കഴിവുള്ള നിരവധി പേരെ സിനിമയിലേക്ക് കൊണ്ടുവന്ന വ്യക്തിയാണ് എന്റെ വാപ്പ ! അദ്ദേഹത്തിന് തെറ്റ് പറ്റിയിട്ടില്ലെന്ന് തനിക്ക് തെളിയിക്കണമായിരുന്നു ! ഫഹദിന്റെ വാക്കുകൾക്ക് കൈയ്യടി !

ഇന്ന് മലയാള സിനിമയിൽ ഏറ്റവും മികച്ച അഭിനേതാവ് ആരെന്ന ചോദ്യത്തിന്     എല്ലാവർക്കും ഒരേ ഒരു ഉത്തരം മാത്രമേ ഉള്ളു അത് ഫഹദ് ഫാസിൽ എന്നായിരിക്കും, ഇപ്പോഴിതാ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ഫഹദ് ചിത്രം ആവേശം വലിയ വിജയമായി മാറുകയാണ്,  ഫഹദിന്റെ കരിയറിലെ ആദ്യ നൂറു കോടി ചിത്രമായി ആവേശം മാറിയിരിക്കുകയാണ്. റീ ഇൻഡ്രോഡ്യൂസിങ് ഫഫാ എന്ന ടാഗ് ലൈനിൽ ഇറങ്ങിയ ചിത്രം ഫഹദിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും, സിനിമയിലേക്ക് കടന്നുവന്നതിനെ കുറിച്ചും സംസാരിക്കുകയാണ് ഫഹദ് ഫാസിൽ.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, കഴിവുള്ള ഒരുപാടു പേരെ സിനിമ മേഖലക്ക് നൽകിയ വ്യക്തിയാണ് എന്റെ വാപ്പ. അദ്ദേഹത്തിനു തെറ്റു പറ്റിയിട്ടില്ലെന്നു എനിക്കു തെളിയിക്കണമായിരുന്നു. അതെന്റെ ഉപബോധമനസിൽ ഉണ്ടായിരുന്നിരിക്കണം. ഞാൻ പോലും അറിയാതെ അതെന്റെ മനസിൽ കയറിക്കൂടിയതാകും. ഓർമ വച്ച കാലം മുതൽ കാണുന്നത് സിനിമയാണ്. വാപ്പയും സിദ്ദീഖ് ലാലുമായുള്ള സംഭാഷണങ്ങൾ എനിക്കോർമയുണ്ട്. ആ സമയത്തെ വീട്ടിലെ വർത്തമാനങ്ങൾ ഓർമയുണ്ട്. അവരുടെ തിരക്കഥാ ചർച്ചകൾ, അതു ഞാൻ നോക്കി നിന്നത്–ഇതെല്ലാം എനിക്ക് ഓർമയുണ്ട്.

ഒരിക്കൽ എന്റെ വാപ്പയും അദ്ദേഹത്തിന്റെ സുഹൃത്തും തമ്മിലുള്ള ഒരു സംഭാഷണം കേൾക്കാൻ ഇടയായി, അന്ന് വാപ്പ പറഞ്ഞത് ഇങ്ങനെയായിരുന്നു, എന്റെ റിഥം വളരെ പ്രത്യേകതയുള്ളതാണെന്നാണ്. പതിനെട്ടാം വയസിൽ എന്നെ ഓഡിഷൻ ചെയ്തപ്പോൾ, എന്റെ അഭിനയം കൃത്രിമമാണെന്നും ഓർഗാനിക് ആയി സംഭവിക്കുന്നില്ലെന്നും അദ്ദേഹത്തിന് തോന്നിയിരുന്നു.

പക്ഷേ അതേസമയം, എന്റെ ആ റിഥം ഒരു രസമുള്ളതായി അദ്ദേഹത്തിന് തോന്നി. ഞാനിപ്പോഴും എന്റെ റിഥത്തിൽ വർക്ക് ചെയ്തുകൊണ്ടിരിക്കുന്നു. അദ്ദേഹം അത് അന്നേ മനസിലാക്കിയിരുന്നു. അദ്ദേഹമാണ് ആ ടാലന്റ് കണ്ടെത്തിയത്. ബാക്കിയെല്ലാം സംഭവിച്ചത് പിന്നീടാണ്. റിഥം എന്നു പറയുന്നത് ഒരു ഡയലോഗ് പറയുമ്പോഴുള്ള നിറുത്തലും പറച്ചിലിന്റെ ഒരു രീതിയുമൊക്കെയാണ്. ആ മോഡുലേഷനെ കുറിച്ച് ഇപ്പോഴും സംവിധായകർ ചോദിക്കാറുണ്ട് എന്നാണ് ഫഹദ് പറയുന്നത്.

എന്റെ ആധ്യക് സിനിമയുടെ വലിയ പരാജയത്തിന് ശേഷം എട്ടു വർഷത്തെ അമേരിക്കൻ ജീവിതത്തിൽ അഭിനയത്തെക്കുറിച്ച് ഞാനെന്തൊക്കെയോ മനസിലാക്കി വച്ചിരുന്നു. തിരിച്ചു വന്നിട്ട്, ആ മനസിലാക്കിയതു ചെയ്യുമ്പോൾ ആളുകൾക്ക് അതിഷ്ടമായി. അതെനിക്ക് സർപ്രൈസ് ആയിരുന്നു. വർക്ക് ചെയ്ത റൂട്ട് കൃത്യമായിരുന്നല്ലേ എന്ന ഫീലായിരുന്നു എനിക്ക്. ചാപ്പാക്കുരിശ്, 22എഫ്കെ, ഡയമണ്ട് നെക്ക്ലസ് എന്നിങ്ങനെ സിനിമകൾ സംഭവിച്ചു. പ്രേക്ഷകരുമായി ഒരു വിശ്വാസം സൃഷ്ടിക്കപ്പെട്ടു. ഞാൻ വിശ്വസിക്കുന്നത് ചെയ്യാനാണ് എനിക്കിഷ്ടം എന്നും ഫഹദ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *