എല്ലാവരെയും അതിരുകളില്ലാതെ ഒരുപോലെ സ്‌നേഹിക്കാന്‍ കഴിയുന്ന അമ്മയുടെ കഴിവ് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു ! അമ്മക്ക് ആശംസകളുമായി കുഞ്ഞാറ്റ !

മലയാള സിനിമായുടെ അഭിമാനം, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും പ്രഗത്ഭയായ അഭിനേത്രിമാരിൽ ഒരാളായ നടി ഉർവശിയുടെ മകൾ കുഞ്ഞാറ്റ എന്ന തേജ ലക്ഷ്മി മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയാണ്. മനോജൂം ഉർവശിയും വേർപിരിഞ്ഞപ്പോൾ മകളുടേ അവകാശ തകർക്കവുമായി ഇരുവരും വർഷങ്ങളായി  നിയമപോരാട്ടം നടത്തുകയും ഒടുവിൽ മകളെ മനോജിന്റെ ഒപ്പം വിടുകയുമായിരുന്നു, ശേഷം മനോജ് ആശയെ വിവാഹം കഴിച്ചത്, ആശ വന്നതിന് ശേഷം തന്റെ ജീവിതം തന്നെ മാറി എന്നാണ് മനോജ് കെ ജയൻ പറഞ്ഞിരുന്നത്.

അതുപോലെ തന്നെ കുഞ്ഞാറ്റയെ സ്വന്തം മകളെന്നപോലെ തന്നെയാണ് ആശ വളർത്തിയതും, തനിക്ക് രണ്ടു അമ്മമാരാണ് ഉള്ളതെന്ന് കുഞ്ഞാറ്റ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്, ഇപ്പോഴിതാ തന്റെ അമ്മക്ക് ജന്മദിനാശംസകൾ അറിയിക്കുകയാണ് കുഞ്ഞാറ്റ, ഹാപ്പി ബര്‍ത്ത് ഡേ അമ്മ, അമ്മയ്ക്ക് ഇതൊരു നല്ല ദിവസം ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരെയും അതിരുകളില്ലാതെ ഒരുപോലെ സ്‌നേഹിക്കാന്‍ കഴിയുന്ന അമ്മയുടെ കഴിവ് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു. ഉമ്മ.. ഉമ്മ. ഐ ലവ് യു’ എന്നാണ് ഒരു പോസ്റ്റില്‍ കുഞ്ഞാറ്റ എഴുതിയത്. ആശയ്‌ക്കൊപ്പമുള്ള ഒരു റീല്‍ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

അതുപോലെ മറ്റൊരു വിഡോയിൽ എന്റെ മുത്തച്ഛന്റെ എക്കാലത്തെയും പ്രിയപ്പെട്ടവൾ, ഞങ്ങളെല്ലാവരും നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു എന്നും കുഞ്ഞാറ്റ കുറിച്ചു, അടുത്തിടെ മനോജിന്റെ അച്ഛൻ മരണപ്പെട്ട സമയത്ത് സങ്കടം സഹിക്കാൻ കഴിയാതെ നിലവിളിക്കുന്ന ആശയുടെ വിഡിയോകൾക്ക് വലിയ വിമർശനം നേരിട്ടിരുന്നു, അതിനെതിരെ ആശാ തനിക്കും തന്റെ കുടുംബത്തിനും അച്ഛനും ആരായിരുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് മനോജ് സ്മൂഹ മാധ്യമങ്ങളിൽ ഒരു കുറിപ്പ് പാക്കുവെച്ചിരുന്നു.

അതിൽ അദ്ദേഹം ആശയെ കുറിച്ച് പറഞ്ഞിരുന്നത് ഇങ്ങനെ, 15 വയസ്സിൽ അച്ഛൻ നഷ്ടപ്പെട്ട ആശയ്ക്ക് എൻറെ അച്ഛൻ അതിലേറെയായിരുന്നു, അവളുടെ കളിതമാശകളും, പരിചരണവും, സ്നേഹപൂർണമായ ശാസനകളുമാണ് അച്ഛന്റെ ആരോഗ്യത്തിന്റെയും, സന്തോഷത്തിന്റെയും കാരണം. അതൊരിയ്ക്കലും ഏതാനും വാക്കുകൾകൊണ്ട് ഫലിപ്പിക്കാനാവുന്നതല്ല. എന്തിലും പരിഹാസവും, പുശ്ചവും കാണുന്ന, എന്തിനെയും വിമർശിക്കുന്ന മനസ്സുള്ള ബന്ധങ്ങളുടെ വിലയും ഊഷ്മളതയും മനസ്സിലാവാത്ത ഒരു വിഭാഗം മനുഷ്യരോട് ഒന്നും പറയുന്നത് കൊണ്ടും ഫലമില്ല. അവൾ ഒരു മരുമകളല്ല എന്റെ കുടുംബത്തിൽ. ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്നേഹത്തെപ്പോലും ചിലർ എങ്ങനെ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി എന്നും മനോജ് കുറിച്ചു..

Leave a Reply

Your email address will not be published. Required fields are marked *