രഘുവരന് സംഭവിച്ചത് തന്നെയാണ് ഇപ്പോൾ ഫഹദിനും സംഭവിച്ചിരിക്കുന്നത് ! ഇനിയും ഇങ്ങനെ തന്നെ തുടർന്നാൽ ഞാൻ മാധ്യമങ്ങളെ കാണുമെന്ന് നസ്രിയ !

ഇപ്പോൾ മലയാള സിനിമ രംഗത്ത് അഭിമാനമായി നിൽക്കുന്ന നടനാണ് ഫഹദ് ഫാസിൽ. പ്രശസ്ത സംവിധായകൻ ഫാസിലിന്റെ മകൻ എന്നതിനപ്പുറം  ഇന്ന് ഇന്ത്യൻ സിനിമ തന്നെ ആരാധിക്കുന്ന മികച്ച നടന്മാരിൽ ഒരാളാണ് ഫഹദ്. വില്ലനായും നായകനായും ഒരുപോലെ തിളങ്ങി നിൽക്കുന്ന ആളാണ് ഫഹദ്.  അതുപോലെ തന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമ ലോകം കീഴടക്കിയ ആളാണ് നസ്രിയ. നസ്രിയയും ഫഹദും വിവാഹതിരായപ്പോൾ അത് അവരെ സ്നേഹിക്കുന്ന എല്ലാവർക്കും അത് വളരെ സന്തോഷം തരുന്ന ഒന്നായിരുന്നു.

ഇപ്പോഴിതാ അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഫഹദിനെ കുറിച്ച് തമിഴിലെ പ്രശസ്ത മാധ്യമ പ്രവർത്തകൻ ചെയ്യാറ് ബാലു പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ,  ഇരുവരുടെയും വിവാഹം സിനിമാരം​ഗത്ത് പെട്ടെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. തമിഴിൽ രാജാറാണിക്ക് ശേഷം നസ്രിയയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു തമിഴിൽ, അതുകൊണ്ട് തന്നെ തമിഴിൽ അവർക്ക് നിറയെ അവസരങ്ങൾ വന്നിരുന്നു. അങ്ങനെ നസ്രിയ രണ്ട് പടത്തിന് അഡ്വാൻസ് വാങ്ങിയിരുന്നു. അത് തിരികെക്കൊടുത്തു. കരിയറിലെ മികച്ച സമയമല്ലേ എന്ന് പലരും ചോദിച്ചെങ്കിലും നസ്രിയ തീരുമാനത്തിൽ ഉറച്ച് നിന്നെന്നും ചെയ്യാറു ബാലു പറയുന്നു.

അതുപോലെ തന്നെ അടുത്തിടെ നസ്രിയ നാനിക്ക് ഒപ്പം ചെയ്തിരുന്ന സിനിമയുടെ പ്രെസ്സ് മീറ്റിൽ പങ്കെടുത്തപ്പോൾ ഫഹദിനെ കുറിച്ച് അവർ പറഞ്ഞ ചില കാര്യങ്ങൾ ഞാൻ ശ്രദ്ധിച്ചു, മാധ്യമങ്ങളോട് സംസാരിക്കവെ ഫഹദ് ഫാസിലിൽ അത്ഭുതം തോന്നിയ കാര്യമെന്തെന്ന് ചോദ്യം വന്നു. അത്ഭുതമല്ല, ഒരു ഘട്ടത്തിൽ ഞാൻ ഭയന്ന് പോയ കാര്യമുണ്ടെന്ന് നസ്രിയ പറഞ്ഞു. ഒരു സിനിമയിൽ അഭിനയിച്ച ശേഷവും ആ കഥാപാത്രത്തിൽ നിന്ന് ഫഹദ് പുറത്തേക്ക് പോകുന്നില്ല.

അങ്ങനെ ഒരു ദിവസം ഞാ,ൻ ഷൂട്ട് കഴിഞ്ഞ് വന്നപ്പോൾ ബാത്ത് റൂമിൽ ഫ,ഹദ് നാലഞ്ച് തവണ ദേഷ്യപ്പെടുന്ന ശബ്ദം കേട്ടു. പിന്നീട് ബെഡ് റൂമിലും ശബ്ദം കേട്ടു. എന്താണ് നിങ്ങളുടെ പ്രശ്നമെന്ന് നസ്രിയ ചോദിച്ചു. കഥാപാത്രം ആഴത്തിൽ ഉള്ളിലേക്ക് കയറിയെന്ന് ഫഹദ്. ഒരാഴ്ചയോളം ഇത് തുടർന്നു. ഇനിയും തുടർന്നാൽ നിങ്ങളെ സൈക്യാട്രിസ്റ്റിനെ കാണിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പറയുമെന്ന് നസ്രിയ തമാശയോടെ പറയുകയായിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *