‘നടന്മാർക്ക് വേണ്ടി നിങ്ങൾ നിങ്ങളുടെ വിലപ്പെട്ട യൗവ്വനം കളയരുത്’ ! ഫാൻസ്‌ അസോസിയേഷൻ ഇല്ലാത്തതിന്റെ കാരണം പറഞ്ഞ് ഫഹദ് ഫാസിൽ ! കൈയ്യടിച്ച് ആരാധകർ !

മലയാള സിനിമയിൽ ഇന്നുള്ള യുവ താരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും മികച്ച കഥാപാത്രങ്ങളിൽ കൂടി വിസ്മയിപ്പിക്കുന്നതുമായ നടനാണ് ഫഹദ് ഫാസിൽ. അദ്ദേഹത്തിന്റെ മികവുറ്റ കഥാപാത്രങ്ങൾ പോലെ തന്നെ  പ്രശംസ അദ്ദേഹത്തിന്റെ ചില നിലപാടുകളും.  കൈയ്യടി നേടുന്നവയാണ്.  ഇന്ന് ഒരു സിനിമ വരെ അഭിനയിച്ച നടന്മാർക്ക് ഫാൻസ്‌ അസോസിഷൻ ഉള്ള കാലമാണ്, എന്നാൽ ഇന്നുവരെ അത്തരത്തിൽ തന്റെ പേരിൽ ഒരു ഫാൻസ്‌ ഗ്രൂപ്പിന് പ്രോത്സാഹനം കൊടുക്കാത്ത ആളാണ്.

ഇപ്പോഴിതാ ഇതിന് മുമ്പ് ഇതിനുള്ള കൃത്യമായ മറുപടി അദ്ദേഹം നൽകിയിരുന്നു, അതിന്റെ വീഡിയോ ഇപ്പോഴിതാ  നേടുകയാണ്, അദ്ദേഹത്തിന്റെ  ഇങ്ങനെ, ജീവിതത്തില്‍ പലതും കണ്ടു, കേട്ടു, പഠിച്ചു. ഞാന്‍ അമേരിക്കയില്‍ പോയി പഠിച്ചിട്ടും അവസാനത്തെ സെമസ്റ്റര്‍ എഴുതാതെയാണ് തിരിച്ചുവന്നത്. ഇപ്പോഴും എനിക്കൊരു ഡിഗ്രിയില്ല. സിനിമയില്ലെങ്കില്‍ എനിക്ക് മറ്റൊരു ജോലി അറിയില്ല. ആ അവസ്ഥ നന്നായി അറിയാം മറ്റൊരാള്‍ക്കും അതുണ്ടാകാന്‍ പാടില്ല. പഠിക്കേണ്ട സമയത്ത് പഠിക്കണം. നടന്‍മാര്‍ക്ക് വേണ്ടി യൗവ്വനം കളയരുത്. സിനിമ തിയേറ്ററില്‍ പോയി കണ്ടാല്‍ മതിയല്ലോ എന്നും ഫഹദ് പറയുന്നുണ്ട്.

അവർ അവരുടെ ജീവിതത്തിനും ഭാവിക്കും വേണ്ടിയാകണം സമയം കണ്ടത്തേണ്ടത്, പുറകെ ഓടി ഒന്നല്ല ചെറുപ്പക്കാരുടെ ജീവിതം, സിനിമ ഒരു വലിയ ലോകമാണ്, അത് അതിന്റെതായ വഴിക്ക് പൊയ്ക്കൊള്ളും, നിങ്ങൾ നിങ്ങളുടെ ജീവിതത്തെ ഫോക്കസ് ചെയ്യൂ എന്നുമാണ് ഫഹദ് പറയുന്നത്, ഇതുകൊണ്ട് മാത്രമാണ് താൻ ഫാൻസ്‌ അസോസിയേഷനുകൾ പ്രോത്സാഹിപ്പിക്കാത്തത് എന്നും ഫഹദ് പറയുന്നു. ഫഹദിന്റെ ഏറ്റവും പുതിയ ചിത്രം ‘ആവേശം’  വലിയ വിജയമായി പ്രദർശനം തുടരുകയാണ്, മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *