കേരളത്തിലെ റോഡുകളുടെ അവസ്ഥ വളരെ മോശമാണ്, നികുതി അടക്കുന്ന ഏതൊരു പൗരനും യാത്രചെയ്യാൻ സുഖമമായ റോഡിന് അവകാശമുണ്ട് ! അധികാരികളുടെ കടമയാണിത് ! ജയസൂര്യ !

ഒരു നടൻ എന്നതിനപ്പുറം സാമൂഹ്യ വിഷയങ്ങളിൽ തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്ന് പറയുന്ന ആളുകൂടിയാണ് നടൻ ജയസൂര്യ. കർഷക വിഷയത്തിലും അതുപോലെ നാട്ടിലെ റോഡുകളുടെ മോശം അവസ്ഥയെ കുറിച്ചുമെല്ലാം അതാത് വകുപ്പ് മന്ത്രിമാരുടെ മുഖത്ത് നോക്കി പൊതുവേദികളിൽ വെച്ച് തുറന്ന് പറഞ്ഞിട്ടുള്ള ആളാണ് ജയസൂര്യ. ഇപ്പോഴിതാ കേരളത്തിലെ മോശം റോഡുകളെ കുറിച്ച് മന്ത്രി മുഹമ്മണ്ട റിയാസിനോട് തന്നെ പൊതുവേദിയിൽ വെച്ച് തന്നെ പരാതി പറയുന്ന ജയസൂര്യയുടെ വിഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്.

ജയസൂര്യയുടെ വാക്കുകൾ ഇങ്ങനെ, കേരളത്തിൽ എങ്ങും മോശം അവസ്ഥയിലാണ് റോഡുകളാണ് കാണാൻ കഴിയുന്നത് എന്ന് മന്ത്രി റിയാസിന്റെ സാനിധ്യത്തിൽ തന്നെയാണ് ജയസൂര്യ പറഞ്ഞത്. വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ താൻ ഷൂട്ടിങ്ങിനായി പോയപ്പോള്‍ അവിടെ വളരെ മോശം റോഡുകളായിരുന്നു ഉണ്ടായിരുന്നത്. മഴക്കാലത്താണ് റോഡ് നന്നാക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നത് എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ബഹു. എംഎൽഎ വി കെ പ്രശാന്ത് എംഎൽഎ പറഞ്ഞിരുന്നു.

എന്നാൽ മന്ത്രി മുഹമ്മദ് റിയാസിനുള്ള മറുപടി എന്നപോലെ ജയസൂര്യ പറഞ്ഞത് ഇങ്ങനെ, മഴക്കാലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് തന്നെ കാണില്ലെന്നും അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു. റോഡിനു നികുതി അടക്കുന്ന ഏതൊരു പൗരനും യാത്രചെയ്യാൻ സുഖമമായ റോഡിന് അവകാശമുണ്ട്. അവർക്ക് നല്ല റോഡ് നൽകേണ്ട കടമ അധികാരികൾക്ക് ഉണ്ടെന്നും ജയസൂര്യ പറഞ്ഞു. എന്നത്തേയും പോലെ ഒഴിവുകെഴിവുകള്‍ എന്നല്ല പറഞ്ഞത് ഒരുപാട് കാരണങ്ങളുണ്ടാകും പക്ഷെ അത് ജനങ്ങള്‍ അറിയേണ്ട കാര്യമില്ല. കാരണം, റോഡ് നികുതി അടയ്ക്കാൻ ഒരാള്‍ ചിലപ്പോള്‍ ലോണെടുത്തും ഭാര്യയുടെ കെട്ടുതാലി വിറ്റും വരെ പണം അടയ്ക്കുന്നു. അപ്പോള്‍ ജനങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടിയേപറ്റു. അതിനായി എന്തൊക്കെ റിസ്ക് എടുക്കുന്നുവെന്നത് സ്വാഭാവികമായും ജനങ്ങള്‍ അറിയേണ്ട കാര്യമില്ലെന്നും ജയസൂര്യ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *