
നസ്രിയ, നിന്നില്‍ അഭിമാനം തോന്നുന്നു, ഫഹദ് ഫാസിൽ, നിങ്ങൾ ശെരിക്കുമൊരു സൂപ്പർ സ്റ്റാറാണ് ! ആവേശം കണ്ട് ആവേശത്തോടെ നയൻതാര !
നടൻ ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ സിനിമയാണ് ‘ആവേശം’. സിനിമ വലിയ വിജയമായി മാറിക്കൊണ്ടിരിക്കുകയാണ്, സിനിമയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. ഇപ്പോഴിതാ നയൻതാര സിനിമ കണ്ട ശേഷം സ്മൂഹ മാധ്യമങ്ങളിൽ കുറിച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ഫഹദ് ഫാസിലിന്‍റെ പ്രകടനത്തെയും ജിത്തു മാധവന്‍റെ സംവിധാനത്തെയും പ്രത്യേകം അഭിനന്ദച്ചായിരുന്നു താരത്തിന്‍റെ കുറിപ്പ്.
ദശാബ്ദത്തിന്‍റെ വിജയമാണ് ഈ സിനിമ. ജിത്തു മാധവന്‍റെ തിരക്കഥ, ഭാവിയില്‍ വരുന്ന കൊമേഴ്സ്യല്‍ സിനിമകള്‍ക്കൊരു അതിർവരമ്പ് കൂടിയാണ്.
നയൻതാരയുടെ വാക്കുകൾ ഇങ്ങനെ, ഫാഫ, ദ് സൂപ്പർസ്റ്റാർ. എന്തൊരു പ്രകടനമായിരുന്നു. മാസ്. ഫഹദിന്‍റെ ഓരോ രംഗങ്ങളിലെയും അസാധാരണമായ അഭിനയ പ്രകടനം നന്നായി ആസ്വദിച്ചു. നസ്രിയ, നിന്നില്‍ അഭിമാനം തോന്നുന്നു. നയൻതാര ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. നേരത്തെ നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം വൻ കളക്ഷനുമായി മുന്നേറുന്ന ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടം നേടി. ഫഹദിന്‍റെ ആദ്യ നൂറുകോടി ചിത്രം കൂടിയാണിത്.

ആവേശം റിലീസ് ചെയ്ത് അഞ്ചാം ദിവസം ചിത്രം അൻപത് കോടി ക്ലബ്ബിലെത്തിയിരുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്‍റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിർമിച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിൽ ഫഹദിന്റേത്. ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം തരംഗമായി മാറിക്കഴിഞ്ഞു. രംഗണ്ണനും പിള്ളേരും കളം നിറഞ്ഞ് ആടുകയാണ് എന്നാണ് ആരാധകരുടെ കമന്റുകൾ..
Leave a Reply