
എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി പ്രണയിച്ചതും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചതും ആൻഡ്രിയയെ ആയിരുന്നു ! അത് നടക്കാതെ പോയതിൽ സങ്കടമുണ്ട് ! ഫഹദ് തുറന്ന് പറയുമ്പോൾ !
മലയാള സിനിമയിൽ തുടങ്ങി ഇന്ന് പാൻ ഇന്ത്യൻ താരമായി മാറി മലയാളത്തിന് തന്നെ അഭിമാനമായി നിൽക്കുന്ന നടനാണ് ഫഹദ് ഫാസിൽ. ഏറെ വിമർശനങ്ങളും പരിഹാസങ്ങളും എല്ലാം നേരിട്ട ശേഷമാണ് അദ്ദേഹം ഇന്ന് ഈ നിലയിൽ എത്തപ്പെട്ടത്. അതുപോലെ തന്നെ ഇന്ന് ഏറെ ആരാധകരുള്ള താര ജോഡികൾ കൂടിയാണ് ഫഹദും നസ്രിയയും. അതേസമയം നസ്രിയ ഫഹദിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നതിന് മുമ്പ് ഫഹദിന്റെ മനസ് കീഴടക്കിയ ഒരു അഭിനേത്രി ഉണ്ടായിരുന്നു. നടി ആൻഡ്രിയ.
ഇവർ ഇരുവരും ഒരുമിച്ച് അന്നയും റസൂലും എന്ന സൂപ്പർ ഹിറ്റ് സിനിമക്ക് വേണ്ടി ഒന്നിച്ചിരുന്നു. എന്നാൽ ആ സിനിമയിൽ മാത്രമായിരുന്നില്ല റിയൽ ലൈഫിലും തനിക്ക് ആൻഡ്രിയയോട് ഇഷ്ടം തോന്നിയിരുന്നു എന്ന് ഫഹദ് തന്നെ തുറന്ന് പറഞ്ഞിരുന്നു. 2013 ല്‍ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫഹദ് തന്റെ പ്രണയം വെളിപ്പെടുത്തിയത്. ആന്‍ഡ്രിയ ബുദ്ധിമതിയാണെന്നും തന്റെ ഡ്രീം ഗേള്‍ ആണെന്നുമായിരുന്നു ഫഹദ് പറഞ്ഞത്. ഷൂട്ടിന്റെ സമയത്ത് താന്‍ ആന്‍ഡ്രിയയോട് അധികം സംസാരിച്ചിരുന്നില്ല. പിന്നീട് ചെന്നൈയില്‍ വന്ന് സിനിമയുടെ എഡിറ്റഡ് സീനുകള്‍ കാണുന്നതിനിടെയാണ് തനിക്ക് ആന്‍ഡ്രിയയോട് എത്രത്തോളം പ്രണയമുണ്ടെന്ന് തിരിച്ചറിയുന്നതെന്നാണ് ഫഹദ് പറഞ്ഞത്.

എന്നാൽ തന്റെ സ്നേഹം വളരെ ആത്മാർത്ഥമായിരുന്നു എന്ന് ഫഹദ് പറയുമ്പോഴും അങ്ങനെ ഒരു ഇഷ്ടം ഇല്ലാ എന്നായിരുന്നു ആൻഡ്രിയയുടെ പ്രതികരണം. തനിക്ക് വിവാഹത്തെക്കുറിച്ച് പ്ലാനുകളില്ലെന്നും കരിയറില്‍ ശ്രദ്ധിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നും ആന്‍ഡ്രിയ പറഞ്ഞു. ആന്‍ഡ്രിയയുടെ പ്രതികരണം വലിയ വാര്‍ത്തയായി മാറുകയും ചെയ്തു. ശേഷം ഇതിനെ കുറിച്ച് ഫഹദ് പിന്നീടും തുറന്ന് സംസാരിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത്, ആന്‍ഡ്രിയയുമായുള്ള പ്രണയകാലം തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമാവും പ്രിയപ്പെട്ട സമയമങ്ങളിലൊന്നായിരുന്നു. ജീവിതത്തിൽ അങ്ങനെ മറക്കാൻ കഴിയാത്ത ഒന്ന്..
പക്ഷെ എന്തോ, തന്റെ ശ്രദ്ധക്കുറവോ സമീപനത്തിലെ പ്രശ്‌നമോ കാരണം അത് വര്‍ക്കൗട്ട് ആയില്ലെന്നും അതോടെ ബ്രേക്കപ്പായെന്നുമാണ് ഫഹദ് ഒരു മാസികയോട് പറഞ്ഞത്. നല്ല ഇഷ്ടം തോന്നിയ പെണ്‍കുട്ടിയായിരുന്നു ആന്‍ഡ്രിയ. അത് നടക്കാതെ പോയതില്‍ സങ്കടമുണ്ടെന്നും ഫഹദ് പറഞ്ഞിരുന്നു. അതേസമയം ആന്‍ഡ്രിയയുടെ തീരുമാനത്തെ താന്‍ മാനിക്കുന്നതായും ഫഹദ് പറഞ്ഞിരുന്നു.
Leave a Reply