പൊന്നുമോൾ ആ കണ്ണുകൾ കൊണ്ട് കൺനിറയെ ആദ്യം കാണേണ്ടത് മമ്മൂക്കയെ തന്നെയാണ് ! സഹായം ചെയ്ത മമ്മൂക്കക്ക് കൈയ്യടി !

മലയാള സിനിമയുടെ മെഗാസ്റ്റാർ എന്നതിനപ്പുറം ഏറെ കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന ആളുകൂടിയാണ് മമ്മൂക്ക. അദ്ദേഹത്തിന്റെ ചാരിറ്റബിൾ ട്രസ്റ്റ് ആയ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ അങ്കലായി ആണ് ഈ കുഞ്ഞിനെ സഹായിച്ചത്. ഇരുട്ട് മാത്രം കണ്ട അമീറയുടെ മിഴികളിലിനി വര്‍ണങ്ങള്‍ നിറയും, കാഴ്ച്ചകള്‍ വന്നുതൊടും. ആലപ്പുഴ പുന്നപ്രയിലെ ഈ മൂന്ന് വയസ്സുകാരി വെളിച്ചത്തിലേക്ക് മിഴി തുറക്കുമ്പോൾ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ നന്മ ഒരിക്കൽ കൂടി പ്രകാശം പരത്തുകയാണ്.

ജനിച്ച അന്നുമുതൽ ഇരുട്ട് മാത്രം ശീലമായ അമീറാ മോൾ  ജന്മനാ കാഴ്ച ഇല്ലാത്ത കുഞ്ഞാണ്. ഈ   വാർത്ത സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. സിദ്ധിക്ക് കാവ്യ ദമ്പതികളുടെ മൂന്നാമത്തെ മകളായ മൂന്ന് വയസ്സുകാരിക്ക് കാഴ്ച്ച ശക്തി തിരിച്ചുകിട്ടാൻ മധുരയിൽ പോകണമെന്നും അവിടെ ചികിത്സക്കായി വൻതുക ആവശ്യമായി വരുമെന്നും ഡോക്ടർമാർ പറഞ്ഞപ്പോൾ മുന്നിൽ മറ്റുവഴികൾ ഇല്ലാതിരുന്ന മാതാപിതാക്കളുടെ കഥ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. ആലപ്പുഴയിലെ സാമൂഹിക പ്രവർത്തകനായ വാഹിദ് ഈ വാർത്തകൾ മമ്മൂട്ടിയുടെ ഓഫീസിന് കൈമാറി.

എന്നാൽ ഈ വാർത്ത ശ്രദ്ധയിൽ പെട്ട മമ്മൂട്ടി ഉടന്‍ ഇടപെടുകയായിരുന്നു. തന്റെ ജീവകാരുണ്ണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ അങ്കമാലി, ലിറ്റിൽ ഫ്‌ളവർ ആശുപത്രിയുമായി സഹകരിച്ചു നടപ്പിലാക്കുന്ന കാഴ്ച്ച പദ്ധതിയിലേക്ക് അമീറയുടെ ചികത്സ മാറ്റാൻ നിർദ്ദേശിച്ച മമ്മൂട്ടി, തുടർ ചികൽസക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ഏറ്റെടുക്കുവാൻ കെയർ ആൻഡ് ഷെയറിനോട് മമ്മൂക്ക നിർദ്ദേശിച്ചു.

അതുപോലെ നമ്മൾ എടുത്തുപറയേണ്ട മറ്റൊരു കാര്യം അൻപതോളം കണ്ണ് മാറ്റിവെക്കൽ സൗജന്യ ശാസ്ത്രക്രികളാണ് മമ്മൂട്ടിയുടെ ഈ സംഘടന മുൻ കൈ എടുത്ത് നടത്തുന്നത്. അങ്ങനെ ഈ ലിസ്റ്റിലേക് കുഞ്ഞ് അമീറയെ കൂടി ഉൾപെടുത്താൻ മമ്മൂക്ക ആവിശ്യപെടുകയായിരുന്നു. കണ്ണ് മാറ്റിവക്കൽ ശാസ്ത്രക്രിയ വിജയമായതോടെ അമീറ കാഴ്ച്ചയുടെ ലോകത്ത് എത്തി. അതേസമയം കുട്ടിയുടെ രണ്ടാമത്തെ കണ്ണ് കാഴ്ച്ച വീണ്ടെടുക്കാൻ ആവാത്ത വിധം നശിച്ചു പോയിരുന്നു. കുഞ്ഞിന്റെ കണ്ണിലെ അണുബാധക്ക് ആദ്യം തന്നെ കൃത്യമായി ചികില്‍സ ലഭ്യമാകാതിരുന്നതാണ് ആ കണ്ണിനു ഇനി കാഴ്ച ലഭിക്കാത്തതിനെ കാരണമായി ഡോക്ടർമാർ പറയുന്നത്. ഏതായാലും മമ്മൂട്ടിയുടെ ഈ പ്രവർത്തിക്കു കൈയ്യടിക്കുകയാണ് ആരാധകർ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *