിയുയമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്., പിണറായി വിജയൻ വിരുദ്ധത അതീവ  ഭീകരമായി കണ്ടുവരുകയാണ്, എന്തുകൊണ്ടാണ്  എനിക്കെതിരെ ഇത്രയധികം വിമർശനങ്ങൾ വരുന്നത്, എന്റെ എന്തെങ്കിലും കുഴപ്പമാണോ, എന്ന് പരിശോധിച്ചിട്ടുണ്ടോ എന്ന നികേഷ് കുമാറിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ, നിങ്ങൾ കാണിക്കുന്ന ചെറ്റത്തരത്തിന് ഞാനെന്ത് സ്വയം വിമർശനം നടത്താൻ.. എന്നായിരുന്നു…

ഈ വിഷയത്തെ മുൻനിർത്തി നിരവധി പേരാണ് മുഖ്യമന്ത്രിയെ വിമർശിച്ച് രംഗത്ത് വന്നത്, ഇപ്പോഴിതാ നടൻ ഹരീഷ് പേരടി കുറിച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, വാക്കുകൾ ഇങ്ങനെ, മറ്റു മതങ്ങളിൽ നിന്ന് ഉദാഹരണങ്ങൾ തിരഞ്ഞെടുക്കാൻ മുട്ടടിക്കുന്നതുകൊണ്ടായിരിക്കും.. ശിവൻ, പാപി ,ഹരിചന്ദ്രൻ.. ഉദാഹരണങ്ങളിൽ പോലും എന്തൊരു മതേതരത്വം. .

ഒരാളെ അപമാനിക്കാൻ കോലോത്തരം,ഇല്ലത്തരം എന്ന പദങ്ങളുണ്ടായിട്ടും സവർണ്ണരോടുള്ള ആ അടിമത്വം കാരണം ചെറ്റത്തരം എന്ന പദം ഒരു ഉള്ളുപ്പുമില്ലാതെ ഉപയോഗിക്കുന്ന ദളിത് വിരുദ്ധതയും തൊഴിലാളി വർഗ്ഗവിരുദ്ധതയും യഥേഷ്ടം.. പ്രിയപ്പെട്ട മാർക്സ് മുത്തപ്പാ നിങ്ങൾക്ക് എവിടെയോ പിഴച്ചില്ലെ.. അത് നിങ്ങളുടെ മാത്രം പ്രശ്നമല്ല.. ആശയ വിരുദ്ധരായിരിക്കും എപ്പോഴും അനുയായികൾ അഥവാ അടിമകൾ. എന്നാണ് അദ്ദേഹം കുറിച്ചത്.

ഇതേ വിഷയത്തിൽ രാഷ്ട്രീയ നിരീക്ഷകനുംസംവിധയകനുമായ ശ്രീജിത്ത് പണിക്കരും ഈ വിഷയത്തെ കുറിച്ച് കുറിപ്പ് പങ്കുവെച്ചിരുന്നു, ആ വാക്കുകൾ ഇങ്ങനെ, മിതഭാഷിയും സംസ്കാര സമ്പന്നനുമായ സഖാവ് പിണറായി വിജയൻ സെർ വിജയിക്കട്ടെ, എന്നാണ് ആ വീഡിയോ പങ്കുവെച്ചത്. ശേഷം ഇപ്പോഴിതാ മറ്റൊരു കുറിപ്പ് കൂടി പങ്കുവെച്ചു, ആ വാക്കുകൾ ഇങ്ങനെ, നിങ്ങൾ കാണിക്കുന്ന ചെറ്റത്തരത്തിന് ഞാനെന്ത് സ്വയം വിമർശനം നടത്താൻ, നാടുവാഴി തിരുമനസ്സ് ഒരു മാധ്യമ പ്രവർത്തകന്റെ മുഖത്തുനോക്കി ആരാഞ്ഞു.

ഈ വിഷയം നടന്നിട്ട് ദിവസങ്ങൾ കഴിഞ്ഞു, എന്നിട്ടും മാധ്യമ സ്വാതന്ത്ര്യത്തിനായി തേങ്ങുന്ന ഇടത് മഹദ് സംഘടന സുഖ സുഷുപ്തിയിലാണ്. പറഞ്ഞത് മോദിയോ സുധാകരേട്ടനോ ആയിരുന്നെങ്കിൽ നോക്കാമായിരുന്നു. തൽക്കാലം കൊട്ടിക്കലാശത്തിന്റെ ആലസ്യം മാറട്ടെ. ഇടത് സാംസ്കാരിക നായകർക്കും “ചെറ്റത്തരം” എന്ന വാക്കിലെ പൊളിറ്റിക്കൽ കറക്ട്നെസ് പരിശോധിക്കാൻ താല്പര്യമില്ല. പുസ്തകത്തിലെ മയിൽപീലി പ്രസവിക്കുന്നത് പോലെ ഒരു സീറ്റ് പ്രസവിച്ച് രണ്ടുസീറ്റ് ആകുമോയെന്ന ആകാംക്ഷയിലാണവർ.

ആർക്കും രോ,ഷ,മില്ല, ദേ,ഷ്യമില്ല, അമർഷമില്ല. ശാന്തവും സുന്ദരവുമായ കിനാശ്ശേരി. മാധ്യമങ്ങൾക്ക് അത്യാവശ്യം സ്വാതന്ത്ര്യം ഒക്കെ അനുവദിക്കുന്ന നാടുവാഴിയാണ് ഞങ്ങളുടേത് കേട്ടോ. ഞാൻ പോയി നാടുവാഴിക്ക് പൊതിയഴിച്ച് നിവേദനം നൽകാൻ ശ്രമിച്ചു തേയട്ടെ. അതൊക്കെയാണ് എനിക്കു പറഞ്ഞിട്ടുള്ളത്, അടിമജീവിതം, ഇടതുണ്ടെങ്കിലേ മാധ്യമസ്വാതന്ത്ര്യം ഉള്ളൂ, അതോർത്താൽ നന്ന് എന്നാണ് ശ്രീജിത്ത് കുറിച്ചത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *