ഇത്തവണ കൂടി പരാജയപെട്ടാൽ ഇനി ഒരു മത്സരത്തിനില്ല ! ഭൂരിപക്ഷം 20,000 കടക്കും ! ആരെയും തോൽപ്പിക്കാനല്ല, ജനങ്ങൾ തോൽക്കാതിരിക്കാനാണ് ഞാൻ ശ്രമിച്ചത് ! സുരേഷ് ഗോപി !
മലയാളികൾക്ക് എന്നും പ്രിയങ്കരനാണ് സുരേഷ് ഗോപി, അദ്ദേഹം ഇപ്പോൾ ഒരു രാഷ്ട്രീയക്കാരൻ കൂടിയാണ്. അതിന്റെ പേരിൽ തന്നെ ഏറെ വിമർശനങ്ങളും നേരിടാറുണ്ട്. ഈ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചിരുന്നു. രണ്ടു തവണത്തെ പരാജയത്തിന് ശേഷമാണ് വീണ്ടുമൊരു ജനവിധി തേടിയത്. ഇത്തവണ കൂടി താൻ പരാജയപ്പെട്ടാൽ ഇനി ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്നാണ് അദ്ദേഹം പറയുന്നത്. അതുപോലെ അധികാരം മോഹിച്ചല്ല മറിച്ച് ജനങ്ങൾ തോൽക്കാതിരിക്കാനാണ് താൻ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.
ഇപ്പോഴിതാ തൃശൂരിൽ തൃശൂരിൽ ബിജെപിക്ക് ജയം കൊണ്ട് വരുമെന്ന വിലയിരുത്തലുമായി തൃശൂർ ബിജെപി ജില്ലാ കമ്മിറ്റി. തൃശൂരിൽ സുരേഷ് ഗോപി 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. നിയോജക മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകളിൽ മികച്ച മുന്നേറ്റം തന്നെ സുരേഷ് ഗോപി നടത്തുമെന്നാണ് പാർട്ടിയുടെ കണക്ക് കൂട്ടൽ. അതിൽ തന്നെ ഹിന്ദു വോട്ടുകൾ ഏറെയുള്ള തൃശൂർ നിയോജക മണ്ഡലത്തിൽ വലിയ ഭൂരിപക്ഷം തന്നെ അദ്ദേഹത്തെ കാത്തിരിക്കുനുണ്ടെന്നാണ് പാർട്ടി കണക്ക് കൂട്ടുന്നത്.
ഇത്തവണ ജനങ്ങൾ സുരേഷ് ഗോപിക്ക് ഒപ്പമായിരുന്നു, തൃശൂരിൽ മാത്രം ഏകദേശം 10000 വോട്ടിൽ അധികം സുരേഷ് ഗോപി മറ്റുള്ളവരെക്കാൾ അധികം നേടുമെന്നാണ് വിലയിരുത്തൽ. ഇവിടുത്തെ ഹിന്ദു വോട്ടുകൾ മുഴുവൻ സുരേഷ് ഗോപിക്ക് കേന്ദ്രീകരിച്ചു എന്നാണ് അവർ കരുതുന്നത്. ഇതിന് പുറമെ മത്സ്യ തൊഴിലാളികളുടെ പ്രധാന മേഖലയായ നാട്ടികയിൽ നിന്നും കൂടുതൽ വോട്ടുകൾ സമാഹരിച്ചുവെന്നും വിലയിരുത്തലുണ്ട്. ഇരിങ്ങാലക്കുടയിലും സുരേഷ് ഗോപിക്ക് മേൽക്കൈ ഉണ്ടെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. കരുവന്നൂര്‍ ബാങ്ക് അഴിമതിക്കേസ് സുരേഷ് ഗോപിക്ക് തുണയാകും എന്നാണ് അവരുടെ വിലയിരുത്തൽ. ഇവിടെ സുരേഷ് ഗോപി 5000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് മുന്നേറും.
ഈ വോട്ടുകൾ എല്ലാം കണക്കിലെടുത്താണ് പാർട്ടി സുരേഷ് ഗോപി 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്നു വിലയിരുത്തുന്നത്. അതേസമയം സുരേഷ് ഗോപി ഇത്തവണയും പരാചിതനാകുമെന്നാണ് മറ്റു പാർട്ടികൾ ഉറപ്പിച്ച് പറയുന്നത്, വി മുരളീധരനും സുനിൽ കുമാറുമാണ് സുരേഷ് ഗോപിക്ക് എതിരായി മത്സരിച്ചത്. സുരേഷ് ഗോപിയും തന്റെ വിജയം ഉറപ്പിച്ച അവസ്ഥയാണ്. കേരളത്തിൽ താമര വിരിയുമെന്നാണ് അദ്ദേഹവും പറയുന്നത്.
Leave a Reply